നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ജീവിതത്തിൽ പുതിയ സന്തോഷം , ആശംസകളുമായി സോഷ്യൽ ലോകവും ആരാധകരും

എല്ലാകാലത്തും മലയാളികൾക്ക് വലിയ ഇഷ്ടമുള്ള ഒരു താരമാണ് സുരേഷ് ഗോപി. മികച്ച നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അദ്ദേഹം ആക്ഷൻ സ്റ്റാർ എന്ന ലേബലിൽ തന്നെയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ശ്രദ്ധ നേടിയിരുന്നത്. വില്ലനായും സഹനായകനായും നടനായും ഒക്കെ മികച്ച വേഷങ്ങളിലാണ് താരം എത്തിയിരിക്കുന്നത്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ വില്ലനായും താരം അഭിനയിച്ചിട്ടുണ്ട്. മനു അങ്കിൾ എന്ന ചിത്രത്തിലെ ഹാസ്യവേഷം വലിയൊരു കരിയർ ബ്രേക്ക് ആണ് നടന് സമ്മാനിച്ചിരുന്നത്. പിന്നീടങ്ങോട്ട് ആക്ഷൻ ചിത്രങ്ങളുടെ അമരക്കാരൻ ആയി സുരേഷ് ഗോപി മാറുകയായിരുന്നു ചെയ്തത്.

തന്റെ കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ 4 മക്കളും പ്രേക്ഷകർക്ക് സുപരിചിതരാണ്. മകൻ ഗോകുൽ സുരേഷ് ഇതിനോടകം തന്നെ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തി മകൻ മാധവൻ ഇപ്പോൾ സിനിമയിൽ സജീവമാവുകയാണ്. ഇപ്പോൾ മകൻ മാധവൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകളായ ഭാഗ്യ സുരേഷ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും ഗ്രാജുവേഷൻ സ്വന്തമാക്കിയ ചിത്രമാണ് മാധവ് പങ്കുവെച്ചിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്കൊപ്പം വളർന്നു കഴിഞ്ഞിരിക്കുന്നുവെന്ന അടിക്കുറിപ്പ് ആണ് മാധവ് സഹോദരിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷനേരം കൊണ്ട് തന്നെ ആരാധകർ എല്ലാം ഏറ്റെടുക്കുകയും ചെയ്തു. ഇതിനോടകം മലയാളികൾക്ക് സുപരിചിതയാണ് ഭാഗ്യയും. ഗായിക നർത്തകി എന്നീ നിലകളിലെല്ലാം സുപരിചിതയാണ് താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അച്ഛനും സഹോദരങ്ങൾക്കും പിന്നാലെ അംഗീകാര്യം നേടിയ ഭാഗ്യയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി കമന്റുകളും പ്രേക്ഷകർ നൽകുന്നുണ്ട്. സന്തോഷം നിറയ്ക്കുന്ന കമന്റുകളാണ് ഓരോന്നും. സുരേഷ് ഗോപിയുടെ കുടുംബം എന്നാൽ അത് പ്രേക്ഷകർക്ക് പ്രത്യേകമായ ഒരു വികാരം തന്നെയാണ്. തന്റെ കുടുംബത്തിന് ഇത്രത്തോളം പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയെ ഒരുപക്ഷേ മലയാള സിനിമയിൽ തന്നെ കാണാൻ വളരെ വിരളമായി സാധിക്കുകയുള്ളൂ.

എവിടെപ്പോയാലും തന്റെ കുടുംബത്തെയും ഒപ്പം കൂട്ടാറുണ്ട് സുരേഷ് ഗോപി. നല്ല ഒരു സഹജീവി സ്നേഹമുള്ള രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. രാഷ്ട്രീയപരമായി സുരേഷ് ഗോപിയുടെ പല വിരോധങ്ങളും പലർക്കും നിലനിൽക്കുന്നുണ്ട്. എങ്കിലും സുരേഷ്ഗോപി എന്ന വ്യക്തിയോട് ആർക്കും യാതൊരു വിധത്തിലുള്ള എതിർപ്പുകളും നിലനിൽക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് സുരേഷ് ഗോപി.

KERALA FOX
x