“എന്റെ മടിയിൽ കിടന്നാണ് അവൻ മരിച്ചത് , അപ്പോഴും കാലിലൊക്കെ ചൂട് ഉണ്ടായിരുന്നു” , ഹൃദയം നുറുങ്ങുന്ന വേദനയിൽ നടി സബീറ്റ ജോർജ്

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയുടെ വേഷത്തിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്. സ്വകാര്യജീവിതത്തിൽ വളരെ വേദനിപ്പിക്കുന്ന ചില അനുഭവങ്ങളാണ് താരത്തിന് നേരിടേണ്ടതായി വന്നിട്ടുള്ളത്. പരമ്പരയിൽ കുറച്ച് പ്രായമായാണ് താരത്തെ കാണിക്കുന്നത്. എന്നാൽ അത്ര പ്രായമുള്ള ആളല്ല എന്ന് കാണുമ്പോൾ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിലെ മകനെ നഷ്ടമായ ഒരു അമ്മ കൂടിയാണ് സബീറ്റ. ഇപ്പോൾ മകന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് താരം എത്തുന്നത്. മാക്സ് എന്നായിരുന്നു മകന്റെ പേര്. മകനൊരു പോരാളിയായിരുന്നുവെന്ന് തന്നെ പറയാം.

അവൻ ജനിച്ചപ്പോൾ അവന്റെ ആയുസ്സായി ഡോക്ടർമാർ പറഞ്ഞത് കേവലം മൂന്നുദിവസം മാത്രമായിരുന്നു. എന്നാൽ അവൻ 12 വർഷമാണ് ജീവിച്ചത്. അവന് ഒരുപാട് കെയറും ലഭിച്ചിട്ടുണ്ട്. അതിനെല്ലാം ഉപരി ഒരു വിൽ പവറും അവനുണ്ടായിരുന്നു. പറഞ്ഞവരെയൊക്കെ എതിർക്കുമെന്ന് ഒരു മനോഭാവമായിരുന്നു അവന്. അത് എനിക്കും പിന്നീട് പ്രചോദനമായിരുന്നു. ആരെങ്കിലും എന്നെക്കൊണ്ട് എന്തെങ്കിലും കാര്യം പറ്റുമോ ചേച്ചിക്ക് അത് ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞാൽ പിന്നീട് അത് ചെയ്തു കാണിക്കാനുള്ള ഒരു പ്രചോദനം ഉണ്ടാകും. അത് ലഭിച്ചത് എന്റെ മകൻ മാക്സിൽ നിന്നുമാണ്. എനിക്ക് മരിക്കാൻ ഭയമില്ല. ജോലി ചെയ്ത ഫീൽഡിൽ നിന്നുമാണ് അതെനിക്ക് ലഭിച്ചത്. എന്റെ മകനെ എന്റെ മടിയിൽ ഇരുത്തി പറഞ്ഞുവിട്ട ഒരാള് കൂടിയാണ് ഞാനെന്നും പറയുന്നു.

അവന്റെ ജീവൻ പോയെന്ന് എനിക്ക് മനസ്സിലായി. മടിയിൽ ഇരുത്തിയപ്പോഴും കാലിലൊക്കെ പക്ഷേ ചൂടുണ്ട്. അതായത് ഇപ്പോൾ അവൻ മരിച്ചിട്ടെയുള്ളൂ. അവർ മരിച്ച ശേഷം ഞാൻ അലമുറ കരയാൻ ഒന്നും നിന്നില്ല. കാരണം അത്തരത്തിൽ ഒരു സ്റ്റേജിൽ ആയിരുന്നില്ല. ജീവൻ പോയി എന്ന് കരുതി പേടിക്കേണ്ട ഒന്നല്ല മൃതദേഹമെന്നും വളരെ വൈകാരികമായി താരം പറയുന്നുണ്ട്. ഒരുപക്ഷേ ഇത്രയും ജീവിത പ്രശ്നങ്ങളോട് പോരാടിയ ഒരു അമ്മ എത്ര മികച്ച രീതിയിലാണ് പരമ്പരകളിലും മറ്റും എത്തുന്നത് എന്നാകും ഈ കഥ കേൾക്കുമ്പോൾ ഓരോരുത്തരും ചിന്തിച്ചു പോകുന്നത്. ഒരുപാട് വേദനകൾ ഉള്ളിൽ ഒതുക്കിയാണ് ചക്കപ്പഴം എന്ന പരമ്പരയിൽ വളരെ മികച്ച പ്രകടനം താരം കാഴ്ച വെച്ചിട്ടുള്ളത്. വളരെ ചെറുചുറുക്കടെ ഒരു മികച്ച അമ്മവേഷം തന്നെയാണ് താരം പരമ്പരയിൽ അവിസ്മരണീയമാക്കുന്നത്. നിരവധി ആരാധകരും താരത്തിനുണ്ട് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം തന്നെയാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ വേഗം വൈറലായി മാറാറുണ്ട്.

KERALA FOX
x