അച്ഛനെ പട്ടിണിക്കിടാൻ പറ്റില്ല , രോഗിയായ അച്ഛന് മരുന്ന് വാങ്ങണം , പെൺകുട്ടികൾ ചെയ്ത പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ഒരു കുടുംബം മുൻപോട്ടു പോകണമെങ്കിൽ പലതരത്തിലുള്ള പകർനാട്ടങ്ങൾ ജീവിതത്തിൽ നടത്തേണ്ടതായി വരാറുണ്ട്. വഴിയരികിൽ കച്ചവടം നടത്തുന്നവരെല്ലാം ഉണ്ടാകും. ഒരു നേരത്തെ അന്നത്തിനായി പലപല ജോലികൾ ചെയ്യുന്നവരാണ് ഈ ലോകത്തിൽ ഉള്ളത്. അതോടൊപ്പം തന്നെ മാന്യമായ രീതിയിൽ ജീവിക്കുവാൻ വേണ്ടിയും. അത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് ഈ പെൺകുട്ടികളുടെ കഥയാണ്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത് 18 വയസ്സുകാരിയായി ജ്യോതികുമാരിയും അനുജത്തി പതിനാറ് വയസ്സുകാരി നേഹയും ജീവിതമാർഗത്തിനായി കണ്ടെത്തിയത് ഒരു പ്രത്യേകതരം ജോലിയാണ്. വീട്ടിലെ അവസ്ഥകൾ കൊണ്ട് അച്ഛന്റെ സ്ഥാപനമായ ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്താൻ ഇവർ മുൻപിൽ ഇറങ്ങുകയായിരുന്നു. ബാർബറായ അച്ഛൻ അസുഖം വന്നാൽ കിടപ്പിലായത് തുടർന്ന് കുടുംബത്തിന് യാതൊരു വിധത്തിലുള്ള വരുമാനവും ഇല്ലാത്ത അവസ്ഥയായി.

കടത്തിന് മുകളിൽ കടം അത് വീട്ടാൻ സാധിക്കാത്ത ഒരു അവസ്ഥയും കടന്നു വന്നു. അതോടെ ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ ഇവർ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലേക്ക് മാറി. തങ്ങളുടെ അവസ്ഥയെ വിധിക്ക് വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തോട് പൊരുതി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആയിരുന്നു ഇവരുടെ തീരുമാനം. അങ്ങനെ ബാർബർ ഷോപ്പ് ഏറ്റെടുത്ത് നടത്താൻ തന്നെ ഇവർ തീരുമാനിച്ചു. എന്നാൽ 14, 12 വയസ്സ് മാത്രമുള്ള കൗമാരക്കാരികളായ രണ്ടു പെൺകുട്ടികൾ ഒരു ബാർബർഷോപ്പ് നടത്താൻ ഇറങ്ങിപ്പുറപ്പെട്ടാൽ അവിടെ സാമൂഹികവിരുദ്ധരുടെ ശല്യപ്പെടുത്തലുകൾ ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. അതിന് രസകരമായ മറ്റൊരു മാർഗം കൂടി ഇവർ കണ്ടു പിടിച്ചു. ഈ മാർഗ്ഗമാണ് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ ആൺവേഷം കെട്ടിയാണ് ഈ ജോലി ചെയ്തത്. പെൺകുട്ടികൾ ആയതുകൊണ്ട് തന്നെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു ഈ ഒരു രീതി സ്വീകരിച്ചത്.

എന്നാൽ ഇവരുടെ സുരക്ഷയെ കരുതി ആരും ഇത് മുന്നോട്ട് പറയുകയും ചെയ്തില്ല. നല്ല രീതിയിൽ കട മുന്നോട്ടു പോയതോടെ മികച്ച വരുമാനം നേടാനും അച്ഛന് അസുഖത്തിനുള്ള മരുന്ന് വാങ്ങാനും വീട്ടിലെ ദാരിദ്ര്യം മാറ്റാനും ഒക്കെ ഇവർക്ക് കഴിഞ്ഞു. തുടർന്ന് ഇവർ പഠനം തുടരാനും തീരുമാനിച്ചു. സ്കൂൾ വിട്ടുവന്നതിനുശേഷം ഇരുവരും കട തുറന്ന് പ്രവർത്തിപ്പിച്ചു. വൈകുന്നേരം മാത്രമാണ് കട തുറക്കുന്നത് എങ്കിലും മികച്ച വരുമാനമാണ് ഇവർ ഉണ്ടാക്കിയത്. പഠനവും ജോലിയും ഒരുപോലെ കൊണ്ടുപോകുന്ന ഇവർക്ക് സഹായവുമായി സർക്കാരിന്റെ കൈകൾ കൂടി എത്തി. അതോടെ ഇവർ ആൺവേഷം ഉപേക്ഷിച്ച് പെൺകുട്ടികളായി തന്നെ ജോലി തുടരുകയായിരുന്നു ചെയ്തത്. ജ്യോതി ഇപ്പോൾ ബിരുദ്ധ വിദ്യാർത്ഥിനിയാണ്. നേഹ പ്ലസ് ടുവിന് പഠിക്കുകയും. ഇവരുടെ അവസ്ഥകൾ മനസ്സിലാക്കി സഹായഹസ്തവുമായി ഇപ്പോൾ നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. ഇവരുടെ ജീവിതത്തോടുള്ള പോരാട്ടം മറ്റുള്ളവർക്കും പ്രചോദനമാണെന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്ന അഭിപ്രായങ്ങൾ.

KERALA FOX
x