IAS നേടിക്കഴിഞ്ഞപ്പോൾ താഴ്ന്നജാതിക്കാരി ഭാര്യക്ക് അന്തസ്സില്ലാ എന്ന് പറഞ്ഞ് ഉപേക്ഷിക്കാൻ നോക്കിയ യുവാവിന് കിട്ടിയ പണി കണ്ടോ , സംഭവം വൈറൽ

നമ്മൾ സ്നേഹിക്കുന്നവർ എപ്പോഴും ഉയർന്ന നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് പ്രണയിക്കുന്നവർ. നമ്മൾ പ്രണയിക്കുന്ന ആളുകൾ എന്നും മികച്ച രീതിയിൽ തന്നെ ഒരു ജോലി ചെയ്തു ജീവിക്കണമെന്ന് ആഗ്രഹമില്ലാത്തവർ വളരെ കുറവായിരിക്കും. എന്നാൽ പ്രണയം അടുത്ത് കഴിയുമ്പോൾ പങ്കാളിയെ ചതിക്കുന്നവരും ഇന്ന് കുറവല്ല. ആത്മാർത്ഥ പ്രണയം എന്നത് ഒരു കിട്ടാക്കനിയായ നാട്ടിലാണ് ഇന്ന് നമ്മുടെ ജീവിതം എന്നത്. അത്തരത്തിൽ ആന്ധ്രപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താഴ്ന്ന ജാതിക്കാരിയായ പെൺകുട്ടിയെ രഹസ്യവിവാഹം ചെയ്ത ശേഷം ഐഎസുകാരനായപ്പോൾ പെൺകുട്ടിയെ വേണ്ടെന്നുവെച്ച ഒരു ചെറുപ്പക്കാരന്റെ ഞെട്ടിപ്പിക്കുന്ന ജീവിതകഥയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിയായ കെ വി മഹേശ്വർ റെഡിയാണ് ഈ കഥയിലെ ചതിയനായ നായകൻ. താഴ്ന്ന ജാതിയിൽപ്പെട്ട ബിരുദൂല ഭവാനിയുമായിയായിരുന്നു മഹേശ്വർ പ്രണയത്തിലായത്. 2018 ഫെബ്രുവരി 9 ആയിരുന്നു ഇരുവരും വിവാഹിതരായത്. ബന്ധുക്കളെ ആരെയും തന്നെ അറിയിക്കാതെ വളരെ രഹസ്യത്തിൽ ഉള്ള ഒരു വിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറയാൻ റെഡ്ഡിയെ പലതവണയാണ് ഭാര്യ നിർബന്ധിച്ചത്. എന്നാൽ ഇയാൾ തയ്യാറായില്ല. തുടർന്ന് സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നാൽ ഉടനെ വിവാഹം കഴിഞ്ഞ കാര്യം വീട്ടിൽ പറയാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായിരുന്നു ബിരുദൂല ഭവാനിയുടെ പണത്തിൽ സിവിൽ സർവീസിന് പഠിക്കുകയും ചെയ്തു. തുടർന്ന് സിവിൽ സർവീസ് ഫലത്തിൽ 126 ആം റാങ്ക് ലഭിച്ചതോടെ വിവാഹത്തെക്കുറിച്ച് വീട്ടിൽ പറയുന്ന കാര്യത്തിന് മഹേശ്വർ മൗനം അവലംബിച്ചു.

സിവിൽ സർവീസ് ലഭിച്ചതോടെ ഇപ്പോഴത്തെ ഭാര്യക്ക് തനിക്കൊപ്പം ഉള്ള അന്തസ്സ് ഇല്ല എന്ന് പറയുകയും തന്റെ നിലയ്ക്കും വിലയ്ക്കും ചേർന്ന രീതിയിലുള്ള വിവാഹം നടത്തണമെന്ന് ആവിശ്യപെടുകയും ആയിരുന്നു. വിവാഹമോചനം നേടിയെടുക്കാനായി ഇയാൾ ദേഹോപദ്രവം വരെ തുടങ്ങുകയാണ് ചെയ്തത്. സെലക്ഷൻ കിട്ടിയശേഷം തനിക്ക് വീട്ടുകാർ വിവാഹാലോചന കൊണ്ടുവരുന്നുണ്ട് എന്നും ഭവാനിയെ വിവാഹം കഴിച്ച കാര്യം വീട്ടുകാർ അറിയാൻ പാടില്ലന്നും അയാൾ നിരന്തരം പറയുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് പെൺകുട്ടിക്ക് മനസ്സിലാവുകയായിരുന്നു. എന്നാൽ തന്നെ ചതിച്ചവനെ വെറുതെ ഉപേക്ഷിച്ചു പോകാൻ അവർ തീരുമാനിച്ചില്ല.. പണി കൊടുക്കണം എന്ന് തന്നെ ഇവർ തീരുമാനിച്ചു. തുടർന്ന് ഇയാൾ തന്നോട് ചെയ്ത അനീതികൾ എല്ലാം ചൂണ്ടികാണിച്ചുകൊണ്ട് ഇവർ പോലീസിൽ പരാതി നൽകുകയാണ് ചെയ്തത്.

ഭവാനിയുടെ പരാതി സ്വീകരിച്ച ശേഷം പലതവണ മഹേശ്വരനെയും ഭാര്യയും കൗൺസിലിങ്ങിനായി വിധേയരാക്കി. എന്നാൽ ഭവാനിയെ ഇനി ഒരിക്കലും തനിക്ക് ഭാര്യയായി കാണാൻ സാധിക്കില്ലന്നും വിവാഹമോചനം ആവശ്യമാണ് എന്നുമുള്ള നിലപാടിൽ ആയിരുന്നു മഹേശ്വർ. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ഐപിഎസ് കേന്ദ്ര ഗവൺമെന്റ് മന്ത്രാലയം സസ്പെൻഷൻ നൽകിയിരിക്കുകയാണ്. പരാതി പുരോഗമിക്കുകയാണ് സസ്പെൻഷൻ ലഭിച്ചതോടെ വലിയ തോതിലുള്ള പ്രശ്നങ്ങളാണ് ഉയർന്ന വരുന്നത്. l

KERALA FOX
x