
ഒരു കത്തു നല്കി ആയാൾ തിരികെ നടന്നു; ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കും; അതിലെ വരികൾ തന്നെ ഞെട്ടിച്ചു; ആരാധകൻ നല്കിയ കുറിപ്പിനെക്കുറിച്ച് അമലപോൾ
താരാരാധന ഇന്ന് അത്ര പുതുമയുള്ള കാര്യമല്ല. താരങ്ങൾ അവരുടെ ആരാധകരെ കാണുന്നതും, സംസാരിക്കുന്നതും ,അവരുടെ കൈയ്യിൽ നിന്നും സ്നേഹസമ്മാനങ്ങൾ വാങ്ങുന്നതും ദിനംപ്രതി നടക്കുന്ന കാര്യം തന്നെയാണ്. ആരാധകർ ചുറ്റിനും കൂടുകയും സെല്‍ഫിയെടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയുമൊക്കെ ചെയ്യും. തങ്ങളുടെ പ്രിയ താരങ്ങൾ ചെയ്ത കഥാപാത്രങ്ങളെ നെഞ്ചിലേറ്റുകയും, അവരുടെ സ്നേഹവും ആരാധനയുമൊക്കെ അനുഭവിക്കാൻ കഴിയുന്നതും ഏതൊരു താരത്തിനും സന്തോഷം നല്കുന്ന കാര്യണ്. അത്തരത്തിൽ ഒരു ആരാധകൻ നല്കിയ കത്തിനെക്കുറിച്ച് വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി അമല പോൾ. കേരളത്തിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ വച്ചുണ്ടായ അനുഭവമാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം

കഴിഞ്ഞദിവസം കേരളത്തിലേക്ക് ഫ്ളൈറ്റില്‍ വരുമ്പോള്‍ പിന്നിലെ സീറ്റില്‍ നിന്നും ഒരാള്‍ പെട്ടെന്ന് എന്റെ മുന്നില്‍ വന്ന് അമല പോള്‍ അല്ലേന്ന് ചോദിച്ചു. ഏകദേശം മുപ്പത് വയസ് പ്രായം തോന്നുന്ന ഒരു ചെറുപ്പക്കാരൻ. ആദ്യം ഞാന്‍ ഒന്ന് ഞെട്ടി. അയാളൊരു പേപ്പര്‍ നല്കി. ഇത് വായിക്കണമെന്നും, തികച്ചും പേഴ്സണൽ ആണെന്നും പറഞ്ഞു.. അങ്ങനൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാനത് വായിച്ചുവെന്നാണ് അമല പോള്‍ പറയുന്നു. പുള്ളിക്കാരന് കോളേജില്‍ പഠിക്കുന്ന സമയത്ത് എന്നെക്കുറിച്ചൊരു റൂമര്‍ പ്രചരിപ്പിച്ചുവെന്നും അതില്‍ വലിയ വിഷമുണ്ടെന്നും അതിനാല്‍ ദയവ് ചെയ്ത് ക്ഷമിക്കണം എന്നുമായിരുന്നു അതില്‍ എഴുതിയിരുന്നത്, . തന്റെ വിശ്വാസ പ്രകാരം മാപ്പ് കൊടുത്താല്‍ മാത്രമേ അയാള്‍ക്ക് മുക്തി ലഭിക്കുകയുള്ളൂവെന്നായിരുന്നു. എന്ന് നിങ്ങളുടെ സഹോദരന് എന്നും ടീച്ചറിന് ആശംസകള്‍ എന്നും എഴുതിയിരുന്നു. അതും തന്ന് അയാള്‍ പോയി. പിന്നെ ആളെ കണ്ടില്ലെന്നും അമല പറയുന്നു. ആളോട് സംസാരിക്കണമെന്ന് തോന്നിയിരുന്നു. പക്ഷെ നടന്നില്ല. ഇതിപ്പോള്‍ ആരാണ് എന്താണെന്ന് എന്നറിയില്ല. ഇതില്‍ മാപ്പ് കൊടുക്കാനൊന്നുമില്ല. നമ്മള് എല്ലാവരോടും മാപ്പ് ചോദിക്കണം എന്നില്ലല്ലോ.

സോറി പറയുന്നതിലല്ല, അത് എത്രത്തോളം ഉള്‍ക്കൊള്ളുന്നുവെന്നാണ്. എനിക്കത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. ഞാന്‍ ആലോചിച്ചു, ഇതുപോലെ എനിക്ക് വ്യക്തിപരമായി മാപ്പ് ചോദിക്കേണ്ട ആരെങ്കിലുമൊക്കെ ഉണ്ടോ എന്ന്. സംഭവിക്കുന്നതിനെല്ലാം ഒരു അര്ത്ഥമുണ്ടായിരിക്കാമെന്നും അമല .അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമലപോൾ മലയാളത്തിൽ അഭിനിയിക്കുന്ന ടീച്ചർ എന്ന സിനിമയുടെ ചർച്ചകൾ നടക്കുകയാണ്. തമിഴില്‍ ഇറങ്ങിയ കടാവര്‍ ആണ് ഒടുവില്‍ അമലയുടെ പുറത്തിറങ്ങിയ സിനിമ. ഇതിലൂടെ അമല നിര്‍മ്മാതാവുമായി മാറിയിരുന്നു. വിവേക് ആണ് ടീച്ചറിന്റെ സംവിധാനം. ചെമ്പന്‍ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ള എന്നിവരും ടീച്ചറില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടീച്ചറിന് പിന്നാലെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്. ആടു ജീവിതം, ക്രിസ്റ്റഫര്‍ എന്നീ ബിഗ് ബജറ്റ് സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. അതോ അന്ത പറവൈ പോല്‍ ആണ് അമലയുടെ റിലീസ് കാത്തു നില്ക്കുന്ന തമിഴ് ചിത്രം. പിന്നാലെ ഭോല എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും എത്തുകയാണ് അമല പോള്‍.