അവര് വീണുപോകുമ്പോഴാണ് താങ്ങാകേണ്ടത് , അപ്പോഴാണ് അവരെ ജീവന് തുല്യം സ്‌നേഹിക്കേണ്ടത് , അതാണ് സ്നേഹം .. തളർന്നു പോയ ഭാര്യയെ ചേർത്തുപിടിച്ചുള്ള ഭർത്താവിന്റെ സ്നേഹം കണ്ണ് നിറയ്ക്കും

ലിജിയെയും സുജിത്തിനെയും അറിയാത്തവർ ചുരുക്കമായിരിക്കും. സ്വന്തം കുഞ്ഞിനെ പോലെ കിടപ്പിലായ ഭാര്യയെ പൊന്നുപോലെ നോക്കുന്ന സുജിത്തും ആ സ്നേഹത്തിനു മുന്നിൽ മറ്റെല്ലാം മറന്ന് ചിരിക്കുന്ന ലിജിയും ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. 9 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച് നല്ലൊരു ജീവിതം തുടങ്ങിയപ്പോഴാണ് വിധി അസുഖത്തിന്റെ രൂപത്തിൽ ഇവരുടെ ജീവിതത്തിലേക്കു കടന്നു വന്നത്. മാസങ്ങളോളമുള്ള ആശുപത്രി വാസത്തിന് ശേഷം കിടപ്പിലായ ഭാര്യയെയാണ് സുജിത്തിന് തിരികെ ലഭിച്ചത്. അവിടെ നിന്നും ചിരിക്കുന്ന മുഖത്തോടുകൂടി ഇന്ന് നമ്മൾ കാണുന്ന ലിജിയിലേക്കും സുജിത്തിലേക്കും അവരെ നയിച്ചത് ഒരു പരിധി വരെ സോഷ്യൽ മീഡിയ ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാനാകുമോ ? സമൂഹമാധ്യങ്ങളുടെ സ്വാധീനം എങ്ങനെയാണ് ഇവരുടെ ജീവിതത്തതിൽ മാറ്റങ്ങൾ കൊണ്ടുവന്നത് എന്നറിയണ്ടേ ? അതിനുമുൻപ് എന്താണ് ഇവരുടെ ജീവിതത്തിൽ സംഭവിച്ചതെന്ന് അറിയാം. ഇതാണ് സുജിത്തും ഭാര്യ ലിജിയും. കൊല്ലം മണ്റോതുരുത്തുകാരനായ സുജിത്തും ഇടുക്കി രാജാക്കാട് സ്വദേശിയായ ലിജിയും 9 വർഷത്തെ പ്രായത്തിനൊടുവിൽ 2020 ലാണ് വിവാഹിതരാകുന്നത്. കല്യാണം കഴിഞ്ഞ് ആദ്യ വിവാഹവാർഷികം ആഘോഷിക്കാൻ ഇടുക്കിയിലേക്ക് ഒരു യാത്ര പോയതാണ് ഇരുവരും .

മൂന്നാർ വഴിയെല്ലാം കറങ്ങി ആദ്യവിവാഹർഷികത്തിന്റെ സതോഷത്തിൽ തിരികെ വീട്ടിലെത്തിയ ആ ദമ്പതികളെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു. വീട്ടിലെത്തി മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ലിജിക്ക് വല്ലാത്ത ഛർദിയും തലവേദനയും പണിയുമെല്ലാം അനുഭവപ്പെടാൻ തുടങ്ങി. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ സുജിത് ലിജിയെ കാണിച്ചു. യാത്രമൂലം ഉണ്ടായ ബുദ്ധിമുട്ടുകളാകും എന്ന നിഗമനത്തിൽ ഡോക്ടർ മരുന്നും നൽകി. അങ്ങനെ ആ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്കകം ഇതേ ശാരീരിക ബുദ്ധിമുട്ടുകൾ വീണ്ടും ലിജിയെ അലട്ടാൻ തുടങ്ങി. തുടരെ തുടരെ ഛർദിയും തലവേദനയും . അങ്ങനെ നാട്ടിലുള്ള ഒരു വലിയ ആശുപത്രിയിൽ സുജിത് ലിജിയെ കാണിച്ചു. ആ ആശുപത്രിയിൽ നിന്നുമാണ് അവർ അറിയുന്നത് ലിജിയുടെ തലച്ചോറിനകത്ത് കാര്യമായ ചില പ്രശ്നങ്ങൾ ഉണ്ടെന്നുള്ള കാര്യം. അവിടെ നിന്നും ലിജിയെ ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ട് പോന്നു. തുടർന്നുള്ള 8 മാസത്തോളം ചികിത്സ തന്നെയായിരുന്നു. കൈവിടാതെ ഭർത്താവ് സുജിത്‌മുണ്ടായിരുന്നു ഒപ്പം. ചികിത്സ പുരോഗമിക്കുന്നതിനിടയിൽ ലിജിയുടെ ഭൂരിഭാഗം ശരീരവും തളർന്നു പോയി . സുജിത് ആശുപത്രിയിൽ എപ്പോഴും ലിജിയോടൊപ്പം ഉണ്ടായിരുന്നെങ്കിലും മാനസികമായി അയാൾ ഒരുപാട് തളർന്നു പോയ ഒരു സമയം കൂടിയായിരുന്നു അത്.

ഇതിനിടയിൽ 3 തവണ ലിജി സാധാരണ ജീവിതത്തിലേക്ക് വരില്ല എന്ന് ഡോക്ടർമാർ സുജിത്തിനോട് പറഞ്ഞു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ സുജിത് ഭാര്യയെ ചികിൽസിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് സുജിത് അറിയുന്നത് ഇനിടയിൽ തന്നെ വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന Neuromelioidosis എന്ന അസുഖമാണ് ലിജിയെ ബാധിച്ചിരിക്കുന്നത് എന്ന് .തലച്ചോറിനെ ബാധിക്കുന്ന ഒരുതരം ബാക്റ്റീരിയൽ ഇന്ഫെക്ഷണനാണ് ഈ രോഗം. അപൂർവങ്ങളിൽ അപ്പ്പൂർവമായി മാത്രം കാണുന്ന ഒരു അസുഖം എന്നു തന്നെ പറയാം . ഇതുകൂടി അറിഞ്ഞതോടെ സുജിത്ത് തകർന്നു പോയിരുന്നു, സാമ്പത്തികമായും ശാരീരികമായും തകർന്ന അവസ്ഥ. അന്നും സുജിത്തിനെ പിടിച്ചു നില്ക്കാൻ സഹായിച്ചത് തന്റെ സുഹൃത്തുക്കളാണെന്ന് സുജിത് പറയുന്നു. ലിജിയെ ആശുപത്രിയിൽ admit ചെയ്തത് മുതൽ ഇന്നുവരെയുള്ള എല്ലാ കാര്യങ്ങൾക്കും മാനസികമായും സാമ്പത്തികമായും പിന്തുണ നൽകുന്നത് സുജിത്തിന്റെ സുഹൃത്തുക്കളാണ്. സുജിത്തും ലിജിയും ഇതര മതസ്ഥർ ആയിരുന്നതിനാൽ ഈ കല്യാണം മൂലം സംഭവിച്ചതാണിതൊക്കെ എന്ന താരത്തിലുള്ള വിമര്ശനങ്ങൾക്കും കുത്തുവാക്കുകകളും ഇതിനിടയിൽ ഈ ദമ്പതികൾക്ക് നേരിടേണ്ടി വന്നു. അവയ്ക്കൊന്നും ചെവികൊടുക്കാതെ ലിജിയെ ചികിൽസിച്ചു ഭേതമാക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു സുജിത് .

ഇതിനിടയിൽ ഒരിക്കൽ ലിജിയെ ഡിസ്ചാർജ് ചെയ്ത വീട്ടിൽ കൊണ്ടുവന്നെങ്കിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടതായി വന്നു. എങ്ങനെ എങ്കിലും ലിജിയെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരണം ഇത് മാത്രമായിരുന്നു സുജിത്തിന്റെ ലക്‌ഷ്യം . ഈ യാത്രയിൽ ഇരുവരെയും ഏറ്റവും കൂടുതൽ സഹായിച്ചത് സജിത്ത് എന്നു പേരുള്ള ഒരു ഡോക്ടറാണെന്ന് സുജിത്ത് പറയുന്നു. കാരണം എല്ലാം തലച്ചോറിൽ ഉണ്ടായിട്ടുള്ള ഇൻഫെക്ഷൻ ബയോപ്‌സി വഴി എന്താണെന്ന് കണ്ടുപിടിക്കാം , അതിനു സർജറി മാത്രമേ വഴിയുള്ളു എന്നു മറ്റു ഡോക്ടർസ് എല്ലാം പറഞ്ഞപ്പോഴും കുറച്ചു ദിവസവങ്ങൾ കൂടി നോക്കിയിട്ട് പറയാം. കുറയും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് ഡോക്ടർ സജിത്തായിരുന്നു. സർജറി ചെയ്‌താൽ വിജയ സാധ്യത വളരെ കുറവാണെന്ന് മാത്രമല്ല തൽക്ഷണം രോഗി മരണപ്പെടാനുള്ള സത്യത്തെയും കൂടുതലായിരുന്നു. ഡോക്ടർ സജിത്ത് പറഞ്ഞതനുസരിച്ച് 5 ദിവസം കാത്തിരുന്ന ശേഷം മൃ സ്കാൻ ചെയ്തപ്പോൾ ഇൻഫെക്ഷൻ കുറഞ്ഞു വരുന്നതായി കാണാൻ സാധിച്ചു. അത് വലിയൊരു പ്രതീക്ഷയാണ് സുജിത്തിന് നൽകിയത്.

അതിനു ശേഷം മരുന്നുകളുടെ സഹായോടെ പതുക്കെ പതുക്കെ ലിജിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി . എന്നിരുന്നാലും ശരീരത്തിലെ ഞരമ്പുകളിലേക്കും മറ്റും ഇന്ഫെക്ഷന് കടന്നു കയറിയതിനാൽ ഇരിക്കാനോ നിൽക്കണോ ശെരിയായ രീതിയിൽ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലായി ലിജി. 9 മാസത്തെ ആശുപത്രി ജീവിതം അവസാനിപ്പിച്ചു തിരികെ വീട്ടിലെത്തിയ ലിജിയുടെ മുഖത്ത് എപ്പോഴും ദുഃഖം തളം കെട്ടി നിൽക്കുമായിരുന്നു. എപ്പോഴും കരച്ചിൽ മാത്രം . സ്വപ്നം കണ്ട ജീവിതം ആസ്വദിച്ചു തുടങ്ങും മുൻപ് തന്നിൽ നിന്നും വിധി തട്ടിയെടുത്തതോർത്ത് ഓരോ നിമിഷവും ലിജി വിതുമ്പി. ഈ സമയത്തെല്ലാം തന്നാൽ കഴിയും വിധം സുജിത്തും വീട്ടുകാരും ലിജിയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. അപ്പോഴാണ് പഴയ ജീവിതത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന ലിജിയെ മനസ്സ് അവർ തിരിച്ചറിഞ്ഞത്. സംസാരിക്കാൻ കഹ്‌സീയുന്നില്ലെങ്കിലും പലതരം ശബ്ദത്തിലൂടെ ആശങ്ങൾ കൈമാറാൻ ലിജി ശ്രമിച്ചു. എഴുനേൽപ്പിച്ച് ഇരുത്താമോ എന്നൊക്കെയുള്ള കാര്യങ്ങൾ ചില ശബ്ദത്തിലൂടെ സുജിത്തിനെ അറിയിക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് ഇവരുടെ ജീവിതത്തിലേക്ക് സോഷ്യൽ മീഡിയ കടന്നു വരുന്നത്.

ലിജിക്ക് ബോറടിക്കാതിരിക്കാനും ലിജിയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും വേണ്ടി സുജിത്ത് ലിജിക്ക് ഫോണിൽ ഫേസ്ബുക് എടുത്തു കൊടുക്കുമായിരുന്നു. ചലിപ്പിക്കാൻ കഴിയില്ലെങ്കിലും തന്റെ വിരലുകൾ കൊണ്ട് പതിയെ ഓരോ വിഡോസ്ഉം സ്ക്രോൽ ചെയ്ത ലിജി കാണുമായിരുന്നു .. ആ വീഡിയോസ് അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത് . രസകരമായ നല്ല നല്ല വീഡിയോസ് കണ്ട് ലിജി മനസ്സ് തുറന്ന് ചിരിക്കാൻ തുടങ്ങി .. വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ ലിജിയിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. കൂടുതൽ ഉന്മേശത്തോടെയും സന്തോഷത്തോടെയും ലിജിയെ കാണാൻ തുടങ്ങി. ഫിസിയോതെറാപ്പിക്കിടയിലും അവിടുത്തെ ആക്ടിവിറ്റീസ് എല്ലാം വീഡിയോ രൂപത്തിൽ ചെയ്യാൻ തുടങ്ങിയതോടെ ലിജിയുടെ റിക്കവറി പെട്ടെന്നാകാൻ തുടങ്ങി . ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം പല വിഡിയോസിലൂടെയും അവർ ലോകത്തിന് കാണിച്ചു കൊടുത്തുകൊണ്ട് ഇരുന്നു. പ്രണയനൈരാശ്യത്തിന്റെ പേരിലും കുടുംബപ്രശ്നങ്ങളുടെ പേരിലും അക്രമങ്ങളും കൊലയും നടക്കുന്ന ഈ ലോകത്തിൽ കിടപ്പിലായി പോയ ഭാര്യയെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന സുജിത് ഒരു അത്ഭുതമായി മാറുകയായിരുന്നു. ആരുടെ സ്നേഹത്തിന് മുന്നിൽ നിരവധി ആളുകൾ ആശംസകളുമായി എത്തി തുടങ്ങി. ഇരുവരും ചേർന്ന് തുടങ്ങിയ Liji Sujith എന്ന യു ട്യൂബ് ചാനലിലൂടെ ഇവരുടെ ജീവിതത്തിലെ പല നിമിഷങ്ങളും അവർ ഈ ലോകവുമായി പങ്കുവയ്ക്കുകയാണ്. ആശുപത്രിയിൽ പോകുന്നത് മുതൽ ലിജിക്ക് ഭക്ഷണം നല്കുന്നവരെയുള്ള നല്ല നല്ല നിമിഷങ്ങൾ അവർ നമ്മളുമായി പങ്കുവയ്ക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഒരുപാട് ആളുകൾക്ക് ഇവരുടെ വിഡോസ് ഒരു പ്രജോദനമാണ്. ഒപ്പം തന്നെ ഈ ലോകത്തിന് മുന്നിൽ യഥാർത്ഥ സ്നേഹം എന്താണെന്ന് തുറന്നു കാട്ടുകയാണ് ഈ ദമ്പതികൾ..

KERALA FOX
x