വിവാഹമോചനത്തിലേക്കെത്തിയ ഞെട്ടിക്കുന്ന കാരണങ്ങൾ ആദ്യമായി തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകർക്കിടയിൽ വലിയൊരു സ്ഥാനം നേടിയെടുത്ത കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. തന്റെ കാഴ്ച പരിമിതി പോലും അതിജീവിച്ചു കൊണ്ടാണ് വൈക്കം വിജയലക്ഷ്മി നിരവധി ആരാധകരെ സ്വന്തമാക്കിയത്. സെല്ലുലോയ്‌ഡ്, വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. മലയാളത്തിന് പുറമേ തമിഴിലും താരം സുപരിചിതയാണ്. ഏറ്റവും അടുത്ത് പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന ഒരു ഗാനം എന്നത് ബ്രഹ്മണ്ടചിത്രമായ ബാഹുബലിയിലെ ഗാനമായിരുന്നു. ഇപ്പോഴത്തെ ജീവിതത്തിലെ സങ്കടങ്ങളെ പറ്റി ഒക്കെ നടി ഗൗതമിയോട് സംസാരിക്കുന്ന വൈക്കം വിജയലക്ഷ്മിയുടെ ഒരു അഭിമുഖമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഭർത്താവ് തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രെമിച്ചതിനെ കുറിച്ചൊക്കെയാണ് താരം പറയുന്നത്. 2018ലായിരുന്നു വൈക്കം വിജയലക്ഷ്മി മിമിക്രി ആർട്ടിസ്റ്റ് എൻ അനൂപിനെ വിവാഹം കഴിക്കുന്നത്. ഗൗതമി അവതാരികയായി എത്തിയ സിനി ഉലകം ചാനലിലെ പരിപാടിയിലായിരുന്നു വൈക്കം വിജയലക്ഷ്മി മനസ്സ് തുറന്നിരുന്നത്.

വിവാഹമോചനം സ്വന്തം തീരുമാനമായിരുന്നു എന്നാണ് വൈക്കം വിജയലക്ഷ്മി വ്യക്തമാക്കുന്നത്. എല്ലാം സഹിച്ച് ജീവിക്കേണ്ട കാര്യമില്ല എന്ന ഒരു തിരിച്ചറിവ് തനിക്ക് ഉണ്ടായി. അതുകൊണ്ടാണ് താൻ വിവാഹബന്ധം വേർപ്പെടുത്തുവാൻ തീരുമാനിച്ചിരുന്നത്. അത് സ്വന്തം തീരുമാനമായിരുന്നു. തന്റെ അച്ഛനെയും അമ്മയെയും തന്നിൽ നിന്നും പിരിക്കാൻ നോക്കി. സ്നേഹം എന്നാൽ അത് ആത്മാർത്ഥമായിരിക്കണം. സംഗീതത്തെയും നിരുത്സാഹപ്പെടുത്തി. താൻ എന്ത് ചെയ്താലും നെഗറ്റീവ് ആണ് പറയുക. കൈ കൊട്ടുന്നത്, താളം പിടിക്കുന്നത് ഒന്നു അദ്ദേഹത്തിന് ഇഷ്ടമല്ല. ഇത്ര മണിക്കൂർ പാടം അതിനുശേഷം പാടാൻ പറ്റില്ല എന്ന് പറയും. ഒരു സാഡിസ്റ്റ് ആയിരുന്നു. ഞാൻ എപ്പോഴും കരയുമായിരുന്നു. അച്ഛനെയും അമ്മയും എന്റെ അടുത്തുനിന്നും പിരിക്കാൻ നോക്കി. അതൊന്നും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എല്ലാം അറിഞ്ഞാണല്ലോ കല്യാണം കഴിച്ചതെന്ന് ഞാൻ ചോദിച്ചു ആളുകൾ എന്ന് വിചാരിക്കുമെന്ന് ഞാൻ ആലോചിക്കാറില്ല. നിങ്ങളുടെ കൂടെ കഴിയാൻ പറ്റില്ലന്ന് ഞാൻ പറഞ്ഞു. ആ തീരുമാനം ഞാൻ സ്വന്തമായി എടുത്തതായിരുന്നു.

ആരും എന്നോട് ആവശ്യപ്പെട്ടതല്ല. എല്ലാം സഹിച്ചു നിൽക്കേണ്ട ആവശ്യമില്ല. സംഗീതത്തിനാണ് എനിക്ക് പ്രാധാന്യമുള്ളത്. സംഗീതവും സന്തോഷവും. അതില്ലാതെ ജീവിക്കേണ്ട കാര്യമില്ലന്ന് എനിക്ക് തോന്നി. അത് വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. പല്ല് വേദന എടുത്താൽ ഒരു പരിധിവരെ നമ്മൾ സഹിക്കും. വളരെ വേദന ആ പല്ല് കളയും.ആളുകൾ എന്തു വിചാരിച്ചാലും എന്താണ് എന്നായിരുന്നു താരം പറഞ്ഞത്. ഗായികയുടെ വാക്കുകൾ വളരെ വൈകാരികമായ രീതിയിൽ ആയിരുന്നു ഗൗതമിയും കേട്ടിരുന്നത്. നമ്മളുടെ ജീവിതമല്ല കുറച്ച് അഡ്ജസ്റ്റ് ചെയ്യുന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറ്റുന്നില്ലന്നാണ് ഞാൻ അപ്പോൾ പറഞ്ഞത്. നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ കയ്യിലാണ് എന്നാണ് വിജയലക്ഷ്മി പറയുന്നത്. വിജയലക്ഷ്മിയുടെ വാക്കുകൾ വളരെ വേദനയോടെയായിരുന്നു ഗൗതമി കേട്ടത്. ഗൗതമി നിങ്ങൾ എടുത്ത തീരുമാനം ശരിയാണെന്ന് പറയുകയും ചെയ്തു. വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കളെ കൈകൂപ്പി നമസ്കരിക്കുകയാണ് താനെന്നും ഗൗതമി വ്യക്തമാക്കി.

KERALA FOX
x