കേരളത്തിന്റെ ദത്തുപുത്രി ഹനാനെ ട്രെയിൻ യാത്രക്കിടെ കടന്നു പിടിച്ചു , ലൈവിൽ എത്തി ദുരനുഭവം വെളിപ്പെടുത്തിയ ഹനാന്റെ വീഡിയോ കാണാം

കേരളത്തിൽ മുഴുവൻ ശ്രദ്ധ നേടിയ പെൺകുട്ടിയാണ് ഹനാൻ. മത്സ്യവില്പനയിലൂടെ തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തിയ ഹനാൻ ഒരു വീഡിയോ വലിയതോതിൽ വൈറൽ ആവുകയും തുടർന്ന് നിരവധി ആരാധകരെ ഹനാൻ സ്വന്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്ന് എല്ലാം അകന്നു നിൽക്കുകയായിരുന്നു ഹനാൻ. ഒരു അപകടം സംഭവിച്ചുവെന്നും അതിനുശേഷം നട്ടെല്ലിന് പരിക്ക് പറ്റിയെന്ന വാർത്തകളാണ് പുറത്തു വന്നത്. വീണ്ടും അടുത്ത കാലത്താണ് ഒരു വർക്കൗട്ട് വീഡിയോയുമായി വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുന്നത്. മരണത്തിന്റെ വക്കിൽ നിന്നുമാണ് താൻ തിരികെ ജീവിതത്തിലേക്ക് വന്നത് എന്നും ഹനാൻ പറഞ്ഞിരുന്നു. ഇപ്പോൾ താൻ ജലന്ധറിൽ വിദ്യാർത്ഥി ആണ് എന്നാണ് ഹനാൻ അടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴതാ പുതിയൊരു വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ജലന്ധറിലേക്ക് ഉള്ള യാത്രയ്ക്കിടയിലുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ട്രെയിൻ യാത്രക്കിടയിൽ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും ആണ് ഹനാൻ ഇപ്പോൾ പറയുന്നത്. ഗോൾഡൻ ടെമ്പിൾ മൊബൈൽ ജലന്ധർ ട്രെയിനിൽ വച്ച് ആണ് ദുരനുഭവം ഉണ്ടായതെന്ന് ഹനാൻ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോയിൽ വിശദമായി ഹനാൻ പറയുന്നു. പഞ്ചാബ് സ്വദേശികളായവർ ശരീരത്തിൽ കടന്നു പിടിച്ചുവെന്നും ട്രെയിനിൽ പരസ്യമായി മദ്യപിച്ചത് വീഡിയോയിൽ പകർത്തി അപമര്യാദയായി പെരുമാറിയെന്നും ഹനാൻ പറയുന്നു. കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസ് മോശമായി പെരുമാറിയെന്നും അവർ ആരോപിക്കുന്നു. ജലന്ധർ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയാണ് ഹനാൻ. കേരളത്തിൽ നിന്നും സർവ്വകലാശാല പരീക്ഷയിൽ പങ്കെടുക്കാനായി പോവുകയായിരുന്നു. മൊബൈലിൽ നിന്നും ട്രെയിൻ റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ കമ്പാർട്ട്മെന്റിൽ ആണ് കയറിയത്. ട്രെയിനിൽ കയറിയപ്പോൾ ഒരു പഞ്ചാബ് സ്വദേശി ശരീരത്തിൽ കടന്നുപിടിക്കുകയും വലിയ പ്രശ്നം ഉണ്ടാക്കുകയും ചെയ്തു.

ഒരു സംഘം ട്രെയിനിൽ പരസ്യമായി മദ്യപിക്കുന്നത് കണ്ടതും ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തു. വീഡിയോ പകർത്തിയപ്പോൾ ഇവർ അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചു. പോലീസെത്തിയപ്പോൾ അവരിൽ നിന്ന് നീതി ലഭിച്ചില്ലന്ന് ഹനാൻ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് ട്രെയിനിൽ നിന്നും ഇറങ്ങി സ്റ്റേഷനിൽ പരാതി നൽകണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. ട്രെയിനിൽ പ്രശ്നങ്ങളുണ്ടാക്കി വരെ കസ്റ്റഡിയിൽ എടുക്കാതെ തന്നോട് അപരിചിതമായ സ്ഥലത്ത് ഇറങ്ങാൻ പോലീസ് ആവശ്യപ്പെട്ടത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ലന്നും അവർ പറയുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനും അവർ പറഞ്ഞു. ഇതോടെ വീണ്ടും ദൃശ്യങ്ങൾ പകർത്തി. ഇതോടെ പോലീസ് പരാതി വാങ്ങി മടങ്ങി എന്നും പറയുന്നു. ട്രെയിനുകൾ സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ഹനാൻ വീഡിയോയിൽ ചോദിക്കുന്നു

 

View this post on Instagram

 

A post shared by Hanan (@high_hanan)

KERALA FOX
x