“ഈ മുഖമുള്ള എന്നെ കെട്ടാൻ ആരെങ്കിലും വരുവോ അമ്മാ” , അങ്ങനെ ഒരു ചോദ്യം അമ്മയോട് ചോദിക്കുമ്പോൾ അമൃതയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

പ്രണയത്തിൽ സൗന്ദര്യത്തിന് സ്ഥാനം ഉണ്ടോന്ന് ചോദിച്ചാൽ അത് ഓരോരുത്തരുടെ കണ്ണുകളിൽ ആണെന്ന് പറയണം. അത്തരത്തിൽ ജീവിതത്തിൽ വലിയൊരു അത്ഭുതം സംഭവിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറുന്നത്. ഒരു മുഖക്കുരു വന്നാൽ പോലും തന്റെ സൗന്ദര്യം പോകുമോന്ന് കരുതി ഭയപ്പെടുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ. ആ സമയത്താണ് ഒരു പെൺകുട്ടി അഴകളവുകളുടെ സൗന്ദര്യ സങ്കല്പങ്ങളെല്ലാം പൊളിച്ചെഴുതി ഇവിടെ സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നത്. അമൃത പൈ എന്ന ഇരുപത്തിമൂന്നുകാരി തന്റെ മുഖം വിരൂപമാണെന്ന് തോന്നിയ നിമിഷം ഒരിക്കൽ തന്റെ അമ്മയുടെ മുഖത്തുനോക്കി ചോദിച്ചു എന്നേ കെട്ടാൻ ഏതെങ്കിലും ചെക്കൻ വരുമോ. ആരെങ്കിലും വരുമായിരിക്കും അല്ലെ, നിനക്കെന്താണ് പെണ്ണേ ഒരു കുറവ് എന്ന ചോദ്യം അത് അവൾക്ക് വലിയൊരു ആത്മവിശ്വാസം തന്നെയാണ് നൽകിയത്. എന്നാൽ ഹൃദയത്തിനുള്ളിലാണ് സൗന്ദര്യം എന്ന് പറഞ്ഞ് ആണ് ആണോരുത്തൻ അവളെ തേടിയെത്തിയത്. അമൃതയുടെ അമ്മ പറഞ്ഞ വാക്കുകൾ വിധി സത്യമാക്കി കൊടുത്തു. കാലം മായിക്കാത്ത മുറിവുകൾ ഇല്ലെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ അത് കാലത്തിനും ഇത്തിരി ബുദ്ധിമുട്ടേറിയതാവും. ഉള്ളിൽ ആഴ്ന്നിറങ്ങിയ തീയുടെ വേദനയാണ് ചില അടയാളങ്ങൾ മാത്രം ബാക്കിവെച്ചത്.

ആ ദുരന്തം അവളെ കടന്നുപോയി. പിന്നീട് തുറിച്ചുനോട്ടങ്ങളും സഹതാപങ്ങളും ചോദ്യശരങ്ങളും ഒക്കെ തന്നെ അവളെ വല്ലാതെ ഉലച്ചുകളഞ്ഞു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു വലിയൊരു അപകടത്തിന് അമൃത പാത്രമായി മാറുന്നത്. അമൃതയുടെ അമ്മയ്ക്ക് ജോലി തയ്യൽ ആണ്. അഞ്ചാം ക്ലാസ് പരീക്ഷ നടക്കുന്ന സമയം. പതിവുപോലെ അമ്മയുടെ കടയിലേക്ക് എത്തി പിറ്റേന്ന് പരീക്ഷ ഉള്ളതുകൊണ്ട് അമ്മ പറഞ്ഞു വീട്ടിൽ പോയിരുന്നു പഠിക്കാൻ. വീട്ടിൽ ആണെങ്കിൽ അച്ഛന്റെ സഹോദരങ്ങളുമുണ്ട്. വലിയ വീടൊന്നുമല്ല ചെറിയ വീട്. അവിടെ വളരെ ചെറിയ ഒരു മുറി, രണ്ടു കട്ടിൽ ചേർത്തിട്ടതാണ്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പുസ്തകം കട്ടിലിനടിയിലേക്ക് പോയത്. ലൈറ്റ് ഉണ്ടായിട്ടും രണ്ട് കട്ടിൽ ചേർത്ത് കൊണ്ട് അടിഭാഗം കാണാൻ സാധിച്ചില്ല. ഒന്നുമറിയാത്ത പ്രായത്തിൽ അടുക്കളയിൽ പോയി വിളക്കെടുത്തു കൊണ്ടുവന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകം എടുക്കുകയും ചെയ്തു. ഫിക്സിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ വന്നപ്പോൾ തലകറങ്ങുന്നത് പോലെ തോന്നി. അടുത്ത നിമിഷം എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ല. മണ്ണെണ്ണ വിളക്കിനൊപ്പം താനും തലകറങ്ങി നിലയിലേക്ക് പതിച്ചു. ഇടതു മുഖം വളരെ ശക്തിയായി തറയിൽ വന്നിടിച്ചു. ആദ്യം തീ ഷോളിലേക്ക് പടർന്നു. തന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ അലറി കരഞ്ഞു വിളിച്ചു. മുഖത്തിന്റെ ഭാഗത്തേക്ക് മണ്ണെണ്ണ മണമുള്ള തീനാളങ്ങൾ ആഴത്തിൽ ഇറങ്ങി കഴിഞ്ഞിരുന്നു. അപ്പോഴും താനല്ലറി വിളിക്കുന്നുണ്ട്.

പക്ഷേ ശബ്ദം മാത്രം പുറത്തു വന്നില്ല. നിലവിളി കേട്ട് ഓടിവന്ന അച്ഛന്റെ സഹോദരിമാരും അടുത്തുള്ള ചേട്ടൻമാരും ഒക്കെ വെള്ളം കോരിയൊഴിച്ചു. അപ്പോൾ തനിക്ക് ബോധമേ ഉണ്ടായിരുന്നുള്ളൂ. ആലപ്പുഴയിലെ ആശുപത്രിയിലേക്ക് ആദ്യം പോയപ്പോൾ 40% പൊള്ളലേറ്റ് ജീവിതത്തിലേക്ക് തിരിച്ചു വരുമോന്ന് പോലും അവർക്ക് ഉറപ്പുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തുമ്പോഴും ദേഹവും ചർമ്മവും ഒക്കെ പുകയുകയായിരുന്നു. വെള്ളം കോരി ഒഴിച്ചു കൊണ്ടിരുന്നു. രക്ഷപ്പെടുമെന്ന ഉറപ്പു പോലും ഡോക്ടർമാർ പറഞ്ഞില്ല. ബോധം വരുമ്പോഴൊക്കെ ചങ്ക് പറയുന്ന വേദന. വീട്ടുകാരുടെ സങ്കടം കണ്ടുകൊണ്ടാണ് കൊച്ചിയിലെ ഒരു ബന്ധു ജോലി നോക്കുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആരും ഏറ്റെടുക്കാത്ത റിസ്ക് അവിടെയുള്ള ഡോക്ടർ ഏറ്റെടുക്കുന്നത് അങ്ങനെയാണ്. അപകടം നടക്കുമ്പോൾ കല്ല് പതിപ്പിച്ച ഒരു ഷോളാണ് ധരിച്ചത്. ആ കല്ലുമൊക്കെ തീയോടൊപ്പം തന്നെ തൊലിയിലേക്ക് ഒട്ടിച്ചേർന്നിരുന്നു. അത് നീക്കം ചെയ്യാൻ പോയിട്ട് ഒന്ന് തൊടാൻ പോലും ആയില്ല. ഒടുവിലാ തോൽ തന്നെ എന്നിൽ നിന്നും അടർത്തി മാറ്റി. ആ നിമിഷങ്ങളിൽ ഞാൻ അനുഭവിച്ച വേദന പൂർണമായും പഴയത് പോലെ ആകില്ലെന്ന് ഡോക്ടർമാർ ഒരുപോലെ പറയാമായിരുന്നു. മുൻപിൽ ഉണ്ടായിരുന്ന പ്രതീക്ഷ പ്ലാസ്റ്റിക് സർജറി മാത്രം. തുടയിൽ നിന്ന് ചർമ്മമെടുത്ത് മുഖത്ത് ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.

അതുവരെയുള്ള വേദനയാണ് ഞാൻ അനുഭവിച്ചത്. എങ്കിലും മുഖത്തേക്കുമുള്ള വേദന ഒരേപോലെ തളർത്തി. ദൈവം എനിക്കുമാത്രം വിധിച്ച ഇത്രയും വലിയ വേദനയെ ഞാൻ പഴിച്ചിരുന്നു. അന്ന് തൊട്ട് ഇന്ന് വരെ ഞാൻ ഏഴ് പ്ലാസ്റ്റിക് സർജറി ചെയ്തു. അപ്പോഴൊക്കെ ഞാൻ പഴയ ഞാനാകും എന്ന് വെറുതെ ആശിച്ചു. കണ്ട ചിലർ അന്യോന്യം സഹതാപം പറയും. അപ്പോഴൊക്കെ ഞാൻ തളരാതെ പിടിച്ചുനിന്നു. അപ്പോഴൊക്കെ എനിക്ക് ആത്മവിശ്വാസം അമ്മയായിരുന്നു. അമ്മ ഉള്ളിൽ കരയുകയാണെന്ന് എനിക്കറിയാം, എങ്കിലും അത് പുറത്തു കാണിച്ചില്ല. തിരികെ സ്കൂളിലേക്ക് എത്തിയപ്പോഴും അവിടെയുള്ള കുട്ടികൾക്കോക്കെ അന്ന് ഞാനൊരു കാഴ്ചവസ്തുവായി മാറി. എന്ത് പറ്റി, ഇനി അത് നേരെയാകുമോ എന്നിങ്ങനെ തുടർച്ച ആയുള്ള ചോദ്യങ്ങൾ, പുറത്തിറങ്ങാൻ പോലും ഞാൻ മടിച്ചു. ക്ലാസിലെ കുട്ടികൾ കൂട്ടത്തോടെ എന്നെ പേടിയോടെ നോക്കി നിൽക്കും. അതൊക്കെ വല്ലാത്ത വേദനയായിരുന്നു. എല്ലാം മറന്ന് ജീവിതം മുന്നോട്ടു പോകുമ്പോഴും പഴയ വേദനയുടെ അവശേഷിപ്പുകൾ ചിലത് ബാക്കിയാക്കി. കക്ഷവും വലതുകയും ഒട്ടിപ്പിടിച്ചതുകൊണ്ടുതന്നെ കൈ പൊക്കാൻ കഴിയുമായിരുന്നില്ല. അവിടെയും ഫിസിയോതെറാപ്പിയാണ് ഡോക്ടർ നിർദ്ദേശിച്ചത്. കാര്യമായിട്ട് നടന്നില്ല.

അങ്ങനെയാണ് ഡോക്ടർ ഷട്ടിൽ ബാഡ്മിന്റൺ കളിക്കാൻ ഉപദേശിച്ചത്. അത് ആസ്വദിച്ച് കളിക്കുകയും ചെയ്യും. കൈയും ക്രമേണ നേരെയാകും. ജീവിതത്തിൽ പുതിയ ഒരു മാറ്റത്തിന് വഴിതെളിച്ചു. പലർക്കും ഷട്ടിൽ കളി നേരം പോക്ക് ആയിരുന്നുവെങ്കിൽ എനിക്കത് ജീവിതം തിരികെ പിടിക്കാനുള്ള ഒരു വാശി കൂടിയായിരുന്നു. എന്തുകൊണ്ട് അത്‍ലറ്റിക്സിലേക്ക് തിരഞ്ഞു കൂടാ എന്ന ഫിസിക്കൽ എഡ്യൂക്കേഷൻ സാറിന്റെ ചോദ്യവും പുതിയൊരു വേക്കപ്പ് കോൾ ആയി മാറി. അങ്ങനെ ഹാൻഡ് ബോൾസ് ഉൾപ്പെടെ ഞങ്ങളെ മാറ്റിവെച്ചു. സ്റ്റേറ്റ് വരെ പോയി. എന്നെ വേദനിപ്പിച്ച വിധി എന്നെ സമാധാനിപ്പിച്ചത് പിന്നെ ഇങ്ങനെയൊക്കെയായിരുന്നു. ഹൈസ്കൂൾ കാലത്താണ് ജീവിതം മാറ്റിമറിച്ച കാര്യങ്ങൾ സംഭവിക്കുന്നത്. ദൈവം എനിക്ക് കാത്തുവെച്ച ചെക്കന്റെ പേര് അഖിൽ എന്നായിരുന്നു. എന്റെ സ്കൂളിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ ഞാൻ കണ്ടില്ലെന്നു മാത്രം. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ പുള്ളിക്കാരൻ പ്ലസ് ടു കഴിഞ്ഞ് തുടർ പഠനം നടത്തി. സ്കൂളിലെ സ്പോർട്സ് ആക്ടിവിറ്റുകളിൽ പഴയ സ്റ്റുഡൻസ് ഒക്കെ പങ്കാളികളായിരുന്നു. ദൈവം എന്റെ മുന്നിൽ എത്തിക്കുന്നു. ഗ്രൗണ്ടിൽ നിന്നും കിട്ടിയ നല്ലൊരു ചങ്ങാതി ആയിരുന്നു ആദ്യമെനിക്ക്. ഫേസ്ബുക്കിലൂടെയാണ് സൗഹൃദം വളർന്നത്. എല്ലാവരും എന്റെ മുഖത്തെ പറ്റിയും എനിക്ക് പറ്റിയ അപകടത്തെപ്പറ്റി ചികഞ്ഞ് അന്വേഷിക്കുമ്പോൾ അഖിൽ അന്വേഷിച്ചത് അങ്ങനെയല്ല. ഇതൊന്നും സംഭവിച്ചിട്ടില്ലന്ന് മട്ടിൽ ഇടപെട്ടു. ആ സൗഹൃദം ആഴത്തിലുള്ളതായി. അതോടൊപ്പം തന്നെ ഒരാളുടെ മനസ്സ് മനസ്സിലാക്കി. അങ്ങനെ ഒരു ഫെബ്രുവരി കാലത്തു എന്നോടി കാര്യം പറഞ്ഞു. അത് വലൈന്റൈസ്ഡേ പറയാമെന്ന് പറഞ്ഞപ്പോൾ എനിക്ക് സംഭവം കത്തി.

അതിനു മുന്നേ ഞങ്ങൾക്ക് ഇടയിൽ പ്രണയം പറയാതെ പലതവണ പറഞ്ഞും സൂചന നൽകിയും കടന്നുപോയി. ഞങ്ങളുടെ ഇടയിലെ പ്രണയത്തിന് എന്റെ പൊള്ളിയടർന്ന മുഖമോ എന്റെ ശരീരമോ തടസ്സമാകില്ലെന്നതു കൊണ്ടുതന്നെ അഖിലിന് എന്നെ സ്വീകരിക്കാൻ സമ്മതമാണോ എന്നെ ഡയലോഗ് ചോദിക്കേണ്ടി വന്നില്ല. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും മരിച്ച അഖിലിന് അനുവാദം ചോദിക്കാൻ ഉണ്ടായിരുന്ന ചേട്ടനോട് മാത്രം. ഞങ്ങളുടെ കുട്ടിയുടെ കുറവ് നിങ്ങൾ മനസ്സിലാക്കണം അതിന്റെ പേരിൽ അവൾ വേദനിക്കരുത് അവളെ കുറ്റപ്പെടുത്തരുത് എന്ന് ചേട്ടനോട് അച്ഛനും അമ്മയും നേരത്തെ പറഞ്ഞു. അങ്ങനെയാണെങ്കിൽ ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാമെന്ന് അച്ഛൻ പറഞ്ഞു. അവന്റെ ഇഷ്ടമാണ് അവന്റെ ജീവിതമാണ്. അതിന് ഞങ്ങൾ എതിര് നിൽക്കുന്നില്ലന്ന് ചേട്ടന്റെ മറുപടി. പിന്നെ സംഭവിച്ചത് എന്നെ വേദനിപ്പിച്ച വിധി ഈ ചെറുക്കനെ എനിക്ക് തന്ന് എന്നോട് പ്രായശ്ചിത്തം ചെയ്തു എന്നതാണ്.. കഴിഞ്ഞ നവംബറിൽ എല്ലാ പ്രതിസന്ധികളെയും വകഞ്ഞു മാറ്റി ഞങ്ങൾ ഒന്നായി എന്നും പറയുന്നു.

KERALA FOX
x