“അച്ഛനമ്മമാർ കഷ്ടപെട്ടുണ്ടാക്കുന്ന പണം ചിലവാക്കി ആർഭാട വിവാഹം കഴിക്കാൻ നാണമില്ലേ പെണ്ണുങ്ങളെ ?” നടി സാരയുവിന്റെ ചോദ്യം വൈറലാകുന്നു

അച്ഛന്റെയും അമ്മയുടെയും ഒരു ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവുമായാണ് ഓരോ പെൺകുട്ടികളും ഓരോ വീടിന്റെയും പടി ഇറങ്ങാറുള്ളത്. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ ഈ സമ്പ്രദായത്തിൽ വന്നിട്ടുണ്ടെങ്കിൽ സ്ത്രീധനം എന്നത് വളരെയധികം ശക്തമായി നിലനിൽക്കുന്ന ഒരു സമ്പ്രദായം തന്നെയാണ്. ഇപ്പോൾ അത്തരത്തിൽ സ്വർണം അണിഞ്ഞു കൊണ്ട് മണ്ഡപത്തിൽ എത്തുന്ന പെൺകുട്ടികളെ വിമർശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി സരയൂ. അച്ഛനമ്മമാരുടെ പണം ചിലവഴിച്ച് ആർഭാടവിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് എതിരെയാണ് സംസാരിക്കുന്നത്. വിവാഹ ദിവസം സ്വർണത്തിൽ മൂടണമെങ്കിൽ 50,000 രൂപയുടെ സാരി വാങ്ങണമെങ്കിലും അത് പെൺകുട്ടികൾ സ്വന്തമായി അധ്വാനിക്കുന്ന പണം മുടക്കിയാണ് ചെയ്യേണ്ടത് എന്നും അല്ലാതെ അച്ഛനമ്മമാർ മുണ്ട് മുറുക്കിയുടുത്ത് കൂട്ടിവയ്ക്കുന്ന പണം കൊണ്ട് ആകാൻ പാടില്ലന്നും ആണ് സരയു പറയുന്നത്.

അടുത്ത തലമുറയിലേക്ക് പണം കൂട്ടിവയ്ക്കുന്ന സ്വന്തമായി ജീവിക്കാൻ മറക്കുന്ന ജനതയെ നമ്മുടെ നാട്ടിൽ മാത്രമേ കാണാൻ കഴിയൂ എന്നും സരയു പ്രതികരിക്കുന്നുണ്ട്. പെൺകുട്ടി പിറക്കുമ്പോൾ ആധിപിടിച്ചു ജീവിക്കുന്ന മാതാപിതാക്കളെ ഇനി തിരുത്താൻ കഴിയില്ലന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുമെന്നുമാണ് സരയു പറയുന്നത്. അധ്വാനിച്ച് വിയർപ്പൊഴുക്കി അച്ഛനമ്മമാർ ഉണ്ടാക്കിയെടുക്കുന്നാ പട്ടുസാരിയും സ്വർണ്ണവും അണിഞ്ഞു എങ്ങനെ മണവാട്ടി വേഷം കെട്ടുക എങ്ങനെയാണ് ഇപ്പോഴും പെൺകുട്ടികൾക്ക് അതിന് മനസ്സ് വരുന്നത്. എന്താണ് സോഷ്യൽ മീഡിയയിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന ഈ കുട്ടികൾ വിവാഹമാകുമ്പോൾ നാവിടറി നിൽക്കുന്നത്. നിങ്ങൾക്ക് വിവാഹ ദിവസം മനോഹരമായ സ്വർണത്തിൽ മൂടണോ 50000 ത്തിന്റെ സാരി വേണോ.? സ്വന്തം പൈസക്ക് സ്വയം അധ്വാനിച്ച് നേടു, അതിനാദ്യം ഒരു ജോലി നേടുക എന്നിട്ട് തീരുമാനിക്കുക വിവാഹം. അടുത്ത തലമുറയ്ക്ക് വേണ്ടി കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെ മറ്റ് ആരുണ്ട്.

ജനിക്കുന്നത് പെൺകുട്ടിയാണ് എന്ന് പറഞ്ഞ് നെട്ടോട്ടം ഓടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല.മകളുടെ വിവാഹം കണക്കിലെടുത്ത് ആ കല്യാണ ദിവസം മാത്രം ലക്ഷ്യം വെച്ച് എല്ലുമുറിയെ പണിയെടുക്കുന്ന ഇനി കെട്ടിക്കഴിഞ്ഞ് കൊച്ചിന്റെ 28ന് കാശ് വേണമെന്ന് ഓർത്തു ഓടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസ്സിലാക്കിയെടുക്കും. നാട് അടച്ച് കല്യാണം വിളിച്ച് സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെ പറഞ്ഞു മനസ്സിലാക്കലും ബുദ്ധിമുട്ട് തന്നെയാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ തന്നെ മാറുന്നതല്ലേ പെൺകുട്ടികളെ എന്നാണ് സരയുവിന്റെ ചോദ്യം. ഈ ചോദ്യം ഇന്നത്തെ സമൂഹത്തിലെ ഓരോ പെൺകുട്ടികളോടും ഉള്ള ഒരു ചോദ്യം തന്നെയാണ്. സ്വന്തം പണത്തിൽ ഓരോരുത്തർക്കും മനോഹരമായ വിവാഹം നടത്താൻ സാധിക്കും. അത് ഒരിക്കലും നമ്മുടെ അച്ഛന്റെയും അമ്മയുടെയും വിയർപ്പ് കൊണ്ട് ആവരുത്

KERALA FOX
x