തരുണിക്കൊപ്പമുള്ള ചിത്രവുമായി കാളിദാസ്: വിവാഹ തീയതി അറിയിക്കൂ എന്ന് ആരാധകര്‍

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയജോഡികളായിരുന്നു ഒരുകാലത്ത് ജയറാമും-പാര്‍വതിയും. സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവരുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ഈ ജോഡികളായിരുന്നു അഭിനയിച്ചിരുന്നത്. ഇരു താരങ്ങളും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ജയറാം-പാര്‍വതി ദമ്പതികളുടെ മകനായ കാളിദാസ് ജയറാമും മലയാള സിനിമയില്‍ സജീവമാണ്. മലയാളത്തിനൊപ്പം തമിഴ് സിനിമയിലും കാളിദാസ് അഭനയിച്ചു വരുന്നു. 2000-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കാളിദാസ് സിനിമയിലേക്ക് ചുവടുവച്ചത്. പിന്നീട് 2003-ല്‍ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി. ഒരിടവേളയ്ക്കു ശേഷം 2018-ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ കാളിദാസ് സജീവമായി. ഒരു ക്യാംപസിന്റെ പശ്ചാത്തലത്തിലുള്ള കഥ പറഞ്ഞ പൂമരം എന്ന ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളില്‍ കാളിദാസ് വേഷമിട്ടു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നകര്‍കിറത് എന്ന തമിഴ് ചിത്രത്തമാണ് കാളിദാസിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം. മലയാളത്തില്‍ ‘ രജനി ‘ ആണ് റിലീസ് ചെയ്യാനിരിക്കുന്നത്. കഴിഞ്ഞ ദിവസം കാളിദാസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയുണ്ടായി. അതുപക്ഷേ പുതിയ സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിന്റെ പേരിലായിരുന്നില്ല. പകരം, കാളിദാസിന്റെ പ്രണയിനിയുടെ പേരിലായിരുന്നു. ഇരുവരും കറുപ്പ് നിറത്തിലുള്ള വസ്ത്രം അണിഞ്ഞു കൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തുവന്നത്. ഈ വര്‍ഷം ഓണാഘോഷത്തിന്റെ സമയത്ത് ജയറാം, ഭാര്യ പാര്‍വതി, മക്കളായ കാളിദാസ്, മാളവിക എന്നിവര്‍ക്കൊപ്പം തരിണി കലിംഗരായര്‍ എന്ന യുവസുന്ദരിയുടെ ഫോട്ടോ പുറത്തുവന്നിരുന്നു. അന്ന് ആ സുന്ദരിയുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ആരാധകര്‍ക്ക് തരിണിയുടെ വിവരങ്ങള്‍ ലഭിച്ചത്. മോഡലും, മിസ് ദിവാ റണ്ണറപ്പുമാണ് തരിണി.

പിന്നീട് ദുബായിയില്‍ കാളിദാസ് തരിണിയുമൊത്ത് അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കുറെ ഉറപ്പാക്കി. ഇതിനുപുറമെ തരിണിയും കാളിദാസും എന്റെ മക്കളാണെന്ന് കാളിദാസിന്റെ അമ്മ പാര്‍വതി പറഞ്ഞതോടെ ഇരുവര്‍ക്കും കാളിദാസിന്റെ കുടുംബത്തിന്റെ പിന്തുണ ലഭിച്ചതായും വ്യക്തമായി. അതിനു ശേഷം ഇപ്പോള്‍ വീണ്ടും കാളിദാസ് തരിണിയുമൊത്തുള്ള ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഇനി വിവാഹ തീയതി കൂടി പുറത്തുവിടൂ എന്നാണ് ഫോട്ടോയ്ക്ക് താഴെ ചില ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലരാകട്ടെ ‘ മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ‘ എന്നും കമന്റ് ചെയ്തിരിക്കുന്നു. നടിമാരായ സഞ്ജന നടരാജന്‍, അപര്‍ണ ബാലമുരളി, മേഘ ആകാശ്, നടന്‍ മുന്ന തുടങ്ങിയവര്‍ കാളിദാസിനും തരിണിക്കും ആശംസയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. തമിഴ് സുന്ദരിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിയാണ്. 2021-ലെ മിസ് ദിവാ റണ്ണറപ്പും കൂടിയാണ്.

KERALA FOX
x