“മാഷുറയ്ക്ക് നൽകുന്ന സ്നേഹം എനിക്ക് കൂടി തന്നാൽ മതി ” ബേബി ഷവറിനിടെ തുറന്ന് പറഞ്ഞ് സുഹാന , കണ്ണ് നിറഞ്ഞ് കുടുംബം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ബഷീർ ബഷിയും കുടുംബവും. പിന്നീട് സോഷ്യൽ മീഡിയയുടെ താരങ്ങളായി ഇവർ മാറുകയായിരുന്നു ചെയ്തത്. രണ്ടു ഭാര്യമാർ ഉണ്ട് എന്നത് തന്നെയായിരുന്നു പ്രേക്ഷകർക്കിടയിൽ ബഷീറിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാനുള്ള ഒരു കൗതുകം ജനിപ്പിച്ചത്. ബിഗ്ബോസിൽ 70 ദിവസത്തോളം ബഷീർ മത്സരിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷമാണ് ഇവർ യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ഈ യൂട്യൂബ് ചാനലിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് ഇവരുടെ ഒത്തൊരുമ തന്നെയായിരുന്നു. രണ്ടു ഭാര്യമാരും രണ്ടു സഹോദരിമാരെ പോലെ വളരെ സ്നേഹത്തോടെയാണ് ബഷീറിന് ഒപ്പം ജീവിക്കുന്നത്.

രണ്ടാം ഭാര്യയായ മാഷുറയുടെ വിശേഷങ്ങൾക്കായി സോഷ്യൽ മീഡിയയിൽ ആരാധകർ കാത്തിരിക്കുന്നു. മാഷുറ ഇപ്പോൾ ഗർഭിണിയാണ്. ഗർഭിണിയായ വിവരവും സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആരാധകരെ ഇവർ അറിയിച്ചിരുന്നത്. ബിഗ്ബോസിൽ വച്ചു തന്നെ ഭാര്യമാർ തമ്മിലുള്ള ഒത്തൊരുമയെ കുറിച്ച് ബഷീർ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ഏഴാം മാസത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. മാഷുറയുടെ ബേബി ഷവർ ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു. ചിത്രങ്ങൾ പങ്കുവെച്ചതിനു ശേഷം ആണ് വീഡിയോ യൂട്യൂബിൽ എത്തുന്നത്. വിവാഹം കഴിഞ്ഞ നാലുവർഷം പിന്നിടുമ്പോഴാണ് കുടുംബജീവിതത്തിന് കൂടുതൽ ദൃഢത നൽകാൻ മാഷുറയുടെയും ബഷീറിന്റെയും ഇടയിലേക്ക് പുതിയൊരു കുഞ്ഞ് അതിഥി എത്തുന്നത്.

ബേബി ഷവർ പാർട്ടിക്ക് ശേഷം മാഷുറ ചടങ്ങ് പ്രകാരം സ്വന്തം വീട്ടിലേക്ക് പോവുകയാണ്. എല്ലാവരെയും വിളിച്ചു വരുത്തിയാണ് ബേബി ഷവർ. ബഷിയുടെയും സുഹാനയുടെയും ബന്ധുക്കളും മാഷുറയുടെ മാതാപിതാക്കളുമൊക്കെ ബേബി ഷവറിൽ പങ്കെടുക്കാനായി എത്തിയിരുന്നു. മണവാട്ടിയെ പോലെ ആഭരണങ്ങളൊക്കെ ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് മാഷുറ ചടങ്ങിലേക്ക് എത്തിയത്. 7 കൂട്ടം മധുര പലഹാരങ്ങൾ മാഷുറയുടെ ബന്ധുക്കൾ കഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോരുത്തരും മധുരം വായിലേക്ക് വച്ചു കൊടുക്കുമ്പോൾ തന്നെ അത് ആരൊക്കെയാണെന്നും എന്താണ് ബന്ധം എന്നുമൊക്കെ ആരാധകർക്ക് മനസ്സിലാക്കാനായി മാഷുറയും ബഷീറും പറയുന്നുണ്ട്.

വീഡിയോ കണ്ടവർക്കെല്ലാം കണ്ണ് നിറഞ്ഞു പോയത് മഷൂറയുടെയും സുഹാനയുടെയും സ്നേഹവും സഹകരണവും കണ്ടാണ്. മാഷുറയുടെ വീട്ടുകാർ വരെ സുഹാനയെ മനസ്സിലാക്കി സ്നേഹിക്കുകയാണ്. സ്വന്തം മകളെപ്പോലെ തന്നെയാണ് മാഷുറയുടെ വീട്ടുകാരും സുഹാനെയും മനസ്സിലാക്കി സ്നേഹിക്കുന്നത്. ഓരോരുത്തരും മാഷൂറയ്ക്ക് മധുരം കൊടുക്കുമ്പോൾ തന്നെ സുഹാനയുടെ വായിലും മധുരം വച്ചു കൊടുക്കുന്നുണ്ട്. മാഷുറയ്ക്ക് നൽകുന്ന സ്നേഹം തന്നെ എനിക്കും തന്നാൽ മതി മധുരമിത്രയധികം വേണ്ട എന്നാണ് അപ്പോൾ സുഹാന പറഞ്ഞത്. മധുരം കൊടുക്കുമ്പോൾ തന്നെ സുഹാനയ്ക്കും കൂടി മധുരം കൊടുത്ത മാഷുറയുടെ സഹോദരൻ മാഷൂഖ് പോലും ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇതിനിടയിൽ കെട്ടിപ്പിടിച്ച് തലയിൽ ഉമ്മ വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു മാഷുഖ്.

KERALA FOX
x