എൻറെ ജീവിതത്തിലെ എട്ടാമത്തെ അത്ഭുതം; രവി പങ്കുവെച്ച ചിത്രത്തിന് താഴെ മഹാലക്ഷ്മിയെപറ്റി ഉയരുന്ന കമന്റുകൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മഹാലക്ഷ്മി. വീഡിയോ ജോക്കിയായ താരം ബാലതാരമായി ടെലിവിഷൻ ലോകത്തേക്ക് കടന്നു വരികയായിരുന്നു. ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് മലയാളത്തിൽ താരം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഹരിചന്ദനം എന്ന സീരിയലിലെ സെക്കൻഡ് ഹീറോയിനായി മഹാലക്ഷ്മി എത്തി. തമിഴ് സീരിയലുകളിൽ സജീവമായ താരം തമിഴ് ടിവി ഷോകളിൽ ആങ്കർ ചെയ്തു കൊണ്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് സീരിയലുകളിലേക്ക് മാറുകയായിരുന്നു. ഇരുപതോളം സീരിയലുകൾ ഇതിനോടകം തമിഴിൽ മാത്രം താരം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ മഹാലക്ഷ്മി തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക ുവെച്ചത്.

തിരുപ്പതി അമ്പലത്തിൽ വച്ച് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിവാഹം. ഫാറ്റ് മാൻ എന്ന് വിളിക്കുന്ന ലിബ്ര രവിയാണ് താരത്തിന്റെ കഴുത്തിൽ മിന്ന് ചാർത്തിയത്. സിനിമാ നിർമ്മാതാവായ രവീന്ദ്രൻ ചന്ദ്രശേഖർ ലിബ്രാ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ചിത്രങ്ങൾ നിർമ്മിക്കുന്നതിനാലാണ് ലിബ്രാ രവി എന്ന് ഇദ്ദേഹത്തെ മറ്റുള്ളവർ വിളിക്കുന്നത്. നിർമിച്ച പല ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തു. വിവാഹശേഷം രവി ഇങ്ങനെയായിരുന്നു പറഞ്ഞത്… നിന്നെ എന്റെ ജീവിതത്തിൽ കിട്ടിയത് എൻറെ ഭാഗ്യമാണ്. നീ എൻറെ ഹൃദയം സ്നേഹം കൊണ്ട് നിറച്ചു. ലവ് യു അമ്മു. മഹാലക്ഷ്മിയെ പോലെ ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വരണം എന്നത് എന്റെ ആഗ്രഹമാണ്.

മഹാലക്ഷ്മി തന്നെ ജീവിതത്തിലേക്ക് വന്നത് ഭാഗ്യമാണെന്ന് ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം കുറിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിൻറെ ചിത്രങ്ങൾ പുറത്തുവന്നതോടു കൂടി താരം വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിട്ടു. വിവാഹമോചിതയും ഒരു കുഞ്ഞിൻറെ അമ്മയുമായ മഹാലക്ഷ്മി രവിയെ വിവാഹം കഴിച്ചത് പണത്തോടുള്ള ആർത്തി മൂലം ആണെന്നായിരുന്നു പലരും ഇവരുടെ ചിത്രങ്ങൾക്കു താഴെ കമൻറ് ആയി കുറിച്ചത്. എന്നാൽ തങ്ങൾ നേരിട്ട സൈബർ ആക്രമങ്ങളെ ചിരിച്ചുകൊണ്ട് തള്ളിക്കളയുകയാണ് ഇരുവരും ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് മറുപടി എന്ന രീതിയിൽ തങ്ങളുടെ ചിത്രങ്ങളും സന്തോഷകരമായ നിമിഷങ്ങളും ഒക്കെ പങ്കുവയ്ക്കാറുമുണ്ട്

ഇപ്പോൾ രവീന്ദ്രൻ പങ്കുവെച്ച പോസ്റ്റിന് താഴെ വീണ്ടും മോശം കമന്റുകളുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് എൻറെ ജീവിതത്തിലെ എട്ടാമത് അൽഭുതം എന്ന് കുറിച്ചിരിക്കുന്ന പോസ്റ്റിന് താഴെയാണ് മോശം കമന്റുകളുമായി ചിലർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പണമാണ് എല്ലാത്തിലും വലുത് എന്നാണ് അധികവും ആളുകൾ വിമർശിക്കുന്നത്. മുൻപത്തെപ്പോലെ തന്നെ മഹാലക്ഷ്മിയെയാണ് അധികവും ആളുകൾ കുറ്റപ്പെടുത്തുന്നത്. പണം കണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം ചെയ്തതെന്നാണ് അവർ വീണ്ടും ആവർത്തിക്കുന്നത്. ഇതേ പോസ്റ്റിന് താഴെ മഹാലക്ഷ്മിയും കമന്റുമായി എത്തിയിട്ടുണ്ടെന്നത് മറ്റൊരു രസകരമായ സംഭവമാണ്.

KERALA FOX
x