ഫോർത്ത് സ്റ്റേജ് ആയിരുന്നു , ഡോക്ടർ പറഞ്ഞത് എനിക്കറിയില്ലായിരുന്നു , അമ്മച്ചിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരുന്നു , പൊട്ടിക്കരഞ്ഞ് രശ്മി

മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ന് സലിംകുമാറിനും ജഗദീഷിനും സുരാജ് വെഞ്ഞാറമൂടിനും ഒക്കെ ഒപ്പം നിൽക്കുന്ന താരമാണ് പാഷാണം ഷാജി. സലിം കുമാറിനും സുരാജ് വെഞ്ഞാറമൂടിനും ശേഷം മലയാള സിനിമയിൽ താരത്തിന്റെ വിജയവഴിയാണെന്ന് പോലും പറയുന്നവരും ഉണ്ട്. നവോദയ സാജു എന്ന യുവാവ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിക്ക് ശേഷമാണ് പാഷാണം ഷാജിയായി മാറിയത്. അതും ആ ചിരിയുടെ സാന്നിധ്യം കൊണ്ട് തന്നെയായിരുന്നു. മലയാള സിനിമയിൽ ഇന്ന് പാഷാണം ഷാജി ഇല്ലാത്ത സിനിമകൾ ഉണ്ടോ എന്നതുപോലും സംശയമുള്ള കാര്യമാണ്. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ഓടുന്ന തിരക്കേറിയ താരങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോൾ പാഷാണം ഷാജിയുടെ പേരും. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് തിരക്കേറിയ ഓട്ടത്തിലാണ് ഇപ്പോൾ താരം.

അതിനിടയിലും ടമാർ പടാർ എന്ന ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലും അശ്വതി ശ്രീകാന്ത് അവതാരികയായി എത്തുന്ന ഞാനും എന്റെ ആളും എന്ന പ്രോഗ്രാമിലും പാഷാണം ഷാജി ഭാര്യക്കൊപ്പം എത്തി മിന്നും പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിനെ ചുറ്റിപ്പറ്റിയുള്ള നിരവധി വാർത്തകളും താരത്തിന്റെ ജീവിതാനുഭവങ്ങളും ഒക്കെ മലയാളികൾ തൊട്ടറിഞ്ഞു കഴിയുകയും ചെയ്തു. മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് എത്തി ശ്രദ്ധേയനായി മാറിയ താരം ബിഗ് ബോസ്
ഷോയിലേക്കെത്തിയതോടെ തന്റെ വ്യക്തിജീവിതം കൂടുതൽ തുറന്നുപറയുകയും ചെയ്തു. ഭാര്യ രശ്മിയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. പല തുറന്ന് പറച്ചിലുകളും ഞാനും എന്റെ ആളും എന്ന പരിപാടിയിൽ നടന്നിട്ടുണ്ടെങ്കിലും ഇപ്പോൾ താരത്തിന്റെ ഭാര്യ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

ചേട്ടായിയോട് തനിക്ക് ഒരുപാട് നന്ദിയുണ്ടെന്നും അമ്മയ്ക്ക് വയ്യാതിരുന്ന സമയത്ത് ചേട്ടൻ ചെയ്തുകൊടുത്ത കാര്യങ്ങൾ ഓർത്താണ് അതെന്നും ഷാജിയുടെ ഭാര്യ പറയുന്നു. ഡോക്ടറുടെ അടുത്ത് പോകാൻ ഒക്കെ ആദ്യം അമ്മയോട് പറയുമായിരുന്നു. തുടക്കത്തിൽ അമ്മ വയ്യാതാകുന്നതു കാണുമ്പോൾ ഞാൻ ദേഷ്യപ്പെടുമായിരുന്നു. അപ്പോഴൊക്കെ ചേട്ടായി എന്നോട് പറഞ്ഞിട്ടുണ്ട്, അമ്മയോട് ദേഷ്യപ്പെടരുത് എന്ന്. അമ്മയുടെ വേദന കാണുമ്പോൾ സഹിക്കാൻ പറ്റാതെ വന്നപ്പോഴൊക്കെയാണ് ഞാൻ വഴക്കു പറഞ്ഞിട്ടുള്ളത്. ആ സമയത്ത് എനിക്ക് ഒരുപാട് വഴക്ക് ചേട്ടായുടെ ഭാഗത്തുനിന്നും കേട്ടിട്ടുണ്ട്. പിന്നീട് ഒരു ഒക്ടോബർ 10നാണ് അമ്മയ്ക്ക് ക്യാൻസർ ആണെന്ന് ഞങ്ങൾ അറിയുന്നത്. ഒരു സർജറിക്ക് പോയപ്പോഴാണ് ആ വാർത്ത അറിയുന്നത്.

ഈ സമയത്ത് ചേട്ടായി എന്നെ ദുബായിലേക്ക് കൊണ്ടുപോകാൻ ഇരിക്കുകയായിരുന്നു. ഒരുപാട് ആഗ്രഹിച്ചിരുന്ന യാത്രയായിരുന്നു അത്. എന്നാൽ അമ്മയുടെ റിസൾട്ട് വന്നപ്പോൾ അമ്മയോട് പറയാൻ എനിക്ക് സാധിച്ചിരുന്നില്ല.ഓപ്പയ്ക്കും പറയാനാകാതെ വന്നപ്പോൾ ഏട്ടനാണ് എല്ലാം ഏറ്റെടുത്ത് അമ്മയോട് പറയുവാൻ പോയത്. ആ സമയം ചേട്ടായിക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ട് പല പ്രാവശ്യം എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. അന്നുമുതൽ അമ്മയുടെ എല്ലാ കാര്യത്തിനും താങ്ങായി നിന്നത് ചേട്ടൻ ആയിരുന്നു. നാലാം സ്റ്റേജ് ആയിരുന്നു അസുഖം. അമ്മയുടെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞിരുന്നു എന്ന് പോലും എന്നോട് ആരും പറഞ്ഞിരുന്നില്ല. ഞങ്ങളെപ്പോലെ അമ്മയും ഇത്തരത്തിൽ ഒരു അസുഖം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏറ്റവും നല്ല ആശുപത്രിയിൽ ഏറ്റവും നല്ല മുറിയിലാണ് അമ്മയെ ചേട്ടായി നോക്കിയിരുന്നത്. ഇതുപോലെ ഒരു മോനെ കിട്ടിയതിൽ അമ്മച്ചി എന്തോ പുണ്യം ചെയ്തിട്ടുണ്ട് എന്ന് പലപ്പോഴും ഞാൻ മനസ്സിൽ ചിന്തിച്ചിട്ടുണ്ട്. ആ സമയത്ത് കിട്ടിയ വലിയ പ്രോജക്ടുകൾ പോലും വേണ്ടെന്ന് വച്ചാണ് ചേട്ടായി അമ്മയെ നോക്കിയതെന്ന് ഷാജിയുടെ ഭാര്യ രശ്മി പറയുന്നു.

KERALA FOX
x