ഏറെ കാലത്തേ കാത്തിരിപ്പിന് ശേഷം സന്തോഷവാർത്ത പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി ശ്രീജ ചന്ദ്രൻ , ആശംസകളുമായി താരലോകം

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു മിനിസ്ക്രീൻ താരമാണ് ശ്രീജ ചന്ദ്രൻ. സിനിമകളിലും സീരിയലുകളിലും ഒക്കെയായി നിറസാന്നിധ്യമാണ് താരം. മുകേഷ് നായകനായി എത്തിയ സഹോദരൻ സഹദേവൻ എന്ന സിനിമയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് മലയാള സീരിയലുകളിൽ നിറസാന്നിധ്യമായിരുന്നു ശ്രീജ.. ബാലചന്ദ്രമേനോൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിത്തന്ന നടിമാരിൽ ഒരാൾ കൂടിയാണ് ശ്രീജ. കൃഷ്ണ ഗോപാൽ കൃഷ്ണ എന്ന സിനിമയിൽ രാധയായിട്ടായിരുന്നു ശ്രീജ എത്തിയത്. തുടർന്നാണ് സഹോദരൻ സഹദേവൻ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. ഏതാനും ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. വടക്കുംനാഥൻ, ഭാർഗവചരിതം എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. സിനിമയിലൂടെയാണ് തുടക്കമെങ്കിലും സീരിയൽ മേഖലയായിരുന്നു താരത്തിന് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. നിരവധി മികച്ച സീരിയലുകളുടെ ഭാഗമായി താരം മാറി. മലയാളവും കടന്ന് അന്യഭാഷ സീരിയലുകളിലേക്ക് കൂടി താരം എത്തി. അതോടെ വലിയൊരു ബന്ധം ആരാധകവൃന്ദത്തെ താരം ഉണ്ടാക്കിയെടുത്തു.

തമിഴ് നടനും റേഡിയോ ജോക്കിയുമായ സെന്തിലാണ് ശ്രീജയെ വിവാഹം കഴിച്ചത്. വളരെ രഹസ്യമായി നടന്ന ഒരു വിവാഹമായിരുന്നു ഇവരുടേത്. വളരെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഇതാ ഇവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ സന്തോഷവാർത്ത ഇവരുടെ ജീവിതത്തിലേക്ക് എത്തുന്നത്. അതിന്റെ ഒരു ആനന്ദത്തിലാണ് ഇവർ. ശ്രീജയ്ക്കും സെന്തിലിനും ഒരു ആൺകുഞ്ഞ് പിറന്നു എന്നതാണ് ഈ സന്തോഷവാർത്ത. സെന്തിൽ തന്നെയാണ് കുഞ്ഞിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്. നടി സ്നേഹ ഉൾപ്പെടെ നിരവധി ആളുകളാണ് ഈ ഒരു ചിത്രത്തിന് ആശംസകൾ ആയി രംഗത്തെത്തിയിരിക്കുന്നത്. ശ്രീജയുടെ വളക്കാപ്പ് ചിത്രങ്ങളൊക്കെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. തങ്ങങൾ മാതാപിതാക്കൾ ആകുമെന്നും ഇരുവരും വളക്കാപ്പ് ചിത്രങ്ങളുടെ സമയത്ത് തന്നെ അറിയിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. അതിന്റെ സന്തോഷമാണ് കുടുംബത്തിൽ നിറഞ്ഞു നിൽക്കുന്നത്.

ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുവെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇവർ വളക്കാപ്പ് ചിത്രങ്ങളുടെ ഫോട്ടോ പങ്കുവെച്ചത്. ശരവണൻ മീനാച്ചി എന്ന സീരിയലിൽ ശ്രീജയും സെന്തിലും ഒരുമിച്ചാണ് ജോഡികളായി എത്തിയത്. സീരിയലിൽ അഭിനയിക്കുന്ന സമയം മുതൽ തന്നെ ഇവരുടെ കെമിസ്ട്രി ആരാധകർ ഏറ്റെടുത്തിരുന്നു. ഈ സീരിയലിനു ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നതും അത് വിവാഹത്തിൽ കലാശിക്കുന്നതും. ഈ വാർത്ത ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു സർപ്രൈസ് തന്നെയായിരുന്നു. ഇരുവരും സീരിയലിൽ ടൈറ്റിൽ റോളുകളിൽ ആയിരുന്നു എത്തിയിരുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശ്രീജ. വിവാഹശേഷം അഭിനയിക്കുന്നില്ലന്നും താരം തീരുമാനിച്ചിരുന്നു. അഭിനയിക്കേണ്ടി വരികയാണെങ്കിൽ അത് ഭർത്താവിനൊപ്പം മാത്രമായിരിക്കും എന്നും അറിയിച്ചു. ശ്രീജ വന്നതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്നായിരുന്നു ഒരിക്കൽ സെന്തിൽ പറഞ്ഞിരുന്നത്. താനിന്ന് ഗ്ലാമർ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ശ്രീജയ്ക്കാണ് എന്നും സെന്തിൽ പറഞ്ഞിരുന്നു.

KERALA FOX
x