“എന്റെ വാവ പോയി ” ജീവിതത്തിലെ സങ്കടവർത്ത പങ്കുവെച്ച് പൊട്ടിക്കരഞ്ഞ് നടി തൻവി രവീന്ദ്രൻ , ആശ്വാസവാക്കുകളുമായി ആരാധകർ

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു സീരിയൽ താരമാണ് തൻവി എസ് രവീന്ദ്രൻ. സീരിയൽ മേഖലയിൽ നിരവധി ചെറുതും വലുതുമായ വേഷങ്ങളിൽ താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പരസ്പരം എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ ആയിരുന്നു തൻവിയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് താരം എത്തിയിട്ടുണ്ടായിരുന്നു. പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം വലിയൊരു കരിയർ ബ്രേക്ക് ആണ് താരത്തിന് നൽകിയത്. അതോടെ ആരാധകർ താരത്തെ ശ്രദ്ധിക്കുവാനും തുടങ്ങി. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യം തന്നെയാണ് തൻവി. തന്റെ പുതിയ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. പോസ്റ്റുകൾ ഒക്കെ വളരെ വേഗമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ താൻവിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് താരം ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ കുടുംബത്തിലെ ഒരു വിയോഗ വാർത്തയെക്കുറിച്ചാണ് തൻവി അറിയിക്കുന്നത്. സഹോദരനെ നഷ്ടപ്പെട്ട വിവരമാണ് അത്. വാവ എന്ന പേരിലാണ് സഹോദരനെ വിളിച്ചു കൊണ്ടിരുന്നത്. എന്റെ വാവ പോയി എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താരം അറിയിച്ചിരിക്കുന്നത്. സഹോദരന്റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സഹോദരനും തൻവിയും തമ്മിലുള്ള ആത്മബന്ധം വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ബൈക്ക് അപകടം കാരണമാണ് നടിയുടെ സഹോദരൻ മരിച്ചത് എന്ന സൂചനകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ശ്രേയസ് കൃഷ്ണ എന്നാണ് സഹോദരന്റെ പേര്. തൻവിയുടെ ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് നിരവധി ആളുകൾ എത്തുന്നുണ്ട്. ഈ വേദന താങ്ങാനുള്ള മനക്കരുത്ത് ഈശ്വരൻ നിങ്ങൾക്ക് നൽകട്ടെ എന്നാണ് ആളുകൾ പറയുന്നത്.

യുവതലമുറയിലെ ആൺകുട്ടികൾ വണ്ടിയും മറ്റും ഓടിക്കുന്ന സമയത്ത് നന്നായി തന്നെ ശ്രദ്ധിക്കണമെന്നും ആളുകൾ അറിയിക്കുന്നുണ്ട്. ബൈക്കുമായി റോഡിലേക്ക് ഇറങ്ങുന്ന ആൺകുട്ടികൾ പലപ്പോഴും പല കാര്യങ്ങളിലും ശ്രദ്ധ നൽകാറില്ല എന്നതാണ് സത്യം. അത്തരത്തിൽ സംഭവിക്കാൻ പാടില്ല എന്നാണ് ഇപ്പോൾ പലരും കമന്റ് ചെയ്യുന്നത്. അതീവ ജാഗ്രതയോടെ വേണം ബൈക്കുമായി പുറത്തേക്ക് ഇറങ്ങാൻ എന്നും പറയുന്നുണ്ട്. സ്റ്റാർ മാജിക്കിലും വളരെ മികച്ച പ്രകടനമാണ് തൻവീ കാഴ്ച വച്ചിട്ടുള്ളത്. തൻവിയുടെ ഇൻസ്റ്റാഗ്രാം റീലുകളും വളരെയധികം ശ്രദ്ധ നേടാറുണ്ടായിരുന്നു. ഫോട്ടോഷൂട്ടുകളുടെ ഭാഗമായി ഒക്കെ താരം മാറിയിട്ടുണ്ട്. ഈ ഒരു വേദന ആരാധകരിലും വലിയ സങ്കടമാണ് ഉണർത്തിയിരിക്കുന്നത്.

KERALA FOX
x