“ബേബി പുറത്തേക്ക് വരാനുള്ള ആവേശത്തിലാണ്” , വീഡിയോ പങ്കുവെച്ച് മാഷുറ ബഷി

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബഷീർ ബഷിയും കുടുംബവും. ബിഗ് ബോസിൽ മത്സരിച്ചതോടെയാണ് ബഷീറിനെ ആളുകൾ കൂടുതൽ അടുത്തറിഞ്ഞത്. തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്നും ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമത്തെ ആളെയും ജീവിതത്തിലേക്ക് കൂട്ടിയത് എന്നും ബഷീർ പറഞ്ഞിരുന്നു. രണ്ടാമത്തെ ഭാര്യയായ മഷുറ ഗർഭിണി ആണെന്നുള്ള സന്തോഷവും ബഷീർ തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു. തങ്ങളുടെ കുടുംബത്തിലേക്കുള്ള പുതിയ അംഗത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ബഷീറും മഷുറയും സുഹാനയും ഒക്കെ. ഒരേസമയം രണ്ട് ഭാര്യമാർക്കൊപ്പം ജീവിതം നയിക്കുന്നു എന്നതിന്റെ പേരിൽ വലിയതോതിൽ സോഷ്യൽ മീഡിയയിലൂടെ വിമർശനവും പരിഹാസവും ബഷീർ നേരിട്ടിരുന്നു.

എന്നാൽ അതിനെതിരെയൊക്കെ ശക്തമായി പ്രതികരിച്ചുകൊണ്ട് താരത്തിന്റെ ഭാര്യമാരും രംഗത്ത് എത്തിയിരുന്നു. പല കമൻറ്കളും താൻ കാണാറുണ്ടെന്നും ചിലതൊക്കെ ചിരിച്ചു വിടുകയാണ് പതിവ് എന്നും എന്നാൽ ചിലതൊക്കെ അങ്ങനെ വിടാൻ കഴിയുന്നില്ലെന്ന് ആണ് സംഭവത്തോട് താരം പ്രതികരിച്ചത്. ഞാൻ രണ്ടു വിവാഹം കഴിച്ചു. ശരിയാണ്. ഞാൻ അന്തസായി തന്നെയാണ് അവരെ നോക്കുന്നത് എന്നും താരം പറയുകയുണ്ടായി. എൻറെ ഭാര്യമാർ വളരെയധികം സന്തോഷവതികളാണ്. അതുകൊണ്ടാണ് അവർ ചിരിച്ചുകൊണ്ട് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പെണ്ണുങ്ങളുടെ കാര്യം ഒരു ചെറിയ പ്രശ്നം വന്നാൽ പോലും വലിയ ഇഷ്യൂ ആകാൻ സാധ്യതയുണ്ട് എന്നാണ്. എന്നാൽ ഞങ്ങളുടെ കുടുംബത്തിൽ അങ്ങനെയൊരു പ്രശ്നമില്ലാത്തതാണ് അവരെ എപ്പോഴും ചിരിച്ചു കാണാൻ കഴിയുന്നത്.

വൃത്തികെട്ട കമന്റിടുന്നവർ വൃത്തികെട്ട മനസ്സിന് ഉടമകൾ ആണെന്ന് താരം പറഞ്ഞു. വീഡിയോ കണ്ടിട്ട് ഇഷ്ടമായില്ലെങ്കിൽ അത് പറയുന്നതിൽ തെറ്റില്ലെന്നും ഈ കുടുംബം എങ്ങനെയെങ്കിലും അടിച്ചു പിരിയാൻ വേണ്ടിയാണ് പലരും കമന്റുകൾ ഇടുന്നത് എന്നും ആണ് ബഷീർ പറഞ്ഞത്. മഷുറയും ബഷീർ ബഷീയും വിവാഹം കഴിഞ്ഞ് നാല് വർഷത്തിനു ശേഷമാണ് ഇവർക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്നത്. കുഞ്ഞുണ്ടാകാത്തതിൽ താൻ വളരെ ദുഃഖത്തിലായിരുന്നു എന്നും ഇപ്പോൾ ജീവിതം ധന്യമായതിന് തുല്യമാണെന്ന് മഷൂറ തന്റെ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഗർഭകാലത്തെ ഓരോ വിശേഷങ്ങൾ കുടുംബം ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

അപ്പത്തമംഗല കഴിഞ്ഞ് തിരികെ എറണാകുളത്ത് വന്ന ശേഷമുള്ള വിശേഷമാണ് മഷൂറ ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്. എട്ടാം മാസത്തെ ചെക്കപ്പിന് പോയതിന്റെ വിവരങ്ങളും താരം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. എട്ടാം മാസത്തിൽ ചെക്കപ്പിന് പോകാൻ വേണ്ടി ഇറങ്ങാൻ തുടങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ജനുവരി ആദ്യ ആഴ്ചയിൽ ചെക്കപ്പ് നടത്തേണ്ടതായിരുന്നു എന്നും സീമന്തം ചടങ്ങുകാരണം അത് സാധിച്ചില്ലെന്ന് ആണ് മഷൂറ പറയുന്നത്. ഡോക്ടറെ വിളിച്ച് കാര്യം സംസാരിച്ച ശേഷം ഡേറ്റ് മാറ്റിയെടുത്തതാണ്. എട്ടുമാസമായി. 32 ആഴ്ച്ച. ഇപ്പോൾ തന്നെ വായറ്റിനുള്ളിൽ കിടന്ന് ബേബി പുറത്തുവരാനുള്ള ആവേശത്തിലാണ്. വയറിനുള്ളിൽ ചാട്ടവും ഓട്ടോവും നടത്തുന്നത് മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും വീഡിയോയിലൂടെ വ്യക്തമാക്കി. ഒപ്പം ഡോക്ടറുടെ അനുവാദത്തോടെ കുഞ്ഞിൻറെ ഹൃദയമിടിപ്പും പ്രിയപ്പെട്ട പ്രേക്ഷകരെ താരം കേൾപ്പിക്കുന്നുണ്ട്.

KERALA FOX
x