ഹാർട്ട് ബീറ്റ് പറയുന്നത് ഞങ്ങൾക്കൊരു പെൺകുട്ടി ആയിരിക്കുമെന്നാണ്; എന്നാൽ ഡോക്ടർ പറഞ്ഞു അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന്: മഷൂറ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ഇന്നോളം ലഭിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലും മലയാളികൾക്കിടയിലും സുപരിചിതരായി മാറിയ താരങ്ങളാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തുന്നത്. അക്കൂട്ടത്തിൽ ബിഗ് ബോസിലൂടെ എത്തി ഇന്ന് കേരളം ഒട്ടാകെ അറിയപ്പെടുന്ന താരമായി വളർന്ന വ്യക്തിയാണ് ബഷീർ ബഷീ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ബഷീർ ബിഗ് ബോസ് വേദിയിലേക്ക് കടന്നുവന്നത്. ഫാമിലി ബ്ലോഗറും ബിസിനസുകാരനുമായ ബഷീർ രണ്ട് ഭാര്യമാർ തനിക്ക് ഉണ്ടെന്ന പേരിലായിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും ചർച്ച ചെയ്യപ്പെട്ടത്.

ഇത് വലിയതോതിൽ താരത്തിന് വിമർശനത്തിന് പാത്രമാക്കിയിട്ടുണ്ട്. തനിക്കും കുടുംബത്തിനും എതിരെ ഉയർന്നുവരുന്ന പ്രശ്നങ്ങൾക്കെല്ലാം വ്യക്തമായ രീതിയിൽ മറുപടി പറയാനുള്ള തന്റേടം എപ്പോഴും ബഷീർ കാണിക്കുന്നുണ്ട്. മാത്രവുമല്ല ബിഗ് ബോസ് ഹൗസിനുള്ളിൽ ആയിരിക്കുമ്പോൾ താൻ നേരിട്ട കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കും മറുപടിയായി പുറത്തെത്തിയപ്പോൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ മറുപടി പറയുകയും ചെയ്തു. തൻറെ കുടുംബത്തിൻറെ ഐക്യവും രണ്ടു ഭാര്യമാർ തമ്മിലുള്ള സ്നേഹവും ഒക്കെ ബഷീർ ഒരു തുറന്ന പുസ്തകം പോലെ മലയാളിക്ക് മുന്നിൽ വെളിപ്പെടുത്തുകയുണ്ടായി. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ബഷീറിനും മഷൂറയ്ക്കും ഇപ്പോൾ ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതിന്റെ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വിമർശകരും അതുപോലെ തന്നെ ബഷീറിനെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപറ്റം ആളുകളും കേരളത്തിൽ ഉണ്ടെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. അടുത്തിടെ മഷൂറയുടെ ബേബി ഷവർ പരിപാടിയും ഒക്കെ വലിയ തോതിൽ സൈബർ ലോകത്ത് വൈറലായി മാറിയിരുന്നു. ഇപ്പോൾ അതിനൊക്കെ ഒടുവിൽ തനിക്ക് ഏത് കുഞ്ഞാണെന്ന് വെളിപ്പെടുത്തി എത്തിക്കുകയാണ് മഷൂറ. വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യപ്പെടുമ്പോഴും ബഷീറിനെയും കുടുംബത്തെയും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ ധാരാളം ഉണ്ടെന്നതിന് തെളിവാണ് താരത്തിന് ഉള്ള ആരാധകരുടെ എണ്ണം. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ബഷീറിനും മഷുറയ്ക്കും ഒരു കുഞ്ഞു പിറക്കും എന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

ഒമ്പതാം മാസത്തിന്റെ ചെക്കപ്പിന് ശേഷം ഉള്ള തൻറെ വിശേഷങ്ങൾ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട് മഷൂറ. ഡോക്ടർ ഭയങ്കര ഫ്രണ്ട്‌ലിയാണ്. കുഞ്ഞിനെപ്പറ്റി പേടിക്കേണ്ട സ്റ്റേജ് ഒക്കെ കഴിഞ്ഞു. കുട്ടി ബോയ് ആയിരിക്കുമെന്നാണ് സൈഗു പറയുന്നത്.ഹാർട്ട് ബീറ്റ് നോക്കിയപ്പോൾ എനിക്ക് തോന്നുന്നു കുട്ടി ഗേൾ ആയിരിക്കും എന്ന്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ചിലപ്പോൾ ഡെലിവറി കാണും. കുഞ്ഞ് ഇതുവരെ തിരിഞ്ഞു വന്നിട്ടില്ല. നിങ്ങളെപ്പോലെ വാശിയാണ്, എന്നെപ്പോലെ പാവമാണെങ്കിൽ തിരിഞ്ഞു വരും എന്നാണ് മഷൂറ തമാശയോടെ ബഷീറിനോട് പറയുന്നത്. എട്ടാം തീയതിയാണ് ഡോക്ടർ നൽകിയ തീയതി എന്നും എന്നാൽ ആനിവേഴ്സറി 11ന് ആയതുകൊണ്ട് അന്ന് ഡെലിവറി നടത്താമെന്നാണ് ബേബി കരുതുന്നത് എന്നും മഷൂറ പറയുന്നു വ്യക്തമാക്കുന്നു. എന്നാൽ ഡോക്ടർ പറയുന്നത് അതുവരെ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ്. ഇനി എപ്പോൾ ഡെലിവറി നടന്നാലും കുഴപ്പമില്ലെന്നും കുഞ്ഞ് തിരിഞ്ഞ് വന്നില്ലെങ്കിൽ സിസേറിയൻ നടത്തേണ്ടി വരുമെന്ന് മഷൂറ പറയുന്നു. കുഞ്ഞിന് വേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണ് എന്ന് താരം വീഡിയോയിൽ വ്യക്തമാക്കുകയുണ്ടായി.

KERALA FOX
x