മിമിക്രി കലാകാരൻ ബിനു അടിമാലിയെ അപമാനിച്ച് കാണികൾ , എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ “ഇറങ്ങിപ്പോടാ” എന്ന് കാണികൾ , വീഡിയോ കാണാം

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് ബിനു അടിമാലി. അദ്ദേഹം സ്റ്റേജ് പരിപാടികളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതനാകുന്നത്. ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയുടെയും ആണ് ബിനു അടിമാലി ശ്രദ്ധേയനായത്. നിരവധി ടെലിവിഷൻ പരിപാടികളിലും ശ്രദ്ധേയമായ പ്രകടനമാണ് താരം നടത്താറുള്ളത്. സ്പോട്ടിൽ തന്നെ രസകരമായ തമാശകൾ പറയുക എന്നതാണ് ബിനു അടിമാലിയെ കുറിച്ച് എല്ലാവരും പറയുന്നത്.. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഒമാനിൽ നടത്തിയിരുന്ന ഒരു പരിപാടിയുടെ വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒമാനിലെ ഒരു സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന് ഒപ്പം മറ്റു രണ്ടു കലാകാരന്മാരെ കൂടി കാണാം. എന്നാൽ കാണികൾക്കിടയിൽ നിന്നും വലിയ രീതിയിലുള്ള കൂവലാണ് ഉയരുന്നത്.

ചില ആളുകളെ സംബന്ധിച്ചിടത്തോളം ആളുകൾ എത്ര മനോഹരമായ പരിപാടികൾ അവതരിപ്പിച്ചുവെങ്കിലും അവർ വെറുതെ മാനസികമായി അവരെ തളർത്തുവാൻ വേണ്ടി കൂവിക്കൊണ്ടിരിക്കും. അത്തരത്തിലുള്ള ഒരു ടിപ്പിക്കൽ മലയാളി ടച്ച് ഇവിടെ കാണാൻ സാധിക്കും. ഒരു മനുഷ്യജീവിയാണ് ബിനു അടിമാലി എന്ന രീതിയിലുള്ള ഒരു പരിഗണന പോലും നൽകാതെയാണ് അദ്ദേഹത്തിന്റെ പരിപാടിയെ അപമാനിക്കുന്നത്. പരിപാടി നിർത്തി ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ബിനു അടിമാലി ചോദിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയും മര്യാദ ബിനുവിന്റെ ഭാഗത്തുനിന്നും ഉണ്ടായി. അദ്ദേഹം മര്യാദപൂർവ്വമാണ് കാണികളോടെ തിരിച്ച് ഇടപെടുന്നത്. എന്നാൽ പരിപാടി നിർത്തി പോടാ എന്നൊക്കെ കാണികൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഒരുപാട് കഷ്ടതകൾ നിറഞ്ഞ വഴികളിലൂടെയാണ് ഇന്ന് നിൽക്കുന്ന സ്ഥാനത്തേക്ക് ബിനു എത്തിയത് എന്ന് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഏകദേശം 30 വർഷമായി സ്റ്റേജിൽ മിമിക്രി പരിപാടികൾ അവതരിപ്പിച്ച ബിനു അടിമാലി ഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ നിരവധി തവണ കടന്നു പോയിട്ടുണ്ടാകും.

എന്നാൽ ഇത് മോശമായിപ്പോയി എന്നും ഇങ്ങനെ ചെയ്യുന്ന ആർക്കെങ്കിലും സ്റ്റേജിൽ കയറി ഒരു ഡയലോഗ് തെറ്റിക്കാതെ പറയാൻ സാധിക്കുമോ എന്നൊക്കെയാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. ഒരു വ്യക്തിയെ മാനസികമായി തളർത്തി അതിൽ ഒരു സന്തോഷം കണ്ടെത്തുന്നത് ഒട്ടും ശരിയായ രീതിയായി തോന്നുന്നില്ല എന്നും ഇത് നിർത്തേണ്ട സമയം കഴിഞ്ഞു എന്ന് ഒക്കെയാണ് പറയുന്നത് . സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അഭിനയിച്ചതിന് ശേഷമാണ് ബിനു അടിമാലിക്ക് പലപ്പോഴും വലിയ തോതിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടതായി വരുന്നത്. അതിനുശേഷം പലരും ബിനു അടിമാലിയെ വല്ലാതെ വിമർശിക്കുകയായിരുന്നു ചെയ്തത്. പരിപാടിയിൽ കോമഡികൾ ബിനു അടിമാലി പറഞ്ഞുവെന്നും സ്ത്രീകളും കുട്ടികളും അടക്കം കാണുന്ന ഒരു പരിപാടിയിൽ ഇത്തരത്തിലുള്ള രീതിയിൽ കോമഡികൾ പറയുന്നത് ശരിയല്ല എന്ന് ആയിരുന്നു പലരും കമന്റ് ചെയ്തിരുന്നത്

KERALA FOX

Articles You May Like

x