
സുന്ദരികുട്ടികളായി മങ്കയമ്മയുടെ കൺമണികൾ , ഭർത്താവിന്റെ വിയോഗത്തോടെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമായി മങ്കയമ്മ
കഴിഞ്ഞ കുറച്ചുകാലങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു 74 കാരിയായ മങ്കയമ്മ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന വാർത്ത . പ്രായം അധികം ഉള്ളത്കൊണ്ട് തന്നെ ജീവൻ അപകടത്തിലാവാൻ വരെ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും അമ്മയാകുക എന്ന തന്റെ സ്വപ്നവും ആഗ്രഹവും തടസ്സങ്ങളെ എല്ലാം ധൈര്യപൂർവം നേരിടാൻ തന്നെയായിരുന്നു മങ്കയമ്മയുടെ തീരുമാനം . ഒടുവിൽ നീണ്ട 57 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മങ്കയമ്മയ്ക്കും രാജ റാവുവിനും കൺമണികൾ പിറന്നു .. വിവാഹം കഴിഞ്ഞ് 57 വർഷമായിട്ട് ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല,

തുടർന്നാണ് ഇവർ ഐവിഎഫ് പരീക്ഷിച്ചത്. അണ്ഡം ഒരു ഡോണറിൽ നിന്ന് മങ്കയമ്മ സ്വീകരിച്ച് മങ്കയമ്മ ഭർത്താവിന്റെ ബീജത്താൽ തന്നെയാണ് ഫേർട്ടിൽ ചെയ്യപ്പെടുന്നത്. ഐവിഎഫ് ആദ്യ സൈക്കിൾ തന്നെ വിജയകരം ആവുകയും ചെയ്തു.ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോർഡ് ഇതിന് മുൻപ് 66 വയസിൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ സ്പെയിൻകാരി മരിയ ഡെലിന്റെ പേരിലാണ് ഉണ്ടായിരുന്നത്. എന്നാൽ എഴുപത്തിനാലാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായതോടെ മങ്കയമ്മ അത് ഭേദിച്ചു. ജനുവരിയിൽ ഗർഭം ധരിച്ച മങ്കമ പത്ത് ഡോക്ടർമാരുടെ പരിചരണത്തിലാണ് ഗർഭകാലം കഴിഞ്ഞിരുന്നത്. ആന്ധ്രയിൽ ഗർഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങ് വരെ ആശുപത്രിയിൽ മങ്കമ്മയ്ക്ക് വേണ്ടി നടത്തിയിരുന്നു.

പ്രമേഹവും രക്താദിസമ്മർദ്ദവും ഒന്നുമില്ലാതിരുന്ന ആശ്വാസം ഡോക്ടർമാർക്ക് ഉണ്ടായിരുന്നു. ആ സമയത്താണ് ഇപ്പോൾ മങ്കമ്മയ്ക്ക് സ്ട്രോക്ക് വന്നത്. 74 വയസ്സിൽ മങ്കമ്മ അമ്മയായി തീർന്നത്. വൈദ്യശാസ്ത്ര രംഗത്തെ അൽഭുതം തന്നെയാണ് ഇത് എന്ന് പ്രസവത്തിന് നേതൃത്വം നൽകിയ ഡോക്ടർ പറയുകയും ചെയ്തിരുന്നു. നീണ്ട 57 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണികളെ കണ്ട് കൊതിതീരും മുൻപേ ഭർത്താവ് രാജ റാവു മരണത്തിന് കീഴടങ്ങിയിരുന്നു . 2019 സെപ്റ്റംബർ 5 നാണ് രാജ റാവു ഇരട്ട കണ്മണികളെയും മങ്കയമ്മയെയും തനിച്ചാക്കി വിടപറഞ്ഞത് .

വർഷങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണികൾ ആയത്കൊണ്ട് തന്നെ സന്തോഷം അളവുറ്റതായിരുന്നു , എന്നാൽ അധികം താമസിക്കാതെ തന്നെ ദുഃഖവും മങ്കയാമ്മയെ തേടി എത്തി . പ്രായം കൂടിയുള്ള പ്രസവവും കുഞ്ഞു കൺമണിയുടെ മുന്നോട്ടുള്ള ഭാവിയെക്കുറിച്ചെല്ലാം ഇപ്പോൾ മങ്കയമ്മയ്ക്ക് ആശങ്കയുണ്ട് . തന്റെ പ്രായവും അസുഖവും എല്ലാം ഇപ്പോൾ കുഞ്ഞുങ്ങൾ ഒറ്റക്കാകുമോ എന്ന ആശങ്കയാണ് മങ്കയാമ്മയ്ക്ക് . എന്തായാലും കൺമണിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്