“ഇത് ജീവിതത്തിലെ പുതിയ സന്തോഷം ; പ്രണവിനെ കെട്ടിപിടിച്ച് ഉമ്മ നൽകി ഷഹാന” , വീഡിയോ ഏറ്റെടുത്ത് സോഷ്യൽ ലോകം

പ്രണയം എന്നു പറയുന്നത് ഇന്ന് പലർക്കും ഒരു കുട്ടിക്കളി മാത്രമായി മാറിയിരിക്കുകയാണ് എന്നതാണ് സത്യം. പ്രണയത്തെ ഇന്ന് പലരും നോക്കിക്കാണുന്നതും അത്തരം ഒരു അർത്ഥത്തിൽ തന്നെയാണ്. പ്രണയം മടുക്കുമ്പോൾ പങ്കാളിയുടെ ജീവനെടുത്തും ആസിഡ് ഒഴിച്ചും ഒക്കെ പ്രണയം ഒന്നുമല്ലാതാകുന്ന ഈ സാഹചര്യത്തിൽ ഇവിടെ പ്രണയം കൊണ്ട് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഷഹാനയും പ്രണവും.. സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കെല്ലാം സുപരിചിതരായിരിക്കും ഷഹാനയും പ്രണവും. ഇവരുടെ വിശേഷങ്ങൾക്ക് അത്രത്തോളം ആരാധകരാണ് എപ്പോഴും ഉണ്ടാകാറുള്ളത്. ഇപ്പോൾ ഷാഹനയെയും പ്രണവിനെയും കുറിച്ചുള്ള പുതിയ വാർത്തകളൊക്കെയാണ് പുറത്തു വരുന്നത്. ജീവിതം പൂർണമായും വീൽചെയറിനുള്ളിൽ ആണെങ്കിൽ പോലും ആരുടെയും സഹായമില്ലാതെ ലോട്ടറി കച്ചവടത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനാണ് പ്രണവ് ശ്രമിച്ചത്. തന്റെ ഭാര്യയെ ആരുടെയും സഹായമില്ലാതെ നല്ല രീതിയിൽ നോക്കാൻ തന്നെയായിരുന്നു പ്രണവിന് ഇഷ്ടം.

അതുകൊണ്ട് തന്നെയാണ് പ്രണവ് അതിനു വേണ്ടി ലോട്ടറി കച്ചവടം തിരഞ്ഞെടുത്തത്. പ്രണവ് ഉടനെ തന്നെ എഴുന്നേറ്റു നടക്കും എന്ന് തന്നെയാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ഷഹാനയും. ഇപ്പോൾ പ്രണവ് ഷഹാനയ്ക്ക് നൽകിയ പുതിയ പ്രണയസമാനമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട പാതിയായ ഷഹാനയ്ക്ക് ഒരു സർപ്രൈസ് പോലെയാണ് ഒരു പ്രണയസമ്മാനം നൽകിയിരിക്കുന്നത്. ഷഹാനയുടെ ചിത്രം തന്റെ നെഞ്ചിൽ പച്ച കുത്തിയിരിക്കുകയാണ് പ്രണവ്. ഇത് കാണുമ്പോൾ തന്നെ വല്ലാത്ത ഇഷ്ടം തോന്നുന്ന ഒരു കാഴ്ചയാണ് ഇതെന്ന് പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നു. എത്ര സന്തോഷം നിറഞ്ഞതാണ് നിങ്ങളുടെ ഈ സ്നേഹം എന്നും ഈ സ്നേഹം അവസാനിക്കാതിരിക്കട്ടെ എന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്യുന്നത് എന്നും ഇതേപോലെ തന്നെ നിങ്ങളുടെ സ്നേഹം നിലനിൽക്കണം അത് ഞങ്ങൾക്ക് സന്തോഷം നൽകും എന്നൊക്കെ ആളുകൾ പറയുന്നു.

പ്രണയത്തിന്റെ പേരിൽ ഓരോരുത്തരും കാട്ടിക്കൂട്ടുന്ന പ്രവർത്തികൾ കാണുമ്പോഴാണ് നിങ്ങളെ പൂവിട്ട് തൊഴാൻ തോന്നുന്നത്. പ്രണയം എന്താണെന്ന് നിങ്ങൾ കാണിച്ചു തരികയാണ് എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ഇവരുടെ ഈ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലായി മാറുകയായിരുന്നു ചെയ്തത്. പ്രണവിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുന്നത് ഷഹാനയാണ്. അതുകൊണ്ടു തന്നെ പ്രണവിന്റെ നെഞ്ചിൽ നിറമുള്ള ഓർമ്മയായി എന്നും ഷഹാന ഉണ്ടാകും. ഇപ്പോഴത് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഒരു പ്രത്യേകത മാത്രമാണ് ഉള്ളത്. പ്രണവിന് വീണ്ടും പുതുജീവൻ ഏകിയ ഷഹാന തീർച്ചയായും അംഗീകാരം അർഹിക്കുന്നുണ്ട് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഇവരുടെ സ്നേഹം എല്ലാവരെയും അമ്പരപ്പിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഒരു അപകടത്തിന് ശേഷമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് പ്രണവ് എത്തിയത്. പ്രണവിനോട് പ്രണയം തോന്നി വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഷഹാന പ്രണവിനരികിലേക്ക് വരുന്നത്. മാത്രമല്ല പ്രണവിന്റെ പിറന്നാളും കഴിഞ്ഞ ദിവസമായിരുന്നു , ഷഹാനയ്‌ക്കൊപ്പം പ്രണവ് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു . നിരവധി ആളുകളാണ് പ്രണവിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയത്

KERALA FOX

Articles You May Like

x