ബിഗ് ബോസ് താരം സോമദാസിനെ അവസാനമായി കണ്ടപ്പോൾ ആര്യയോട് പറഞ്ഞത് കണ്ണ് നിറഞ്ഞു കൊണ്ട് ആര്യ പറയുന്നു

മലയാളികളെ ഏവരെയും ഇന്ന് കണ്ണ് നിറയിച്ച വാർത്തയാണ് പ്രശസ്‌ത ടീവി റിയാലിറ്റി ഷോയിലെ താരമായ സോമദാസിന്റെ വിയോഗം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കവിടിന് എതിരെ ഉള്ള ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം സംഭവിക്കുന്നത് ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയാണ് സോമദാസിനെ മലയാളികൾ ആദ്യമായി കാണുന്നത് അതിന് ശേഷം കഴിഞ്ഞ സീസൺ ബിഗ് ബോസിൽ അദ്ദേഹം പങ്കെടുത്തിരുന്നു എന്നാൽ കുറച്ച് ദിവസം മാത്രമേ അദ്ദേഹം ബിഗ് ബോസിൽ ഉണ്ടായിരുന്നുള്ളു

ഇപ്പോൾ കഴിഞ്ഞ സീസണിൽ സോമദാസിന്റെ കൂടെ പങ്കെടുത്തിരുന്ന നടിയും അവതാരികയുമായ ആര്യ അവസാനം സോമദാസിനെ കണ്ട് മുട്ടിയതിനെ കുറിച്ചും മറ്റും പറഞ്ഞു കൊണ്ട് കുറിച്ച വരികൾ ഇങ്ങനെ

വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങള്‍ക്കു മുന്‍പ് ‘സ്റ്റാര്‍ട്ട് മ്യൂസിക്കി’ന്‍റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള്‍ വലിയ സന്തോഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും എന്‍റെ പൊന്നു സോമൂ.. അത്രയും നിഷ്‍കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ആയിരിക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങള്‍ക്കൊക്കെയും നന്ദി. ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ. ‘കണ്ണാനകണ്ണേ’ എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല. ഷൂട്ടിംഗ് ഷ്ളോറില്‍ വച്ച് അവസാനം കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: “ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ”. നമ്മുടെ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ.

എന്ന് പറഞ്ഞു കൊണ്ടാണ് ആര്യ കണ്ണീരോടെ തൻറെ വരികൾ ആര്യ കുറിച്ചിരിക്കുന്നത്

KERALA FOX
x
error: Content is protected !!