കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി – നടൻ സുധീർ സുകുമാരൻ

നടൻ സുധീർ സുകുമാരനെ അറിയാത്ത മലയാളി സിനിമാ പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം മലയാളി പ്രേക്ഷകരെ ഒരേ സമയം വില്ലനായി പേടിപ്പിക്കുകയും നായകനായി അത്ഭുത പെടുത്തുകയും ചെയ്തിട്ടുള്ള താരമാണ് സുധീർ. ഒരു ബോളി വുഡ് നടന്റെ ആകാര വടിവും ലുക്കുമുള്ള നടൻ സുധീർ പലർക്കും ഒരു റോൾ മോഡൽ കൂടി ആണ്. എന്നാൽ സുധീർ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്.

തനിക്ക് കാൻസർ ആണെന്ന് തുറന്നു പറഞ്ഞു കൊണ്ട് സുധീർ പങ്കു വെച്ച കുറിപ്പ് ഏറെ വേദനയോടെ ആണ് പ്രേക്ഷകർ കണ്ടത് . സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിൽ വില്ലനായി ആയിരുന്നു സിനിമാ രംഗത്തേക്കുള്ള സുധീറിന്റെ അരങ്ങേറ്റം. പിന്നീട് വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ നായകനുമായി സുധീർ. ഈ ചിത്രത്തിന് വേണ്ടിയാണു സുധീർ ബോഡി ബിൽഡിങ് തുടങ്ങിയത്. ചിത്രത്തിനായി സുധീർ നടത്തിയ മേക്കോവർ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

തനിക്ക് കാൻസർ ആണെന്നും കുടലിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടി വന്നെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നുമാണ് സുധീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം. തുടരെ കഴിച്ച ഏതോ ആഹാരം ആണ് ക്യാന്സറിന്റെ രൂപത്തിൽ പണി തന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധികളും ചിരിച്ചു കൊണ്ട് നേരിടുന്ന ഞാൻ പക്ഷെ ആ വാർത്ത കേട്ട് തളർന്നു പോയി എന്ന് സുധീർ പറയുന്നു. മരിക്കാൻ തനിക്കു പേടി ഇല്ല എന്നും എന്നാൽ മരണം മുന്നിൽ കണ്ട് ജീവിക്കാൻ തനിക്ക് ഭയമാണ് എന്നും സുധീർ പറയുന്നു.

ജനുവരി പതിനൊന്നിന് എറണാകുളം അമൃത മെഡിക്കൽ കോളേജിൽ വെച്ച് സർജറി കഴിഞ്ഞെന്നും തന്റെ കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുധീർ പറയുന്നു. കഴിഞ്ഞ മാസം തന്നെ ഇരുപത്തഞ്ചിന് സ്റ്റിച്ച് എടുത്തു കീമോ തെറാപ്പി ആരംഭിച്ചു. മുടി കൊഴിഞ്ഞു പോകും ഭാരം വല്ലാതെ കുറയും എന്നൊക്കെ പലരും പറഞ്ഞു പേടിപ്പിക്കുന്നുണ്ട്. ഞാൻ ഇതൊക്കെ കേട്ട് മടുത്തു , ഇനി വരാൻ ഉള്ളത് വരട്ടെ എന്ന് കരുതി എല്ലാം വിധിക്ക് വിട്ട് കൊടുത്തു എല്ലാം മറക്കാൻ ശ്രമിക്കുകയാണെന്നും സുധീർ പറഞ്ഞു.

താൻ ഇപ്പോൾ ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വലിയ തെലുങ്ക് ചിത്രത്തിന്റെ സെറ്റിലാണെന്നും കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിൽ ജോയിൻ ചെയ്തതെന്നും സുധീർ പറയുന്നു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തു വച്ച് കാണാം …ചിരിച്ചു കൊണ്ട് നേരിടാം.. അല്ല പിന്നെ … എന്ന് പറഞ്ഞു കൊണ്ടാണ് സുധീർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുധീറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

“ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.
തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു.
ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന്
surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു.
chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു 😀
എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു 🙏.
പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ 😀”

KERALA FOX
x