ഭാര്യമാരേ അമ്മമാരേ നിങ്ങൾ എന്തിനാ ഈ പാവം ആണുങ്ങളെ ഇങ്ങനെ സ്നേഹിക്കുന്നത്

‘ഭാര്യയും അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങൾ അതിരു കടന്നപ്പോൾ യുവാവ് അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു’..ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു വാർത്ത …മിക്കവരും ഈ വാർത്തയോട് പ്രതികരിച്ചത് ആ യുവാവിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ..അമ്മയേയും ഭാര്യയേയും പ്രശ്നങ്ങളില്ലാതെ മാനേജ് ചെയ്തു കൊണ്ട് പോകാൻ കഴിവില്ല,ഭാര്യയുമായി മാറി താമസിക്കാൻ തയാറായില്ല ,ജീവിതത്തിൽ പക്വത കാട്ടിയില്ല,അമ്മയോടുള്ള അമിത സ്നേഹമാണ് കാരണം അങ്ങനെ പല പല അഭിപ്രായങ്ങൾ …

ഒരു കാര്യം ഓർത്തുനോക്കു ,മൂന്ന് വയസുള്ള തന്റെ കുഞ്ഞുമോളെ പോലും ഓർക്കാതെ പെറ്റമ്മയെ ശ്വാസം മുട്ടിച്ചു കൊന്ന് സ്വയം മരിക്കണമെങ്കിൽ ആ പാവം ചെറുപ്പക്കാരൻ എത്ര മാത്രം സംഘർഷം അനുഭവിച്ചുകാണും ..എന്ത് മാത്രം വേദനിച്ചു കാണും ..ഒരുപാട് സഹിച്ച് മനം മടുത്തിട്ടാവില്ലെ അയാൾ ഈ കടുംകൈ ചെയ്തത് ..നമുക്ക് പുറത്തു നിന്ന് കാണുന്നവർക്ക് അഭിപ്രായം പറയാൻ എളുപ്പമാണ് ..പക്ഷെ ആ തീ ചൂളയിൽ പെട്ട് ഉരുകിയ അയാളുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കും ..രാവിലെ തൊട്ട് വൈകിട്ട് വരെ ജോലി ചെയ്ത് ക്ഷീണിച്ചു വീട്ടിൽ വന്ന് കയറുമ്പോൾ സ്വൈര്യം കൊടുക്കാതെ ഭാര്യയും അമ്മയും അപ്പുറവും ഇപ്പുറവും നിന്ന് കൊത്തുകോഴികളെ പോലെ പോര് തുടങ്ങിയാൽ അയാളുടെ സ്ഥിതി ഒന്നോർത്തു നോക്കു .. ഈ പോരിനിടക്ക് തന്റെ കുഞ്ഞിനെ ഒന്ന് കൊഞ്ചിക്കാൻ പോലും അവസരം കിട്ടികാണില്ല ആ മനുഷ്യന് .എല്ലാ കോലാഹലങ്ങൾക്കുമൊടുവിൽ ആ കുരുന്നിന്റെ മുഖത്തു നോക്കുമ്പോൾ എന്ത് മാത്രം വേദനിച്ചു കാണും ആ അച്ഛൻ..

അമ്മമാരേ..ഭാര്യമാരേ..നിങ്ങൾ എന്തിനാ ഈ പാവം ആണുങ്ങളെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നത്? ..മത്സരിച്ചു അവകാശം സ്ഥാപിച്ചെടുക്കാൻ അവരെന്താ ഒരു കോമ്പറ്റിഷൻ ഐറ്റം ആണോ ?.. എത്രയൊക്കെ പൊന്നുപോലെ വളർത്തിയ മക്കളാണെന്ന്‌ പറഞ്ഞാലും കല്യാണം കഴിഞ്ഞാൽ പിന്നെ അവർക്ക് അവരുടേതായ ഒരു സ്പേസ് കൊടുക്കാൻ അമ്മമാർ ശ്രദ്ധിക്കണം .നിങ്ങളുടെ മകൻ ഒരു ഭർത്താവും കൂടെ ആണ് എന്ന് മനസ്സിലാക്കണം .ഭാര്യമാരും ഒട്ടും മോശമല്ല .പോസ്സസീവ്നെസ്സ് ഒരിക്കലും ഭർത്താവിനോടുള്ള അമിത സ്നേഹത്തിന്റെ ബൈ പ്രോഡക്റ്റ് ആണ് എന്ന് പറയരുത് .ഭർത്താവിനെ വല്ലാണ്ട് സ്നേഹിക്കുന്ന ഭാര്യമാർക്ക് ഭർത്താവ് ഇങ്ങനെ ഉരുകുന്നത് കണ്ട് നിൽക്കാൻ പറ്റില്ല . വാശി പിടിച്ചു കളഞ്ഞു കുളിക്കുന്നത് നിങ്ങളുടെ കൂടെ ജീവിതമല്ലേ ഭാര്യമാരെ ?? എല്ലാർക്കും കുറച്ചു വിട്ടുവീഴ്ചകൾ ആവാം.ഇല്ലെങ്കിൽ ആർക്കുമാർക്കും ഇല്ലാണ്ടായി പോകും ഇതുപോലെ ..പിന്നെ ഭാര്യമാർ ഒരു കാര്യം മനസിലാക്കുക .. ഭർത്താവിന്റെ ചെയ്തികളിൽ മനം മടുക്കുമ്പോൾ പിണങ്ങി പോകാൻ നിങ്ങൾക്ക് നിങ്ങടെ സ്വന്തം വീടുണ്ട് ..എന്നാൽ അമ്മയുടെയും ഭാര്യയുടെയും കലഹത്തിന് നടുവിൽ നിന്ന് രക്ഷപെട്ട് ഈ ആണുങ്ങൾ എങ്ങോട്ട് പോകും ..

ചിലർ സമാധാനമായ കുടുംബജീവിതം കിട്ടാൻ ഭാര്യയുമായി മാറി താമസിക്കും ..പക്ഷെ യഥാർത്ഥത്തിൽ അവർക്ക് മനസ്സമാധാനം കിട്ടുമോ ..ഇല്ല .കിട്ടുന്നതായി അഭിനയിക്കും .പ്രായമായ അമ്മ തനിച്ചായല്ലോ എന്നോർത്ത് ഉറങ്ങാൻ പോലും കഴിയില്ല പിന്നെ .ഇവിടെ ആ പാവം മനുഷ്യന് അയാളുടെ അമ്മയേയും ഭാര്യയേയും വല്ലാതെ സ്നേഹിച്ചുകാണണം .ഒരാൾക്ക് വേണ്ടി മറ്റൊരാളെ വേദനിപ്പിക്കാൻ കഴിഞ്ഞു കാണില്ല .അമ്മയെ തനിച്ചാക്കാനും മനസ്സ്‌ വന്നു കാണില്ല .അപ്പോൾ പിന്നെ അയാൾടെ മുന്നിൽ ഈ ഒരു വഴിയേ തെളിഞ്ഞിട്ടുണ്ടാവൂ .. മനസ്സമാധാനമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ ?? മറ്റേതോ ലോകത്തെങ്കിലും സ്വസ്ഥമായിരിക്കട്ടെ ആ പാവം ..ഇല്ല ..അപ്പോഴും ഭാര്യയേയും മകളേയും ഓർത്ത് ആ ആത്മാവ് കരയും ..തീർച്ച

😢

വർഷ കണ്ണൻ

KERALA FOX
x
error: Content is protected !!