“അന്ന് പരീക്ഷക്കുള്ള പണം കണ്ടെത്തിയത് ആ പണി ചെയ്ത് ” പ്രിയ നടിയുടെ വെളിപ്പെടുത്തൽ കേട്ട് കണ്ണു നിറഞ്ഞ് ആരാധകർ

അന്യ ഭാഷയിൽ നിന്നും മലയാളത്തി മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ നിരവധി നായികമാർ നമുക്കുണ്ട്..കനകയും നന്ദിനിയും മുതൽ വാമിഖ ഗബ്ബി , കത്രീന കൈഫ് , തപ്‌സി , വരലക്ഷ്മി ശരത്കുമാർ , അങ്ങനെ നീളുന്നു നായികമാരുടെ നിര.അത്തരത്തിൽ മലയാളി ആരാധകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയാണ് നേഹ സക്‌സേന.മമ്മൂട്ടി രാജൻ സക്കറിയ എന്ന കഥാപാത്രത്തിൽ എത്തിയ കസബ എന്ന ചിത്രത്തിലൂടെയായിരുന്നു നേഹ മലയാള സിനിമാലോകത്തേക്ക് എത്തിയത്.ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി മലയാളി പ്രേക്ഷകരെ സമ്പാദിക്കാൻ താരത്തിന് സാധിച്ചിരുന്നു.പിന്നീട് മലയാള സിനിമാലോകത്ത് സജീവ സാന്നിധ്യമായി മാറുകയായിരുന്നു താരം ..കസബക്ക് പുറമെ മോഹൻലാൽ നായകനായി എത്തിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു.

 

 

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച നേഹയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വീണ്ടും വൈറലായി മാറുന്നത്.സിനിമയിൽ എത്തുന്നതിന് മുൻപുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് നേഹ വെളിപ്പെടുത്തിയത്.നേഹയുടെ വാക്കുകളിലേക്ക് , ഒരു സാദാരണ കുടുംബത്തിൽ ആയിരുന്നു എന്റെ ജനനം , അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല ..അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം.പഠിക്കുമ്പോൾ പരീക്ഷ എഴുതാനുള്ള ഹാൾ ടിക്കറ്റ് വാങ്ങാൻ പോലും പണം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാൾ ടിക്കറ്റ് വാങ്ങാൻ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ടെന്ന് താരം പറയുന്നു.അമ്മയ്ക്ക് കമ്പിളി കുപ്പായങ്ങൾ തുന്നുന്ന ജോലിയായിരുന്നു.പഠനത്തിനും ഭക്ഷണത്തിനും വേണ്ടി ‘അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്നും നേഹ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 


2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നേഹ മലയാള സിനിമാലോകത്തേക്ക് എത്തിയത്.പിനീട് മോഹൻലാൽ – മീന കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ താരം വേഷമിട്ടു.അന്യഭാഷയിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറുകയും മലയാള സിനിമാലോകത്ത് സജീവമാകുകയും ചെയ്തു.കസബക്ക് പുറമെ , സഖാവിന്റെ പ്രിയ സഖി , പടയോട്ടം , മുന്തിരി വള്ളികൾ തളിർക്കുമ്പോൾ , ധമാക്ക , തുടങ്ങിയ ചിത്രങ്ങളിൽ താരം വേഷമിട്ടു.ഉദയകൃഷ്ണ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിദാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ആറാട്ട് ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.തുളു എന്ന നിരവധി മലയാളം തമിഴ് തെലുങ് കന്നഡ ചിത്രങ്ങളിൽ താരം സജീവമാണ്.തുളു സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ആദ്യം എത്തിയത്.പിന്നീട് ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്.വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ ഏറെ ആരാധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിരുന്നു..എന്തായാലും താരത്തിന്റെ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

KERALA FOX
x
error: Content is protected !!