1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ മനോഹര ഗാനമെത്തി

മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ മനോഹര ഗാനമെത്തി. അലി അക്ബർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഈ ഗാനം പങ്കു വെച്ചത്. അയ്യാര പാട്ട് പാടും പാണന്റെ നെഞ്ചിനകത്തും എന്ന മനോഹര ഗാനമാണ് ആദ്യമായി പുറത്തു വിട്ടത്. സംവിധായകനായ അലി അക്ബർ തന്നെയാണ് ഈ ഗാനം രചിച്ചത് . മത്തായി സുനിലും കലേഷ് കരുണാകരനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരി വേണുഗോപാൽ ആണ് സംഗീതം.

ചിത്രത്തിലെ ചില രംഗങ്ങളും ഉൾപ്പെടുത്തി ഇറക്കിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം 20നു ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. മൂന്നു ഷെഡ്യൂളുകളായി ചിത്രീകരിക്കാൻ തീരുമാനിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വയനാട്ടിൽ ആയിരിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ വേഷമിടുന്ന ചിത്രത്തിന് നൂറ്റി അമ്പത്തിനു മുകളിൽ സീനുകളാണ് ഉണ്ടാവുക. ഒരു വലിയ ചിത്രം തന്നെയാണ് ഒരുക്കുന്നതെന്ന് അലി അക്ബർ പറഞ്ഞിരുന്നു.

ക്രൗഡ് ഫണ്ടിംഗ് വഴി നിർമിക്കുന്ന മലയാളത്തിലെ ആദ്യത്തെ സിനിമയാണ് 1921 പുഴ മുതൽ പുഴ വരെ. മമ ധർമ്മ എന്ന പേരിൽ നിർമാണ കമ്പനി തുടങ്ങി ജനകീയ കൂട്ടായ്മ രൂപീകരിച്ചു സോഷ്യൽ മീഡിയ വഴി ഫണ്ട് കളക്റ്റ് ചെയ്താണ് നിർമിക്കുന്നത് . ഒരു കോടി രൂപയോളം ആണ് പ്രേക്ഷകർ ചിത്രത്തിനായി നൽകിയത്. മലബാർ ലഹളയുടെ സത്യം തുറന്നു കാട്ടാൻ എന്ന പ്രഖ്യാപനത്തിൽ ആണ് ഫണ്ട് സ്വരൂപിച്ചത് .

വാരിയം കുന്നത് അഹമ്മദ് ഹാജിയുടെ കഥയെ പ്രിത്വിരാജിനെ നായകനാക്കി ആഷിക്ക് അബു ചെയ്യാൻ പോകുന്നു എന്ന വാർത്തക്കു പിന്നാലെ ആണ് അലി അക്ബർ ഈ ചിത്രം പ്രഖ്യാപിക്കുന്നതു. വാരിയം കുന്നത് അഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര പോരാളിയാക്കി ആണ് ആഷിക്ക് അബു വാര്യം കുന്നൻ എടുക്കുന്നത്. എന്നാൽ അതങ്ങനെ അല്ല സത്യങ്ങൾ വളച്ചൊടിക്കുകയാണ് എന്ന് പറഞ്ഞു ഹിന്ദു സംഘടനകൾ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു ഇതിനു പിന്നാലെ ആണ് അലി അക്ബർ 1921 എടുക്കാൻ തീരുമാനിക്കുന്നത്.

ഓരോരുത്തരും അവരവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് അനുസരിച്ചു സത്യം വളച്ചൊടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് താൻ സിനിമ എടുക്കുന്നത് എന്ന് അലി അക്ബർ വ്യക്തമാക്കിയിരുന്നു. ഭാരതപ്പുഴക്കും ചാലിയാറിനും ഇടക്കുള്ള പ്രദേശത്തിന്റെ ചരിത്രമാണ് ചിത്രം പറയുന്നത്. അത് കൊണ്ടാണ് ചിത്രത്തിന് 1921 പുഴ മുതൽ പുഴ വരെ എന്ന പേര് നൽകിയതെന്നും അലി അക്ബർ പറഞ്ഞു. ഹിന്ദു സങ്കടനകളുടെയും ബിജെപിയുടെയും പിന്തുണയോടെ ആണ് ഈ ചിത്രവുമായി അലി അക്ബർ മുന്നോട്ടു പോകുന്നത്.

KERALA FOX
x
error: Content is protected !!