ഈ സമയത്ത് ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പലരും ചോദിച്ചു. താരജോഡികളുടെ ബേബി മൂൺ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ അവതാരകയും വ്ലോഗറും ആണ് നിമ്മി അരുൺ ഗോപൻ. തന്റെ ഗർഭകാലം ആർക്കും പാഠം ആക്കാവുന്ന രീതിയിൽ അത്രയേറെ ആസ്വദിച്ച് യാത്രകൾ ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് താരവും ഭർത്താവും. കുഞ്ഞ് അതിഥിയെ കാത്തിരുന്ന ദിനങ്ങളിലെ ഓർമ്മകൾ പൊടി തട്ടിയെടുക്കുകയാണ് ഇരുവരും. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് താരമായി മാറുന്നവരേറെയാണ്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ കണ്ടവരാരും അരുണ്‍ ഗോപനെ മറക്കാനിടയില്ല. അരുൺ ഗോപൻ ആണ് നിമ്മിയുടെ ഭർത്താവ്. പ്രേക്ഷക പിന്തുണയില്‍ ഏറെ മുന്നിലായിരുന്നു ഈ ഗായകന്‍. അരുണിനെ കാണാനായി മാത്രം പരിപാടി കണ്ടവരും ഏറെയായിരുന്നു. കൂളായി നിന്ന് ജഡ്ജസിന്റെ ചീത്തയൊക്കെ വാങ്ങുന്നയാളെ താന്‍ അന്നേ ശ്രദ്ധിച്ചിരുന്നുവെന്ന് നിമ്മി പറയുന്നു. അഭിനേത്രിയും അവതാരകയുമായ നിമ്മിയെയായിരുന്നു അരുണ്‍ ജീവിതസഖിയാക്കിയത്.

ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയെന്ന് പറയുന്നത് ഞങ്ങളുടെ കാര്യത്തില്‍ ശരിയാണെന്നായിരുന്നു അരുണ്‍ ഗോപനും നിമ്മിയും പറഞ്ഞത്.  ഇവർക്ക് ഇരട്ടി മധുരമായി കൂടെ ഒരു കുഞ്ഞ് അതിഥി കൂടി എത്തിയിട്ടുണ്ട്, അതിന്റെ ആഘോഷങ്ങളിൽ മുഴുകുകയാണ് ഇപ്പോൾ അരുൺ ഗോപനും നിമ്മിയും. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമാണ്. ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെയാണ് വിശേഷങ്ങൾ മുഴുവൻ പങ്കു വയ്ക്കാറ്.

തന്റെ ഗർഭകാലത്തും ഭർത്താവ് അരുൺ ഗോപനോടൊപ്പം യാത്ര ചെയ്ത് ആസ്വദിക്കലായിരുന്നു നിമ്മിയുടെ പ്രധാന പരിപാടി. ഇരുവർക്കും ഏറെ ഇഷ്ടമുള്ള സ്ഥലങ്ങൾ വീണ്ടും പോയി ഒന്നിച്ച് ആസ്വദിക്കുകയും ഒപ്പം വ്ലോഗിങ്ങും തകൃതിയായി നടന്നു. ഗർഭകാല സമയത്ത് യാത്ര ചെയ്യാമോ ജോലി ചെയ്യാമോ എന്നൊക്കെ ചോദിക്കുന്നവരോട് നിമ്മി ചിരിച്ചു കൊണ്ട് പറയുന്നത് ഇങ്ങനെയാണ്, ഗർഭം എന്നു പറയുന്നത് ഒരു രോഗാവസ്ഥയല്ല, നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലി ആസ്വദിക്കാൻ പറ്റുന്നുണ്ടെങ്കിൽ തുടർന്നും അത് തന്നെ ചെയ്യുക.

ശരിക്കും ഗർഭകാലം ആസ്വദിക്കുകയാണ് വേണ്ടത്. അമ്മയാകുന്ന തൊട്ടു മുൻപുള്ള ദിവസങ്ങൾ മിക്ക സ്ത്രീകൾക്കും മാനസിക സമ്മർദ്ദങ്ങളുടെ ദിനങ്ങളാണ്. ഒപ്പം ഇവരെ ആരോഗ്യ പ്രശ്നങ്ങളും നന്നായി അലട്ടും. പഴയ തലമുറയുടെ വേദവാക്യം ആണ് ഗർഭിണിയായാൽ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കുക എന്നത്. എന്നാൽ ഇന്നത്തെ തലമുറ സ്നേഹത്തോടെഇതിനോട് നോ പറയും. നിമ്മി എന്ന അമ്മയും ഇവിടെ അതു തന്നെയാണ് ചെയ്തത്.

വ്ലോഗറും അവതാരകയും ആയ നിമ്മി അരുൺ ഗോപൻ മൂന്നാറിലേക്ക് ആണ് തന്റെ ബേബി മൂൺ യാത്ര നടത്തിയത്. ഗർഭ കാലത്ത് ദമ്പതികൾ നടത്തുന്ന യാത്രയാണ് ബേബി മൂൺ എന്നറിയപ്പെടുന്നത്. നിമ്മി യുടെയും അരുൺ ഗോപൻ റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ബേബി മൂൺ യാത്ര. ഒരുമിച്ചുള്ള ജീവിതത്തിന്റെ അടുത്ത ഘട്ടമാണ് ഒരു കുഞ്ഞു വരിക എന്നത്. അതിനു മുൻപുള്ള കുറച്ചുനിമിഷങ്ങൾ ഇരുവരും ഒരുമിച്ച് പങ്കിടാനാണ് ഈ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അരുൺ ഗോപനും നിമ്മിയും പറയുന്നു.

 

ഏഴാം മാസത്തിൽ തുടക്കത്തിലായിരുന്നു ഇവരുടെ ബേബി മൂൺ യാത്ര. വ്ലോഗർ ആയതിനാൽ തന്നെ കുറച്ചു വീഡിയോ കൂടി പകർത്താം എന്നത് മറ്റൊരു പ്രധാന ലക്ഷ്യം കൂടിയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള യാത്രകളിൽ ഏറ്റവും കൂടുതൽ പോയിട്ട് ഉള്ളതും മൂന്നാറിലേക്ക് ആണ്. യാത്ര പോകുന്നതിന് പ്രത്യേകിച്ച് തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലെന്ന ഡോക്ടറുടെ അഭിപ്രായവും ഇരുവരെയും ഇരട്ടി സന്തോഷിപ്പിച്ചു. എല്ലാ മുൻകരുതലുകളും എടുത്തായിരുന്നുഇവർ യാത്ര പ്ലാൻ ചെയ്തത്.

യാത്രയെക്കുറിച്ച് ഇരുവരും വാചാലരാകുന്നുണ്ട്. തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നല്ല സമയമാണ് കടന്നു പോയത്. മൂന്നാറിലെ ബ്രോഡ് & ബീൻസ് എന്ന റിസോർട്ടിലെ തങ്ങളുടെ മുറി ഇപ്പോഴും തൊട്ടടുത്തുള്ള പോലെ. റോസാപ്പൂക്കളും മെഴുകുതിരികളും കൊണ്ട് നന്നായി അലങ്കരിച്ച ആ മുറിയിലെ കട്ടിലിൽ റോസാപ്പൂവിന്റെ ഇതളുകൾ കൊണ്ട് ബേബി മൂൺ എന്നെഴുതി അതിമനോഹരം ആക്കിയിരിക്കുന്നു.

പൂൾ സൈഡിലെ ഡിന്നറും ആവോളം ഓർമ്മകൾ കൊണ്ട് ഇരുവരുടെയും മനസ്സ് നിറയ്ക്കുന്നുണ്ട്. എന്നാൽ പകൽ സമയം വെറുതെ കളയാതെ വീഡിയോ ഒക്കെ ഷൂട്ട് ചെയ്തു ആക്ടീവായി, റിലാക്സ് ആയി കഴിച്ചു കൂട്ടി. തീർച്ചയായും ഗർഭകാലത്തു ബേബി മൂൺ യാത്ര ആവശ്യമാണ്. ഓരോ സ്ത്രീ മനസ്സും അത് ആഗ്രഹിക്കുന്നുണ്ട്, അർഹിക്കുന്നുണ്ട്. ഗർഭകാലം മടിയുടെയും മരുന്നുകളുടെയും മാത്രം കാലമാകുമ്പോൾ യുവതലമുറ അതിനെ ഉണർവിന്റെയും ഉന്മേഷത്തിന്റെയും ആസ്വാദനത്തിന്റെയും നാളുകൾ ആക്കി മാറ്റുന്നു.

നിമ്മിയുടെയും അരുൺ ഗോപന്റെയും റെയും ബേബി മൂൺ യാത്ര മെഴുകുതിരിയുടെ പ്രണയ നിമിഷങ്ങളാണ് അവർക്ക് സമ്മാനിച്ചത്. കുഞ്ഞിനെ ഉദരത്തിൽ ഏറ്റിയുള്ള ആ യാത്ര നിമ്മിക്കും ഒരു പുത്തൻ അനുഭവം തന്നെയാണ് പകർന്നു നൽകിയത്.

KERALA FOX
x