പ്രിയ നടി ശരണ്യയുടെ പിറന്നാളിന് സീമ ജി നായർ നൽകിയ സർപ്രൈസ് സമ്മാനം കണ്ടോ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങിയ സുന്ദരി നടിയായിരുന്നു ശരണ്യ ശശി.വില്ലത്തി വേഷങ്ങളും മികച്ച കഥാപാത്രങ്ങളുമായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു 2012 ൽ താരത്തിന്റെ ജീവിതത്തിൽ ട്യൂമർ വില്ലനായി എത്തുന്നത്.ഗുരുതരാവസ്ഥയിൽ നിന്നും അതിജീവിച്ച് താരം ഇപ്പോൾ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.രോഗം സ്ഥിതികരിച്ചതിനു ശേഷം ഒമ്പതോളം ശസ്ത്രക്രിയകളും മുപ്പത്തി മൂന്ന് റേഡിയേഷനുകളും താരം നേരിട്ടു.ട്യൂമർ ന് മുന്നിൽ മുട്ടുമടക്കില്ല എന്ന് ധൈര്യപൂർവം മുന്നിട്ടിറങ്ങിയ ശരണ്യക്ക് ഒപ്പം പ്രാർത്ഥനകളും സഹായവുമായി അന്നും ഇന്നും ഒപ്പമുള്ളത് സീരിയൽ സിനിമ പ്രേഷകരുടെ പ്രിയ നടിയായ സീമ ജി നായരാണ്.ജീവിതം തിരികെ പിടിക്കാനുള്ള ശരണ്യയുടെ ശ്രെമത്തിന് കൈത്താങ്ങായി സീമ ചേച്ചി ഒപ്പം നിന്നു.ശരണ്യയുടെ ചേച്ചിയമ്മയാണ് സീമ ജി നായർ.ഇടയ്ക്കിടെ പുത്തൻ സർപ്രൈസ് സമ്മാനങ്ങളും ഒക്കെയായി ശരണ്യയെ കാണാൻ എത്തുന്ന സീമ ജി നായരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സർപ്രൈസ് സമ്മാന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ശരണ്യയുടെ പിറന്നാളിന് സീമ ജി നായർ നൽകിയ പിറന്നാൾ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

 

മാർച്ച് 15 ന് ശരണ്യയുടെ പിറന്നാൾ ആയിരുന്നു , അതിജീവനത്തിന്റെ രാജകുമാരിയായ ശരണ്യക്ക് ചേച്ചിയമ്മയായ സീമ ജി നായർ നൽകിയത് ഒരു സർപ്രൈസ് പിറന്നാൾ സമ്മാനമായിരുന്നു.അതിജീവനത്തിന്റെ രാജകുമാരിയായ ശരണ്യക്ക് അതിജീവനത്തിന്റെ രാജകുമാരനായ നന്ദു മഹാദേവയുമായുള്ള അപ്രതീക്ഷിത കൂടി കാഴ്ചയായിരുന്നു ബിഗ് സർപ്രൈസ് ആയി പിറന്നാളിന് സീമ ചേച്ചി ഒരുക്കിയത്.ഇരുവർക്കും പരസ്പരം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് ഉണ്ടായതെന്നും , അപൂർവ കൂടികാഴ്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു എന്നും സീമ ജി നായർ ഫേസ്ബുക് പോസ്റ്റിലൂടെ കുറിക്കുന്നു ..സീമ ജി നായരുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ : –

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു.. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു.. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു.. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും.. ഈ ജീവിതം അങ്ങനെ ആണ്.. ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവർ.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്,

 

 

അതിജീവനത്തിലെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല.. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽ നിന്ന് അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു.. എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന അപൂർവ നിമിഷത്തിന്റെ ഓർമ്മയാവും ഇത്.. എനിക്ക് മാത്രം അല്ല.. അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്..

 

 

നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും.. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ.. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം.. വെറും വാക്കുകൾ കൊണ്ട് തീരില്ല ഒന്നും.. അമൂല്യമായ രണ്ട് രത്നങ്ങൾ.. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ.. നന്ദുമോന്റെ ഭാഷ കടമെടുത്താൽ, “പുകയരുത് ജ്വലിക്കണം”… ഈ അപൂർവ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു..

KERALA FOX

Articles You May Like

x