പാവപെട്ട യുവതി കഴിക്കാൻ ഭക്ഷണം വേടിച്ചപ്പോൾ ലഭിച്ചത് കോടികൾ വിലയുള്ള നിധി

വളരെ കഷ്ടപ്പെട്ട് ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന അവസ്ഥയിൽ നിന്ന ഒരു പാവം തായ് സ്ത്രീക്ക് അവർ കഴിക്കാൻ വേണ്ടി വേടിച്ച ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് കോടിക്കണക്കിന് രൂപ വിലയുള്ള ഓറഞ്ച് നിറത്തിലുള്ള മെലോ പവിഴം, ഇത് അവരുടെ കഷ്ടപ്പാടിന് ദൈവം നൽകിയത് എന്നാണ് അവർ വിശ്വസിക്കുന്നത് സംഭവം ഇങ്ങനെ, സാറ്റുൻ പ്രവിശ്യയിൽ അത്താഴത്തിനായി അവിടത്തെ അടുത്തുള്ള ചന്തയിൽ നിന്ന് 70 തായ്‌വാൻ ബാത്തിന് ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ 163 രൂപയ്ക്ക് കടൽ ഒച്ചുകളെ കൊചാക്കോൺ എന്ന യുവതി വാങ്ങുകയായിരുന്നു

ഒച്ചുകളെ പാകം ചെയ്യാൻ ചെറിയ കഷണങ്ങളായി മുറിച്ചപ്പോൾ ആണ് ഒച്ചിൻറെ ഒരു ഷെല്ലിനുള്ളിൽ നിന്ന് വൃത്താകൃതിയിലുള്ള ഓറഞ്ച് നിറമുള്ള വസ്തു അവൾക്ക് കിട്ടുന്നത് ഈ വസ്തു ഒരു പാറയാണെന്ന് അവൾ ആദ്യം കരുതി, എന്നിരുന്നാലും അത് അവൾ അമ്മയെ കാണിച്ചപ്പോഴാണ് , ഇത് മെലോ എന്ന പവിഴ മുത്താണെന്ന് മനസിലായത് അത് അറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. പവിഴ മുത്തിന് 1.5 സെന്റിമീറ്റർ വ്യാസവും, ആറ് ഗ്രാം തൂക്കവും ഒണ്ട് അതിന്റെ ഗുണനിലവാരം അനുസരിച്ച് കോടികളുടെ മൂല്യമാണ് ഉള്ളത്

ഒച്ചിൽ നിന്ന് പവിഴം കിട്ടിയ കാര്യം ഇവർ മറച്ചു വെച്ചിരിക്കുകയായിരുന്നു. കാരണം ഒച്ചിനെ തന്ന കച്ചവടക്കാരൻ അത് ആവശ്യപ്പെടുമെന്ന് ഭയന്ന് കൊചാക്കോണും കുടുംബവും പവിഴം കിട്ടിയ വിവരം രഹസ്യമാക്കി വച്ചത്, എന്നിരുന്നാലും ഇപ്പോൾ അവൾ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു കാരണം അതും അവളുടെ അമ്മയുടെ ചികിത്സാ ചെലവുകൾക്കായി മുത്ത് വിറ്റാലേ മതിയാകു എന്ന അവസ്ഥയിൽ നിൽക്കുകയാണ് അവൾ. ആ പവിഴം അമ്മയ്ക്ക് കാണിച്ചുകൊടുത്തു അപ്പോൾ അവർ പറഞ്ഞത് ഇത് മെലോ എന്ന പവിഴ മുത്താണ് വളരെ വിലപ്പെട്ടതുമാണെന്ന് അവർ പറഞ്ഞു മുമ്പൊരിക്കൽ ടെലിവിഷനിൽ ഒരു മത്സ്യത്തൊഴിലാളിക്ക് ഇതു പോലെ ലഭിച്ച പവിഴം വിറ്റ് കോടികൾ കിട്ടിയ വാർത്ത മകൾക്ക് ആ അമ്മ പറഞ്ഞു കൊടുക്കുകയായിരുന്നു

കൊചാക്കോൻറെ അമ്മയ്ക്ക് ഒരു അപകടമുണ്ടായതിനെത്തുടർന്ന് ചികിൽസിക്കാൻ വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു അത് കൂടാതെ ആ അമ്മയ്ക്ക് ക്യാൻസറിനുള്ള ചികിത്സയും ആവശ്യമാണ് മെഡിക്കൽ ബില്ലുകൾ 23.34 ലക്ഷം രൂപ വരെ ആകാം എന്നും അവർ പറയുന്നു. അത് കൊണ്ട് ഇനി കാത്തിരിക്കാനാവില്ല. എന്നും ഇത് വിറ്റുകിട്ടുന്ന പണം കൊണ്ട് അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകി അമ്മയെ സഹായിക്കുകയെന്നതാണ് ഏക പ്രതീക്ഷ എന്നും കൊചാക്കോൻ പറയുന്നത് അത് കൊണ്ട് തന്നെ പവിഴം ലേലത്തിൽ വെക്കാനാണ് ഇവരുടെ തീരുമാനം

KERALA FOX
x
error: Content is protected !!