മഞ്ജുവിന്റെ വൈറൽ ലുക്കിലെത്തി മീനാക്ഷി ; പ്രതികരിച്ച് മഞ്ജു വാര്യർ കയ്യടിച്ചു സോഷ്യൽ മീഡിയ

രണ്ട് മാസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് മഞ്ജുവിന്റെ മകൾ മീനാക്ഷി ആണെങ്കിൽ കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ ലോകത്തു താരമാകുന്നത് അമ്മ മഞ്ജു വാര്യർ ആണ്. നാദിർഷായുടെ മകളുടെ വിവാഹത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളായിരുന്നു സോഷ്യൽ ലോകം ഇളക്കി മറിച്ചത്. ഒരാഴ്ചയോളം നീണ്ടു നിന്ന വിവാഹ ചടങ്ങുകളിൽ എല്ലാ ദിവസവും ദിലീപും കുടുംബവും എത്തിയിരുന്നു. വിവാഹത്തിൻെറ ഓരോ ദിവസത്തെ ചടങ്ങുകൾക്കും മീനാക്ഷി അതീവ സുന്ദരിയായാണ് കാണപ്പെട്ടത്. മീനാക്ഷിയുടെ ഡ്രെസ്സും മേക്കപ്പും വളരെ മികച്ചതായിരുന്നു.

ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മീനാക്ഷിയെ ഇഷ്ടപ്പെടാത്തവർ ഇല്ല എന്ന് തന്നെ പറയാം. അതിന് കാരണം മീനാക്ഷിയുടെ അച്ഛനും അമ്മയും തന്നെയാണ്. മലയാളികളുടെ ജനപ്രിയ നടൻ ദിലീപിന്റെയും മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും മീനാക്ഷിയോട് ഇരുവരുടെയും ആരാധകർക്ക് ഉള്ള ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. മീനാക്ഷി എന്ന് അഭിനയ രംഗത്തേക്ക് എത്തുമെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

ഒരു മാസത്തോളം മകൾ മീനാക്ഷി സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച ക്ഷീണം മാറുന്നതിനെ മുന്നേ തന്നെ എത്തി അമ്മ മഞ്ജു വാര്യർ. പുതിയ ഹെയർ സ്റ്റൈലുമായി എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ആയിരുന്നു മിനി സ്‌കേർട്ടും പാവാടയുമിട്ട് ഒരു പരിപാടിക്ക് മഞ്ജു വാര്യർ എത്തി എല്ലാവരെയും ഞെട്ടിച്ചത്. നാല്പത്തിരണ്ടു വയസുള്ള മഞ്ജുവിന്റെ പതിനേഴുകാരികളെ പോലും വെല്ലുന്ന തരത്തിൽ ഉള്ള മേക്കോവർ സോഷ്യൽ ലോകത്തു തരംഗമായി മാറി എന്ന് തന്നെ പറയാം.

തന്റെ പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രൊമോഷനായി ആയിരുന്നു മഞ്ജുവിന്റെ ഹെയർ സ്റ്റൈലും മേക്കോവറും. വലിയ സ്വീകാര്യതയാണ് രണ്ടിനും ലഭിച്ചത്. മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ചിത്രം തീയേറ്ററിൽ വമ്പൻ വിജയമായി മാറുകയാണ്. താൻ എന്തുകൊണ്ടാണ് ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്നതെന്ന് മഞ്ജു ഒരിക്കൽ കൂടി തെളിയിച്ചു. സോഷ്യൽ മീഡിയയിലെങ്ങും മഞ്ജുവിന്റെ പുതിയ ലൂക്കിനെ അനുകരിച്ചു ആരാധകർ രംഗത്തെത്തി. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ മിനി സ്കർട്ടും ഇട്ട് എത്തി ചിത്രങ്ങൾ പങ്കുവെച്ചു.

ഇപ്പോഴിതാ മഞ്ജുവിന്റെ വൈറൽ ലുക്ക് അനുകരിച്ച മറ്റൊരാൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയിലെ മീനാക്ഷിയാണ് മഞ്ജുവിന് മുന്നിൽ മഞ്ജുവിന്റെ പുതിയ ലുക്ക് അനുകരിച്ചു എത്തിയത്. അക്ഷരാർത്ഥത്തിൽ മീനാക്ഷിയുടെ ലൂക്ക് കണ്ട് മഞ്ജു വാര്യർ വരെ ഞെട്ടിപ്പോയി. ഉടൻപണത്തിലെ അവതാരിക ആയെത്തി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി. ഓരോ എപ്പിസോഡുലും ഓരോ സിനിമാ കഥാപാത്രങ്ങളെ മീനാക്ഷി അനുകരിക്കാറുണ്ട്. അങ്ങനെയാണ് മഞ്ജുവിന്റെ പുതിയ ലൂക്കിനെ അനുകരിച്ചതു. അതാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. വീഡിയോ കാണാം

 

KERALA FOX
x
error: Content is protected !!