പെട്ടെന്ന് അവൻ നിശബ്ദനായി ഞാൻ പേടിച്ചുപോയി ; രണ്ട് മാസം പ്രായമായ കുഞ്ഞിന് കോവിഡ് വന്നപ്പോഴുള്ള അവസ്ഥ തുറന്ന് പറഞ്ഞു നടി മേഘ്‌നാ രാജ്

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് മേഘ്‌നാ രാജ്. വിനയൻ ഒരുക്കിയ ഹൊറർ ചിത്രം യക്ഷിയും ഞാനും എന്ന ചിത്രത്തിലെ നായികയായായിരുന്നു മേഘ്‌നയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ മേഘ്‌ന വേഷമിട്ടെങ്കിലും ജയസൂര്യ നായകനായ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ ആണ് മേഘ്‌ന മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. തെലുങ്ക് നടൻ ചിരഞ്ജീവി സർജയുമായുള്ള മേഘ്‌നയുടെ പ്രണയ വിവാഹമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

സോഷ്യൽ ലോകം വലിയ ആഘോഷമാക്കിയ വാർത്ത ആയിരുന്നു മേഘ്‌ന രാജ് ഗർഭിണിയായ വിവരം. സോഷ്യൽ മീഡിയയിലെങ്ങും തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകൾ ചൊരിഞ്ഞു ആരാധകർ ആ വാർത്ത ആഘോഷിച്ചു. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു പോയില്ല. കഴിഞ്ഞ ജൂൺ ഏഴിന് മേഘ്‌ന നാലു മാസം ഗർഭിണി ആയിരിക്കുമ്പോഴാണ് ഭർത്താവു ചിരഞ്ജീവി സർജ അവരെ വിട്ട് പോകുന്നത്. ഹൃദയാഘാദം ആയിരുന്നു കാരണം. ചീരുവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചു നിന്ന മേഘ്‌ന രാജ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

2020 ഒക്ടോബറിൽ ആയിരുന്നു നടി മേഘ്‌ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചീരുവിന്റെ വിയോഗത്തിൽ തളർന്നിരുന്ന കുടുംബത്തിന് ഒരു പുതു ജീവനാണ് ജൂനിയർ ചീരുവിന്റെ വരവോടെ ലഭിച്ചത്. അത് ആരാധകരും കുടുംബാങ്കങ്ങളും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മേഘ്‌ന പങ്കു വെച്ച ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകം ഏറ്റെടുത്തിരുന്നു. ജൂനിയർ ചീരുവിന്റെ വിശേഷങ്ങൾക്കായി ആരാധകർ കാതോർത്തിരുന്നു. നസ്രിയയും ഫഹദും ഉൾപ്പടെ സിനിമാ രംഗത്ത് നിന്നുമുള്ള പലരും ജൂനിയർ ചീരുവിന് സമ്മാനങ്ങളുമായെത്തി.

അതിനിടെയാണ് മേഘ്‌നക്കും കുഞ്ഞിനും കോവിഡ് ബാധിച്ചു എന്ന വാർത്ത പുറത്തു വരുന്നത്. ആരാധകർ ഏറെ ഞെട്ടലോടെ ആണ് ആ വാർത്ത കേട്ടത്. മകന് വെറും രണ്ട് മാസം മാത്രം പ്രായമുള്ളപ്പോൾ ആണ് കോവിഡ് പിടിപെട്ടു എന്ന വാർത്ത പുറത്തു വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന മേഘ്‌ന പിന്നീട് പോസ്റ്റുകൾ ഒന്നും ഇടാതെയായത് ആരാധകരിൽ കൂടുതൽ ആശങ്കയുണ്ടാക്കി. പിന്നീട് ഇരുവരും കോവിഡ് മുക്തരായി എന്ന വാർത്ത പുറത്തു വന്നപ്പോഴാണ് എല്ലാവര്ക്കും സമാധാനമായത്.

ഇപ്പോഴിതാ കുഞ്ഞിനും തനിക്കും കോവിഡ് ബാധിച്ചപ്പോഴുള്ള അനുഭവം പങ്കു വെച്ച് എത്തിയിരിക്കുകയാണ് മേഘ്‌നാ രാജ്. കുഞ്ഞിന് വെറും രണ്ട് മാസം മാത്രം പ്രായം ഉള്ളപ്പോഴാണ് കോവിഡ് പിടിപെടുന്നത്. വളരെ ആക്റ്റീവ് ആയി കാണപ്പെട്ടിരുന്ന അവൻ പെട്ടെന്ന് അങ്ങ് സൈലന്റ് ആയി. ഇത് കണ്ട് ഞാൻ പേടിച്ചുപോയി. കുഞ്ഞുങ്ങളെ എങ്ങനെ ശൃസൂഷിക്കണം എന്ന് പോലും അറിയില്ലായിരുന്നു. ആ സമയം ഞാൻ വല്ലാതെ പരിഭ്രാന്തിയിലായി. കുഞ്ഞുങ്ങളെ എങ്ങനെ പരിചരിക്കണം എന്ന നടി സമീറ റെഡിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

 

KERALA FOX
x
error: Content is protected !!