
സന്തോഷ നിമിഷം ആരധകരുമായി പങ്കുവെച്ച് സാന്ത്വനത്തിലെ അഞ്ജലി , ആശംസകളുമായി ആരാധകർ
മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ .. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും വളരെ പെട്ടന്നാണ് സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ ” സാന്ത്വനം സീരിയൽ ” ഇടം നേടിയത് .. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമാണ് സാന്ത്വനം സീരിയൽ അത് കൊണ്ട് തന്നെ യുവാക്കളെ പോലും ആരാധകരാക്കിയാണ് പരമ്പര മുന്നോട്ട് പോകുന്നത് .. സാന്ത്വനം കുടുംബത്തിലെ അംഗങ്ങൾ എല്ലാം തന്നെ ഇന്ന് സീരിയൽ ആരധകരുടെ കുടുബത്തിലെ അംഗങ്ങളായി മാറിക്കഴിഞ്ഞു .. അഞ്ചുവിന്റെയും ശിവന്റെയും അപ്പുവിന്റെയും ഹരിയുടെയും ഇണക്കങ്ങളും പിണക്കങ്ങൾക്കും ഒപ്പം കണ്ണന്റെ കുറുമ്പുകളും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് .. സംപ്രേഷണം തുടങ്ങി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രെധ നേടാനും റേറ്റിങ്ങിൽ മുന്പനത്തിൽ എത്താനും പരമ്പരക്ക് സാധിച്ചിരുന്നു .. കുടുംബത്തെ സ്നേഹിക്കുന്നവർക്ക് എന്നും ഒരുപടി നല്ല ഓർമ്മകൾ സമ്മാനിക്കുന്ന പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് ..

അത്തരത്തിൽ പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങളിൽ ഒരാളാണ് അഞ്ജലിയായി വേഷമിടുന്ന ഗോപിക അനിൽ .. കുറുമ്പും ദേഷ്യവും ഒക്കെ കാണിച്ച് ശിവേട്ടന്റെ മനസിൽ കേറിയ അഞ്ജലിക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത് .. ശിവന്റെയും അഞ്ജലിയുടെയും കോംബോ സീനുകളും ഒന്നിച്ചുള്ള കെമിസ്ട്രി എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട് .. ഇപ്പോഴിതാ ആരധകർക്ക് സന്തോഷ വാർത്ത പങ്കുവെച് രംഗത്ത് എത്തിയിരിക്കുകയാണ് സാന്ത്വനത്തിലെ ആരധകരുടെ അഞ്ജലിക്കുട്ടി .. അതെ ഗോപികയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും ആശംസകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. ഫാൻസ് ഗ്രൂപ്പുകളിലും പേജുകളിലും എല്ലാം ഗോപികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത് .. 26 ആം പിറന്നാൾ ആഘോഷിക്കുന്ന ഗോപികക്ക് സഹതാരം കണ്ണനും സേതുവേട്ടനും എല്ലാം ആശംസകളുമായി രംഗത്ത് എത്തി ..

ബാല താരമായി അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ഗോപിക അനിൽ .. മോഹൻലാൽ നായകനായി എത്തി വിഎം വിനു സംവിദാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ബാലേട്ടൻ എന്ന ചിത്രത്തിലൂടെയായിരുന്നു ബാലതാരമായി ഗോപിക ക്യാമറക്ക് മുന്നിൽ എത്തിയത് .. മോഹൻലാലിൻറെ മകളുടെ വേഷത്തിലായിരുന്നു ഗോപിക വേഷമിട്ടത് .. പിന്നീട് കബനി എന്ന സീരിയലിലൂടെ ഗോപിക മിനി സ്ക്രീൻ പ്രേഷകരുടെ മുന്നിലേക്കെത്തി .. മികച്ച അഭിനയം കൊണ്ട് പ്രേഷകരുടെ ശ്രെധ നേടിയ ഗോപിക പിന്നീട് സാന്ത്വനത്തിലേക്ക് എത്തുകയായിരുന്നു ..

സാന്ത്വനത്തിൽ എത്തി ശിവൻ അഞ്ജലി കോംബോ എത്തിയതോട് കൂടി സീരിയൽ റേറ്റിങ്ങിൽ മുൻപന്തിയിൽ എത്തുകയും പ്രേഷകരുടെ പ്രിയ പരമ്പരയായി മാറുകയും ചെയ്യുകയായിരുന്നു .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഗോപിക ഇടയ്ക്കിടെ പുത്തൻ വിശേഷങ്ങളും ഷോട്ടിങ് സ്പോട്ട് തമാശ ചിത്രങ്ങളും വിഡിയോകളും ഒക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ തരാം അങ്ങുവെക്കുന്ന ചിത്രങ്ങൾക്ക് ഒക്കെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത് ..