ആശുപത്രി കിടക്കയിൽ ലിനിയുടെ ഭർത്താവ് സജീഷ് , ആശുപത്രി കിടക്കിയിൽ നിന്ന് സജീഷ് കുറിച്ചത്

മലയാളികൾക്ക് ഇന്നും മറക്കാൻ കഴിയാത്ത പേരാണ് സിസ്റ്റർ ലിനി, കേരളത്തിൽ കൊറോണയ്ക്ക് മുംബ് വന്ന മഹാ മാരി നിപ്പ പിടിപെട്ട രോഗികളെ പരിചരിച്ച് അവസാനം ഈ ലോകത്ത് നിന്ന് തന്നെ വിട്ട് പിരിഞ്ഞ മലയാളി നഴ്‌സ് ലിനിയെ പോലെ ഏവർക്കും പരിചതമാണ് ലിനിയുടെ ഭർത്താവ് സജീഷിനെയും, ലിനിയുടെ ഓർമകൾ ഇടയ്ക്ക് സജീഷ് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട്, കഴിഞ്ഞ ദിവസമായിരുന്നു ലോക നഴ്‌സ് ദിനം, സജീഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് അവിടെ നിന്ന് അവിടത്തെ നഴ്‌സുമാരുടെ പരിചരണത്തിൽ നിന്ന് ലിനിയുടെ സാമിപ്യം അനുഭവിച്ചു എന്നാണ് കുറിച്ചിരിക്കുന്നത്, സജീഷിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

💕അന്താരാഷ്ട്ര നേഴ്സസ് ദിനം💕ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നേഴ്സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച ജനതയ്ക്ക്‌ സർവ്വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്സിംഗ് സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ നേഴ്സസ്‌ ദിന ആശംസകൾ. ജീവിതത്തിൽ ആദ്യമായി, ഒരു സ്റ്റോൺ സർജറിക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. സർജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങൾ ഈ അവസരത്തിൽ പങ്കുവെയ്ക്കുന്നു. ആശുപത്രിയിൽ പരിശോധനയ്ക്ക്‌ വന്നതുമുതൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: വിനീത് സാർ കാട്ടിയ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപ്പാർട്ടുമെന്റിലെ ഡോക്ടർമാരുടെ പ്രത്യേകശ്രദ്ധയും സ്നേഹവും അനുഭവിക്കുകയുണ്ടായി.

ആദ്യമായൊരു സർജറിയെനേരിടുന്ന എല്ലാ ടെൻഷനുമുണ്ടായിരുന്നു.തിയേറ്ററിൽ പ്രവേശിപ്പിച്ച ഉടനെ നേഴ്സുമാർ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ലിനിയുടെ സേവനമഹത്വത്തിൽ അവർ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.“We are proud of her, she will always with our heart”. സർജറിക്കിടയിൽ നേഴ്സുമാരുടെ ആത്മസമർപ്പണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു.
ലിനീ ,….നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും…….. 😥

സർജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്സുമാരുടെ കരുതലും സ്നേഹവും മുറിയിലെത്തിയപ്പോഴുള്ള നേഴ്സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്. സഹോദരിമാരെ,…. നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമപ്പെടുതട്ടെ.ഏത് മഹാമാരിക്കും മുന്നിൽ നിന്ന് പട നയിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മളൊരിക്കലും തോൽക്കില്ല. ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.ഒരിക്കൽ കൂടി എല്ലാ നേഴ്സുമാർക്കും സ്നേഹം നിറഞ്ഞ നേഴ്സസ് ദിന ആശംസകൾ💕💕💐നന്ദി ❤️.. നന്ദി…. ❤️നന്ദി ……….. ഇതായിരുന്നു സജീഷിന്റെ കുറിപ്പ്

KERALA FOX
x
error: Content is protected !!