എനിക്ക് പറ്റിയ തെറ്റ് അതായിരുന്നു , കോവിഡ് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബീന ആന്റണി , വീഡിയോ കാണാം

മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയ നടിയായിരുന്ന ബീന ആന്റണിക്ക് കോവിഡ് ബാധിച്ച വിവരം സീരിയൽ ആരധകരെ ശരിക്കും സങ്കടത്തിലാഴ്ത്തിയിരുന്നു .. ഭർത്താവ് മനോജ് തന്നെയായിരുന്നു മനൂസ് വ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെ ആരധകരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത് .. ബീനയുടെ അവസ്ഥയും കോവിഡിനെ നിസാരക്കാരനായി കാണരുതെന്നും മനോജ് വെളിപ്പെടുത്തിയിരുന്നു .. ശേഷം ബീന ആന്റണി കോവിഡ് മുക്തയായി തിരിച് എത്തിയ സന്തോഷ വാർത്തയും മനോജ് ആരധകരുമായി പങ്കുവെച്ചിരുന്നു .. ഇപ്പോഴിതാ താൻ നേരിട്ട അവസ്ഥകളെക്കുറിച് ആരധകരോട് സംസാരിച്ചുകൊണ്ട് നടി ബീന ആന്റണി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് .. യൂട്യൂബ് ചാനെൽ ആയ തെസ്ബീന്സിലൂടെയാണ് നടി ബീന ആന്റണി മനസ് തുറന്നത് ..

 

ബീന ആന്റണിയുടെ വാക്കുകൾ ഇങ്ങനെ

” എല്ലാവർക്കും അറിയാം കാര്യങ്ങൾ ഒക്കെ , മനുവിന്റെ ചാനെൽ വഴി ബാക്കി എല്ലാവരും തന്നെ അറിഞ്ഞിട്ടുണ്ട് .. ഹോസ്‌പിറ്റലിൽ നിന്നും വന്നിട്ട് 2 ദിവസം കഴിഞ്ഞിട്ട് എല്ലാവരുമായി സംസാരിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു .. എല്ലാവരോടും ആദ്യം തന്നെ ഒരുപാട് ഒരുപാട് നന്ദി .. കാരണം ശരിക്കും പറഞ്ഞാൽ വല്ലാത്തൊരു ടഫ് സിറ്റുവേറ്റേഷനിലൂടെയാണ് കടന്നു പോയത് .. സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് കോവിഡ് പിടിപെട്ടത് .. തളർച്ചയും ഷീണവുമെല്ലാം പിടിപെട്ടപ്പോൾ എനിക്ക് കാര്യം മനസിലായി , വീട്ടിൽ ഇരുന്ന് റസ്റ്റ് എടുത്ത് അസുഖം മാറ്റം എന്നാണ് ഞാൻ കരുതിയിരുന്നത് .. അങ്ങനെ ആറ് ഏഴു ദിവസം വീട്ടിൽ റസ്റ്റ് എടുത്തു . എങ്കിലും പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല , മറ്റു മരുന്നുകൾ ഇല്ലാത്തത് കൊണ്ട് പനിക്കുള്ള മരുന്ന് കഴിക്കുകയും സ്വയം ക്വാറന്റൈൻ ആവുകയും ചെയ്തു .. ബന്ധുക്കളും എല്ലാവരും അഡ്മിറ്റ് ആവാൻ നിർദേശിച്ചിട്ടും ഒരു ദിവസം കൂടി നോക്കാം എന്നാണ് ഞാൻ കരുതിയത് .. പക്ഷെ അത് വലിയ തെറ്റായി പോയി .. പൾസ് ഓക്സി മീറ്റർ ഉപയോഗിക്കുന്നുണ്ടായിരുന്നു , അതിൽ റീഡിങ് കുറഞ്ഞു വരും തോറും ശ്വാസം കിട്ടാൻ വല്യ ബുദ്ധിമുട്ടായി തോന്നി , ഒടുവിൽ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി .. ഡോക്ടർമാരും നേഴ്‌സുമാരും വളരെ നല്ല കെയർ ആണ് നൽകിയത് , അതിന് അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ..

 

 

ആദ്യ രണ്ട് ദിവസം ഓക്സിജൻ മാസ്ക് ന്റെ സഹായം ആവശ്യമായി വന്നിരുന്നു , അപ്പോഴേക്കും നിമോണിയ വല്ലാതെ ബാധിച്ചിരുന്നു .. എന്നാൽ ഇക്കാര്യം ഒന്ന്നും തന്നോട് ഇവർ പറഞ്ഞിരുന്നില്ല .. കോവിടിന്റെ ചില പ്രേശ്നങ്ങൾ മാത്രമേ തനിക്കുള്ളൂ എന്നാണ് വിചാരിച്ചിരുന്നത് .. ഡോക്ടർ പോലും അതിശയിച്ചുപോയിരുന്നു , കാരണം രണ്ട് ദിവസം കൊണ്ട് ഓക്സിജൻ മാസ്ക് മാറ്റാൻ സാധിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല എന്നും , പെട്ടന്നൊരു ഭയങ്കരമായ മാജിക് ബീനയുടെ ലൈഫിൽ നടന്നിട്ടുണ്ടെന്നും, ഒരുപാട് ദൈവാനുഗ്രം ലഭിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു .. ഡോക്ടർമാരും നേഴ്‌സുമാരും സ്റ്റാഫുകളും ദിവസങ്ങളോളം പി പി ഇ കിറ്റോക്കെ ധരിച്ച് ഇരുപത്തിനാലു മണിക്കൂറും പാവങ്ങൾ ഓടി നടക്കുവായിരുന്നു .. അവർക്കൊക്കെ മുന്നിൽ തൊഴുതുപോവുകയാണ് .. അവരുടെ എല്ലാവരുടെയും കുടുംബത്തിന് നന്മകൾ ഉണ്ടാവട്ടെ , അവർക്ക് ഒരാപത്തും ഉണ്ടാവല്ലേ .. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് എത്രയും പെട്ടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു .. ആരും കോവിഡിനെ നിസാരമായി കാണരുത് ..


ഇത്തരത്തിലുള്ള അവസരത്തിൽ ‘അമ്മ സംഘടനയെ കുറിച്ച് പറയാതിരിയ്ക്കാനാവില്ല .. കാരണം ഞാൻ അഡ്മിറ്റ് ആകുന്ന ദിവസം ബാബുവിനെ വിളിച്ചു പറഞ്ഞിരുന്നു ഞാൻ അഡ്മിറ്റ് ആവുകയാണ് എന്ന് , ദൈര്യമായിട്ട് അഡ്മിറ്റ് ആയിക്കോളൂ എന്ത് ആവശ്യത്തിനും ഞങ്ങൾ ഉണ്ട്  എന്നായിരുന്നു ബാബു പറഞ്ഞത് .. ആശുപത്രിയിൽ വലിയൊരു തുക ചിലവായി , പക്ഷെ ‘അമ്മ സംഘടനയുടെ മെഡി ക്ലെയിം ഉള്ളത് കൊണ്ട് അധികം പൈസ ചിലവായില്ല .. ലാലേട്ടനും മമ്മൂക്കയും , ഹരിശ്രീ അശോകേട്ടനും , സിദ്ധിക്ക് ഇക്കയും സുരേഷേട്ടനും , പാർവതി ചേച്ചിയും , അങ്ങനെ നിരവധി ആളുകൾ വിളിച്ചു സുഖ വിവരം തിരക്കിയിരുന്നു .. പിന്തുണക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി .. ഇപ്പോൾ ഒരാഴ്ച ഹോം ക്വാറന്റൈൻ ആണ് , അതിനു ശേഷം എല്ലാവരും ഒത്ത് നിങ്ങളെ കാണാൻ വരുന്നതായിരിക്കും .. ലോകത്തിന് മുഴുവൻ നന്മ വരട്ടെ

 

 

 

 

 

KERALA FOX

Articles You May Like

x
error: Content is protected !!