
” എങ്ങനെ ഇത്ര ക്യൂട്ട് ആകുന്നു ” മകൾ മീനാക്ഷിക്ക് പുറമെ മഞ്ജുവിന്റെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ , വീഡിയോ കാണാം
മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ യുവ നടിമാർക്ക് വരെ വെല്ലുവിളി ഉയർത്തുന്ന കഥയും കഥാപാത്രങ്ങളുമാണ് മഞ്ജു വാര്യർ കൈകാര്യം ചെയ്യുന്നത് . അതുകൊണ്ട് തന്നെയാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം മഞ്ജുവിന് ആരധകരും സിനിമാലോകവും ചാർത്തി നൽകിയത് . അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയകളിലും താരം സജീവ സാന്നിധ്യമാണ് . ഇടയ്ക്കിടെ തന്റെ പുത്തൻ ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരധകരുമായി പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വിശേഷങ്ങൾക്കും എല്ലാം വലിയ രീതിയിലുള്ള പിന്തുണയാണ് ആരധകരിൽ നിന്നും സോഷ്യൽ ലോകത്തുനിന്നും താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .

ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച പുതിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് . ചിത്രീകരണത്തിനിടയുള്ള തന്റെ മനോഹര ഭാവങ്ങൾ കോർത്തിണക്കിയ പുത്തൻ വീഡിയോ യാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ” നിങ്ങൾ തീരുമാനിക്കുന്നതത്രേം സന്തുഷ്ടരാവട്ടെ ” എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജു വീഡിയോ ആരധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് . മനോഹരമായ മഞ്ജു ഭാവങ്ങൾ ഉൾപ്പെടുത്തിയ ചിത്രീകരണ വീഡിയോയിൽ കൈതപ്പൂവിൻ എന്ന ഗാനമാണ് പിന്നണി ഗാനമായി ഉപയോഗിച്ചിട്ടുള്ളത് . വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആരധകരാണ് മഞ്ജുവിന്റെ വിഡിയോയ്ക്ക് മികച്ച പിന്തുണയുമായി രംഗത്ത് വരുന്നത് . സന്തോഷത്തോടെയുള്ള മഞ്ജുവിനെ കാണുമ്പോൾ മനസ് നിറയുന്നു , എത്ര കണ്ടാലും മനസ്സിൽ താങ്ങി നിൽക്കുന്ന ചിരിയും ക്യൂട്ട് നെസ്സും , ഇത്രയും ക്യൂട്ട് ആയിരിക്കാൻ എങ്ങനെ സാധിക്കുന്നു എന്നടക്കം നിരവധി കമന്റ് കളാണ് വിഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് .
View this post on Instagram
എന്നും ഇതുപോലെ സന്തോഷവതിയായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നാണ് ആരധകർ പറയുന്നത് .. മഞ്ജുവിനെ പോലെ തന്നെ തന്നെ മകൾ മീനാക്ഷിയും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ച് എത്താറുണ്ട് ..ഇതുവരെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയില്ല എങ്കിലും മീനാക്ഷിക്കും ആരധകർ ഏറെയാണ് . ഇക്കഴിഞ്ഞ ദിവസം മീനുട്ടിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു .. ദീപിക പദുകോൺ നായികയായി എത്തിയ പത്മാവദ് എന്ന ചിത്രത്തിലെ ” നൈനോ വാലെ നെ ” എന്ന് തുടങ്ങുന്ന ഗാനത്തിന് മനോഹരമായ നൃത്തചുവടുകളോടെ എത്തിയ താരപുത്രിയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ ഏറെ സ്രെധിക്കപ്പെട്ടിരുന്നു .

താരപുത്രിയുടെ മനോഹരമായ നൃത്തത്തിന് മികച്ച പിന്തുണയായിരുന്നു ആരാധകർ നൽകിയത് . മീനുട്ടിയുടെ ഡാൻസ് വൈറലായതിനു പിന്നാലെയാണ് ‘അമ്മ മഞ്ജുവിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ എത്തിയതും വൈറലായി മാറിയതും . പ്രായം പിന്നോട്ട് സഞ്ചരിക്കുന്ന മഞ്ജുവിനെ കണ്ടാൽ മീനാക്ഷിയുടെ ചേച്ചി ആണെന്നെ പറയു എന്നാണ് ആരധകർ പറയുന്നത് . എന്തായാലൂം മഞ്ജുവിന്റെയും മകൾ മീനുട്ടിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട് .