നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ ഭാര്യ ആശുപത്രിയിൽ സ്വയം ശ്വസിക്കാൻ കഴിയുന്നില്ല എന്ന് താരം

മിമിക്രി കലാകാരനായി വന്ന് മലയാള സിനിമയിലും ടെലിവിഷനിലും അഭിനയിച്ച് മലയാളികൾക്ക് സുപരിചതനായ നടനാണ് കൂട്ടിക്കൽ ജയചന്ദ്രൻറെ, 2002ൽ റിലീസ് ആയ തിളക്കം എന്ന ചിത്രത്തിൽ രഘു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം അതിന് ശേഷം താരം ഇരുപതോളം മലയാള ചിത്രത്തിന്റെ ഭാഗമായി അഭിനയിച്ചിട്ടുണ്ട് , നടൻ കൂട്ടിക്കൽ ജയചന്ദ്രൻവിവാഹം കഴിച്ചിരിക്കുന്നത് ബസന്തിയെ ആണ്, ഇപ്പോൾ ഭാര്യയ്ക്ക് കോവിഡ് പിടിപെട്ട് കോഴിക്കോടുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലാണ്

ഭാര്യയുടെ ആരോഗ്യ സ്ഥിതി വിവരിച്ച് കൊണ്ട് എഴുതിയ കുറിപ്പാണ് ഏവരുടെയും കണ്ണ് നിറയിപ്പിക്കുന്നത്,നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ പ്രിയരേ,ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്!

നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ! ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ…ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ..🙏പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി…

ഒരുപാട് പേർ അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങൾ; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാൻ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ.. ഇതായിരുന്നു നടൻ കൂട്ടിക്കൽ ജയചന്ദ്രൻറെ വാക്കുകൾ താരത്തിനെ ആശ്വസിപ്പിച്ച് നിരവതി പേരാണ് വരുന്നത്, ഭാര്യയുടെ അസുഖം മാറി വേഗം തിരിച്ച് വീട്ടിൽ എത്തട്ടെ എന്നുള്ള ആശ്വാസ വാക്കുകൾ ആണ് താരത്തിന്റെ കുറുപ്പിന് താഴെ നിരവതി പേർ കുറിച്ചിട്ടുള്ളത് ,നടൻ കൂട്ടിക്കൽ ജയചന്ദ്രൻ അഭിനയിച്ച പ്രതാന ചിത്രങ്ങളായിരുന്നു തിളക്കം,ചാന്തുപൊട്ട്, ഡിറ്റക്റ്റീവ് ,ദൃശ്യം , മെമ്മറീസ്.ഈ ചിത്രങ്ങളിൽ എല്ലാം താരം വളരെ അതികം ശ്രദ്ധിക്കപ്പെട്ടിരുന്നു

KERALA FOX
x
error: Content is protected !!