
നടി ശോഭനയുടെ മനോഹരമായ നൃത്തം ചിത്രീകരിച്ച് മകൾ നാരായണി, മകളും അമ്മയും കിടിലം എന്ന് പ്രേക്ഷകർ
മലയാള സിനിമയ്ക്ക് പകരം വെക്കാൻ കഴിയാത്ത നടിമാരിൽ ഒരാൾ ആണ് നടി ശോഭന, ശോഭനയുടെ കുടുംബം പണ്ട് തൊട്ടേ നൃത്തവും സിനിമയും ആയി ഏറെ അടുത്ത് നിൽക്കുന്നതാണ്, തിരുവിതാംകൂർ സഹോദരിമാരെന്ന് അറിയപ്പെടുന്ന നർത്തകരും സിനിമ താരങ്ങളും ആയ ലളിത, പദ്മിനി , രാഗിണി എന്നിവരുടെ മരുമകൾ കൂടിയാണ് ശോഭന, അത് പോലെ തന്നെ നടൻ വിനീത് ശോഭനയുടെ കസിൻ കൂടിയാണ്, അത് കൊണ്ട് തന്നെ മികച്ച അഭിനയത്രി എന്നതിലുപരി നടി ശോഭന നല്ലൊരു ഭരതനാട്ട്യം നർത്തകി കൂടിയാണ്

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‌ത ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിൽ കൂടി 1984ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശോഭന, സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ശോഭനയ്ക്ക് പതിനാല് വയസായിരുന്നു പ്രായം, എന്നാൽ അതിന് ശേഷം ഇറങ്ങിയ മിക്ക മലയാള സിനിമകളിലും പിന്നിട് ശോഭനയായിരുന്നു നായിക, മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് എന്നീ ഭാഷകളുടെ സിനിമകളിലും നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്, ഇരുനൂറ്റി അമ്പതോളം ചിത്രങ്ങളിൽ ആണ് ശോഭന നായികയായി എത്തിയത്

എന്നാൽ 2000 ത്തിന് ശേഷം സിനിമ മേഖലയിൽ നിന്ന് വിട്ട് നിൽക്കാൻ തുടങ്ങി എന്ന് തന്നെ പറയാം, 2000ത്തിന് ശേഷം ഇതു വരെ വെറും ഏഴു ചിത്രങ്ങളിൽ മാത്രമാണ് നടി ശോഭന അഭിനയിച്ചിട്ടുള്ളത്, ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന അഭിനയമാണ് താരം മണിച്ചിത്രത്താഴിൽ കാഴ്ച്ചവെച്ചത്, ആ ചിത്രം പല ഭാഷകളിൽ മൊഴി മാറ്റി ഇറങ്ങിയെങ്കിലും മറ്റ് നടിമാർക്കൊന്നും ശോഭനയുടെ അഭിനയത്തിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം , മികച്ച നടിക്കുള്ള ദേശിയ അവാർഡ് മണിച്ചിത്രത്താഴിന്റെ അഭിനയത്തിന് ശോഭനയെ തേടി എത്തുകയായിരുന്നു

അഭിനയവും നർത്തവും ആയി മുന്നോട്ട് പോകുന്നുണ്ടെങ്കിലും നടി ശോഭന ഇതുവരെക്കും വിവാഹം കഴിച്ചിട്ടിൽ, എന്നാൽ 2011 നാരായണി എന്ന കുട്ടിയെ മകളായിട്ട് ദത്ത് എടുക്കുകയായിരുന്നു, ഈ അടുത്ത് മകളെ പാഠങ്ങൾ പഠിപ്പിക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു, ഇപ്പോൾ ശോഭനയുടെ മകൾക്ക് ക്യാമറയോടാണ് കമ്പം എന്ന് തെളിയിച്ചിരിക്കുകയാണ്, നടി ശോഭന എങ്ങനെ നർത്തത്തിലെ മുദ്രകൾ കാണിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്, അമ്മ ശോഭനയുടെ ഈ ചുവടുകളും നാട്ട്യങ്ങളും ഒപ്പിയെടുത്തത് മകൾ നാരായണി ആണ്, വീഡിയോ പങ്ക് വെച്ച് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത് ഈ പ്രായത്തിലും ശോഭനയുടെ ന്രത്തം കാണാൻ വളരെ മനോഹരം ആയിട്ടുണ്ട് എന്നാണ് മിക്കവരുടെയും അഭിപ്രായം
View this post on Instagram