തൻറെ മക്കളെ യജമാനൻ അടിക്കാൻ പോയപ്പോൾ ഈ അമ്മ നായ ചെയ്‌ത പ്രവൃത്തി കണ്ടോ

മൃഗങ്ങളായാലും മനുഷ്യർ ആയാലും അവർക്ക് അവരുടെ മക്കൾ എന്ന് വെച്ചാൽ മറ്റ് എന്തിനെക്കാളും ജീവനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പ്രത്തേകിച്ച് നമ്മൾ മനുഷ്യർക്ക് , അവർ വല്ല തെറ്റുചെയ്താൽ മാതാപിതാക്കൾ തിരുത്താറുമുണ്ട്, എന്നാൽ തങ്ങളുടെ മക്കളെ വേറൊരാൾ കൈ വെച്ചാൽ ഏതൊരു മാതാപിതാക്കളുടേയും സ്വഭാവം മാറും, ഇപ്പോൾ അങ്ങനത്തെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ട് ഇരിക്കുന്നത്, ഇതിലെ താരം ഒരു അമ്മ നായയാണ്

സ്വന്തം മക്കളെ തൊട്ടാൽ തനിക്ക് ഭക്ഷണം തരുന്ന യജമാനൻ ആയാലും നോൽകി നിൽക്കില്ല എന്ന് തെളിയിച്ച് ഇരിക്കുകയാണ് ഈ അമ്മ നായ, വീഡിയോ തുടങ്ങുമ്പോൾ കാണാൻ കഴിയുന്നത് രണ്ട് നയകുട്ടികളെ വഴക്ക് പറയുന്ന യജമാനനെയാണ്, രണ്ട് നയകുട്ടികൾ കൂടി അതേഹം സാധനം ഇട്ട് വെച്ചിരുന്നു പ്ലാസ്റ്റിക് കവർ കടിച്ച് കീറുകയായിരുന്നു, എന്തിനാണ് കീറിയത് എന്ന രീതിയിൽ നായ കുട്ടികളെ വഴക്ക് പറയുമ്പോൾ ഇതെലാം കുറച്ച് ദൂരം മാറി കിടന്ന് അമ്മ നായ നോക്കികൊണ്ട് ഇരിക്കുന്നതും നമുക്ക് കാണാൻ കഴിയും

യജമാനൻ നായകുട്ടികളെ വഴക്ക് പറയുകയും, തള്ള നായയുടെ അടുത്ത് അതിൻറെ കുഞ്ഞുങ്ങൾ എന്ത് തെറ്റാണ് ചെയ്‌തത്‌ എന്നും അദ്ദേഹം കവറിൽ തൊട്ട് കാണിച്ച് ചോദിക്കുന്നുണ്ട്, ഇതെല്ലാം കേട്ട് കൊണ്ട് സോഫയിൽ തലയും കുമ്പിട്ട് ഇരിക്കുകയാണ് അമ്മ നായ, തൻറെ മക്കൾ ചെയ്‌തത്‌ തെറ്റാണെന്ന് മനസിലാകിട്ടനോളം ആ അമ്മ നായയുടെ കിടപ്പ്, യജമാനൻ നീണ്ട വഴക്ക് പറച്ചിലിന് ശേഷം തൻറെ കാലിൽ കിടക്കുന്ന ചെരുപ്പ് ഊരുന്നത് അമ്മ നായയുടെ ശ്രദ്ധയിൽ പെട്ടത്, എന്നാൽ പിന്നിട് സംഭവിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറിരിക്കുന്നത്

യജമാനൻ ചെരുപ്പ് ഊരിയപ്പോൾ തന്നെ പന്തികേട് തോന്നിയ അമ്മ നായ്ക്ക് കാര്യം പിടികിട്ടി ഇനി മിണ്ടാതെ ഇരുന്നാൽ ശരിയാവില്ലന്ന്, ഉടനെ തന്നെ കിടന്ന സ്ഥലത്തു നിന്ന് ചാടി വന്ന തൻറെ യജമാനന്റെ കൈയിൽ നിന്ന് ആ ചെരുപ്പിൽ കടിച്ച് വലിക്കുകയായിരുന്നു, ആ ചെരുപ്പ് മാറ്റി അടുത്ത ചെരുപ്പ് എടുത്തപ്പോഴും ആ അമ്മനായയുടെ പ്രതികരണം പഴേത് പോലെ താനെയായിരുന്നു, അവസാനം തോൽവി സമ്മതിച്ചു യജമാനൻ പോകുന്നതും വീഡിയോയിൽ കാണാൻ കഴിയും, വീഡിയോ പുറത്ത് വന്ന് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിരിക്കുന്നത് ഈ വീഡിയോ കണ്ടിട്ട് ആ അമ്മനായയുടെ സ്നേഹത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം താഴെ രേഖപെടുത്തുക

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!