നിങ്ങളുടെ ഇഷ്ട്ട സീരിയൽ വർണ്ണപ്പകിട്ട് നിർത്തുന്നു പ്രേക്ഷകരോട് പ്രത്തേക അപേക്ഷയുമായി നടൻ ജിഷിന് മോഹൻ

സൂര്യ ടിവിയിൽ ഈ വർഷത്തെ മാർച്ചിൽ തുടങ്ങിയ സീരിയൽ ആണ് വർണ്ണപകിട്ട്, ലോക്കഡൗൺ ആയത് കൊണ്ട് സീരിയലിന്റെ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്, ഇപ്പോൾ ഈ സീരിയൽ നിർത്താൻ പോകുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ജിഷിൻ മോഹൻ, വർണ്ണപകിട്ടിൽ മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രത്തെയാണ് നടൻ ജിഷിൻ അവതരിപികുനത്, അമ്പതോളം എപ്പിസോഡുകൾ മാത്രമാണ് ഇതുവരേക്കും സംപ്രേഷണം ചെയ്‌തിട്ടുള്ളത്, യൂട്യൂബിൽ വർണ്ണപകിട്ടിന്റെ എല്ലാ എപ്പിസോഡുകൾക്കും നല്ല കാഴ്ച്ചക്കാർ ആണ് ഉള്ളത്, ഇപ്പോൾ സീരിയൽ തുടരണമെന്ന് സൂര്യ ടിവിയോട് അപേക്ഷിച്ചിരിക്കുകയാണ് നടൻ ജിഷിൻ, കൂടാതെ തനിക്ക് പ്രേക്ഷകരുടെ പിന്തുണ വേണമെന്നും ജിഷിൻ പറയുന്നു

ജിഷിന് പങ്ക് വെച്ച പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ “പ്രിൻസ് രാജകുമാരനും ഡയാന രാജകുമാരിയും പിണങ്ങി നിൽക്കുവാണെന്ന് വിചാരിക്കണ്ട. വർണ്ണപ്പകിട്ട് സീരിയലിലെ ദയയും ഉണ്ണിമുകുന്ദനും 😄. പതിവിന് വിപരീതമായി ഒരു മുഴുനീള കോമഡി character ആണ് എനിക്ക് വർണ്ണപ്പകിട്ടിൽ ലഭിച്ചത്. സുഹൃത്തുക്കളുടെ നല്ല അഭിപ്രായവും ലഭിച്ചു. ലോക്ക്ഡൗൺ കഴിഞ്ഞ ഉടനെ ഷൂട്ട് തുടങ്ങുമല്ലോ എന്നോർത്ത് ആശ്വസിച്ചിരിക്കുമ്പോഴാ വർണ്ണപ്പകിട്ട് നിർത്താൻ പോകുന്നു എന്ന വാർത്ത കേട്ടത്. വെറും 53 എപ്പിസോഡ് ആയപ്പോഴേക്കും ഈ സീരിയൽ നിർത്തുന്നു എന്ന് കേട്ടപ്പോൾ ഷോക്ക് ആയിപ്പോയി. യൂട്യൂബിൽ എപ്പിസോഡിന് താഴെ ഈ സീരിയൽ ഇഷ്ടപ്പെടുന്ന ആൾക്കാരുടെ നൂറു കണക്കിന് കമന്റ്സ് കാണാറുണ്ട്. എന്നിട്ടും എന്താണ് കാരണം എന്ന് അറിയുന്നില്ല.

ഒരു ടർക്കിഷ് സീരിസിന്റെ റീമേക്ക് ആയിരുന്നു മാജിക്ഫ്രെയിംസ് പ്രൊഡ്യൂസ് ചെയ്ത് ബിനു വള്ളത്തൂവൽ ഡയറക്റ്റ് ചെയ്യുന്ന വർണ്ണപ്പകിട്ട് എന്ന സീരിയൽ. പതിവ് സീരിയൽ pattern വിട്ട് കളർഫുൾ ആയ ഒരു പ്രണയ കഥ. ഒരു സീരിയൽ ആകുമ്പോൾ കഥയിലേക്ക് കടക്കാൻ മിനിമം 50 എപ്പിസോഡ് എങ്കിലും വേണം. ആ കടമ്പ കടന്ന് കഥയിലേക്ക് കടക്കുന്ന ഈ സമയത്ത് സീരിയൽ നിർത്തരുതേ എന്നൊരു റിക്വസ്റ്റ് സൂര്യടിവി യുടെ മുന്നിൽ വെക്കുകയാണ്. നല്ലൊരു ടൈം സ്ലോട്ടിൽ (9മണി) നൂറു എപ്പിസോഡുകൾ കൂടി തുടരാൻ അനുവാദം കിട്ടിയാൽ നമ്മുടെ സീരിയൽ റേറ്റിംഗ് തിരിച്ചു പിടിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പിന്നൊരു പ്രധാന കാര്യം, യൂട്യൂബിൽ ഈ സീരിയൽ ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നുണ്ട്. പക്ഷെ അവർ അത് യൂട്യൂബിൽ കാണാതെ ടീവി യിൽ നിർദ്ധിഷ്ട സമയത്ത് കണ്ടാലേ റേറ്റിംഗിൽ അത് കൌണ്ട് ആകൂ.

എന്തായാലും #bringbackvarnapakittu എന്ന hash ടാഗോടു കൂടിയ ഈ ക്യാമ്പയിനിൽ, നമ്മുടെ സീരിയലിലെ എല്ലാ സഹപ്രവർത്തകരോടുമൊപ്പം ഞാനും പങ്കാളി ആകുന്നു. ഈ സീരിയൽ ഇഷ്ടപ്പെടുന്ന നിങ്ങളും ഈ ഹാഷ്ടാഗ് use ചെയ്ത് പങ്കാളികൾ ആകണേ. സൂര്യടിവി നമ്മുടെ ഈ അപേക്ഷ തള്ളിക്കളയില്ല എന്ന് പ്രത്യാശിക്കാം 🙂🙂 Note: ഈ പോസ്റ്റിനു bad കമന്റ്‌ ഇടാൻ വരുന്നവരോട് ഒരു വാക്ക്. സീരിയൽ എന്ന് പറഞ്ഞാൽ ആർട്ടിസ്റ്റുകൾ മാത്രമല്ല. ക്യാമറയ്ക്കു പുറകിൽ നിൽക്കുന്ന ഒരു പറ്റം ആൾക്കാരുടെ കൂടെ പ്രയത്നവും അവരുടെ അന്നവുമാണ്. എല്ലാവരെയും പോലെ കഷ്ടപ്പെടുന്ന ഒരു വിഭാഗം. അത് മനസ്സിലാക്കുമല്ലോ. അല്ലേ 🙂 താരത്തിന്റെ പോസ്‌റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ് നിരവതി പേരാണ് വർണപ്പകിട്ട് നിർത്തരുത് എന്ന അപേക്ഷയുമായി വരുന്നത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!