കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് പേർളി മാണി ; അഭിനന്ദനവും ഒപ്പം വിമർശനങ്ങളും ഏറ്റവാങ്ങിയ ചിത്രം വൈറൽ

സോഷ്യൽ മീഡിയയുടെ താര റാണിയാണ് പേർളി മാണി. സോഷ്യൽ ലോകത്തു ഇത്രയും ആരാധക പിന്തുണയുള്ള മറ്റു താരങ്ങൾ ഉണ്ടോ എന്നത് സംശയമാണ്. ഒരു പക്ഷേ സിനിമയിലെ സൂപ്പർതാരങ്ങളെക്കാൾ ആരാധക പിന്തുണ പേർളി മാണിക്ക് ഉണ്ടെന്നു പറഞ്ഞാലും അതിശയിക്കാനില്ല. പേർളി എന്ത് ചെയ്താലും അത് സോഷ്യൽ ലോകത്തു വൈറൽ ആയി മാറും. ഇൻസ്റാഗ്രാമിലും യൂട്യുബിലും ഒക്കെ പേർളി തന്നെയാണ് താരം. ഇപ്പോൾ ഒരു കുഞ്ഞു അഥിതി കൂടി എത്തിയതോടെ പേർളിയുടെ താരമൂല്യം ഇരട്ടിയായി.

നടിയായും അവതാരിക ആയും മോഡലായും ഒക്കെ മലയാളി മനസ്സുകളിൽ കയറിപ്പറ്റിയ താരമാണ് പേർളി മാണി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥി ആയി എത്തിയതോടെ ആണ് പേർളിയോടുള്ള മലയാളികളുടെ സ്നേഹം ഇരട്ടി ആയതു. ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായിരുന്നു പേർളി മാണി. ബിഗ്‌ബോസിലെ മറ്റൊരു മത്സരാര്ഥിയും നടനുമായ ശ്രീനിഷുമായി പേർളി പ്രണയത്തിലാവുകയും ഷോ അവസാനിച്ചപ്പോൾ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇവരുടെ പ്രണയവും വിവാഹവും ഒക്കെ ആരാധകർ ആഘോഷമാക്കിയിരുന്നു.

പേർളി ഗർഭിണി കൂടി ആയതോടെ ആരാധകരുടെ സന്തോഷം ഇരട്ടിയായി. ഗർഭിണി ആയിരിക്കെ നടത്തിയ ഫോട്ടോ ഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരുന്നു. അന്ന് തൊട്ടു കുഞ്ഞു പേര്ളിഷിനെ ഒരു നോക്ക് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ പേര്ളിയും ശ്രീനിഷും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗർഭിണി ആയിരിക്കെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ പേർളി തുടങ്ങിയ യൂട്യൂബ് ചാനലിൽ 11 ലക്ഷത്തോളം പേരാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് സബ്സ്ക്രൈബ് ചെയ്തത്.

യൂട്യൂബ് ചാനൽ വഴി പേർളി മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ പേർളി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ ലോകത്തു ചർച്ച ആകുന്നത്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങൾ ആണ് പേർളി ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച ആകുന്നത്. രണ്ട് അഭിപ്രായം ആണ് ആരാധകരിൽ നിന്നും ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ചിത്രങ്ങൾ മനോഹരമായിരിക്കുന്നു എന്ന് ഒരുകൂട്ടർ പറയുമ്പോൾ ഇങ്ങനെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത് എന്നാണ് മറ്റു ചിലർ പറയുന്നത്.

 

KERALA FOX
x
error: Content is protected !!