പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ന്റെ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

ഭർത്താവിൽ നിന്നും അമ്മായി അമ്മയിൽ നിന്നുമുള്ള സ്ത്രീധന പീഡനം പരാതിയായി പറയാൻ വിളിച്ച സ്ത്രീയോട് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ന്റെ മോശം പെരുമാറ്റത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേദങ്ങളാണ് ഉയരുന്നത് . ഇക്കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് ലൈവ് ആയി വനിതാ കമ്മീഷൻ അധ്യക്ഷക്ക് മുന്നിൽ പരാതികൾ ബോധിപ്പിക്കാനുള്ള അവസരം മനോരമ ന്യൂസ് സംഘടിപ്പിചിരുന്നു . ലൈവ് ആയി നടന്ന പരിപാടിയിൽ നാനാ ഭാഗത്തുനിന്നും നിരവധി പരാതികളാണ് വനിതാ കമ്മീഷൻ അധ്യക്ഷക്ക് മുന്നിൽ എത്തിയത് . അതിൽ പരാതി വിളിച്ചറിയിക്കാനെത്തിയ യുവതിയോടാണ് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ന്റെ കയർത്തുള്ള മോശം പെരുമാറ്റം .. ഭർത്താവ് മ, ർ ,ദിക്കാറുണ്ട് എന്ന് പറഞ്ഞ സ്ത്രീ പോലീസിൽ പരാതിപെട്ടില്ല എന്ന് പറഞ്ഞപ്പോൾ ” അനുഭവിച്ചോ” എന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ന്റെ പ്രതികരണം .. ലൈവ് പരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആളുകളാണ് ജോസഫൈൻ ന്റെ മോശം പെരുമാറ്റത്തിന് വിമർശനവുമായി രംഗത്ത് എത്തുന്നത് ..

ഈ വിഷയത്തിൽ വനിതാ കമ്മീഷൻ സ്ഥാനം ഒഴിയണമെന്നും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും സംവിധയകാൻ ആഷിഖ് അബു തുറന്നടിച്ചു . വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ന്റെ പ്രവർത്തി മനുഷ്യത്വമില്ലാത്ത ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു എന്നും പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞ് ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും ആഷിഖ് അബു പറഞ്ഞു . ആഷിഖ് അബുവിനു പിന്നാലെ നടി സാധിക വേണുഗോപാലും തന്റെ പ്രതികരണവുമായി രംഗത്ത് എത്തി . നടി സാധികയുടെ വാക്കുകൾ ഇങ്ങനെ : പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു. ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മ, രി, ക്കുന്നതു തന്നെയാ. പ്രശ്നത്തിൽ നിൽക്കുന്നവർക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേൾക്കാൻ ആണ്. ഇവരുടെ ഒക്കെ വീട്ടിൽ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?. ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകൾ ഉണ്ട് അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏൽപ്പിച്ചാൽ പോരെ. അല്ലെങ്കിൽ തന്നെ പെണ്ണിനെ കേൾക്കാൻ പെണ്ണും ആണിനെ കേൾക്കാൻ ആണും എന്തിനാണ്. സാമാന്യം മാനുഷിക മുല്യം അറിയുന്ന സഹജീവികളെ മനസിലാക്കാൻ മനസും,കഴിവുള്ള ഒരാളായാൽ പോരെ അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും പെണ്ണിനെ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടത്.

മനുഷ്യത്വം, സഹിഷ്ണുത, സഹാനുഭൂതി ഒക്കെ ഒക്കെ ഉള്ള ആണിന്റെ കയ്യിൽ തന്നെ ആണ് എന്നും സ്ത്രീ സുരക്ഷിതം. മൊത്തത്തിൽ ഒരു അഴിച്ചുപണി നല്ലതാകും. ഒട്ടുമിക്ക വീടുകളിലും പുരുഷൻമാരേക്കാൾ പ്രശ്നം സ്ത്രീകൾ ആണ്. ഈ സ്ത്രീധന പ്രശ്നവും, കെട്ടുന്നവന്റെ ആവശ്യം അല്ല നാഥനില്ല കുടുബത്തിന്റെയും, ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്. ഈ ഭർത്താക്കന്മാരെ മാറ്റി അതിനു അവരെ പ്രേരിപ്പിക്കുന്ന അമ്മായിഅമ്മ മാരെ കൂട്ടിൽ അടക്കുന്ന രീതി കൊണ്ട് വന്നാൽ ഒരുപക്ഷെ ഇതിൽ ഒരു മാറ്റം ഉണ്ടായേക്കാം. ഗാർഹിക പീ, ഡ, നം അനുഭവിക്കുന്ന പുരുഷമാർക്ക് പരാതി നൽകാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഒന്ന് ഓർമപ്പെടുത്തി കൊള്ളട്ടെ.വനിതാകമ്മീഷൻ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കിൽ ഇതൊക്കെ തന്നെ അവസ്ഥ! .. ഇതായിരുന്നു സാധിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ..എന്നാൽ ഈ വിഷയത്തിൽ പരതിക്കാരോട് താൻ മോശമായി പെരുമാറിയിട്ടില്ല എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ വെളിപ്പെടുത്തി . ആരോപണം നിഷേധിച്ച ജോസഫൈൻ സംഭവത്തിൽ സ്വായം ന്യായികരിക്കുകയാണ് ചെയ്തത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!