
കുട്ടികളെ ഉപേക്ഷിച്ച് സഹോദരിയുടെ ഭർത്താവിനോടൊപ്പം ഇരുപത്തിയെട്ട് വയസുള്ള യുവതി ഒളിച്ചോടി ഇരുവരും പിടിയിൽ
സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് സഹോദരിയുടെ ഭർത്താവിനോടൊപ്പം ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും പോലീസ് പിടിയിൽ, കൊല്ലത്താണ് സംഭവം നടന്നത്, ഇരുവരെയും തമിഴ്‌നാട്ടിൽ നിന്നാണ് കൊല്ലം ഇരവിപുരം പോലീസ് പിടി കൂടിയത്, കൊല്ലം മുണ്ടയ്ക്കലിൽ ഉള്ള ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന ഇരുപത്തിയെട്ട് വയസുള്ള ഐശ്വര്യയും, ഐശ്വര്യയുടെ സഹോദരിയുടെ ഭർത്താവായ സന്‍ജിത്തിനെയും ആണ് മധുരയിൽ വെച്ച് പിടിച്ചത്

ഇരുവർക്കും കുട്ടികൾ ഉള്ളതാണ്, ഐശ്വര്യക്ക് ഒരു കുട്ടിയും , സന്‍ജിത്തിന് രണ്ട് കുട്ടികളും ആണ് ഉള്ളത്, ഇരുവരും കുട്ടികളെ ഉപേക്ഷിച്ചാണ് ഒരുമിച്ച് ജീവിക്കാൻ വേണ്ടി നാട് വിട്ടത്, ഭർത്താവിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ഇരുപത്തിരണ്ടിന് ഐശ്വര്യ ഭർത്താവിന്റെ അടുത്ത ബന്ധുവിന്റെ വീട്ടിൽ എത്തുകയായിരുന്നു, അവിടെ നിന്നാണ് സഹോദരിയുടെ ഭർത്താവായ സൻജിത്തിനോടൊപ്പം നാട് വിട്ടത്, ഭാര്യയെ കാണാത്തതിന് പിറകെ ഐശ്വര്യയുടെ ഭർത്താവ് ഇരവിപുരം പോലീസിൽ പരാതി പെടുകയായിരുന്നു, കൂടാതെ ഐശ്വര്യയുടെ ബന്ധുക്കൾ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലും പരാതി പെട്ടിരുന്നു

തുടർന്ന് പോലീസ് സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ തെരച്ചിലിൽ ഐശ്വര്യയും സന്‍ജിത്തും ട്രെയിൻ മാർഗം യാത്ര ചെയുന്നു എന്ന് മനസിലാക്കുകയായിരുന്നു . ഇരുവരും പേര് മാറ്റി കൊണ്ടായിരുന്നു യാത്ര പിന്നിട് കൊല്ലം വെസ്റ്റ് പോലീസ് റെയിൽവേ പോലീസിന്റെ സഹായം തേടുകയും, റയിൽവെ പോലീസ് ഇരുവരുടേയും ഫോട്ടോ അയച്ച് കൊടുക്കുകയും ആയിരുന്നു, ഫോട്ടോയിൽ നിന്ന് ഐശ്വരിയെയും സന്‍ജിത്തിനെയും തിരിച്ച് അറിയുകയും ആയിരുന്നു, പിന്നിട് കൊല്ലം എസിപിയുടെ നിർദേശത്തെ തുടർന്ന് പോലീസ് മധുരയിലേക്ക് തിരിക്കുകയും രണ്ടു പേരെയും അവിടെ വെച്ച് പിടിക്കുകയും ആയിരുന്നു

ഇരുവർക്കും എതിരെ കുട്ടികളെ ഉപേക്ഷിച്ചതിന് കേസ് എടുത്തിട്ടുണ്ട്, തിരുവനന്തപുരം തൈക്കാട് സ്വദേശിനിയാണ് ഐശ്വര്യ, സൻജിത്ത് കൊല്ലം സ്വദേശിയാണ്, ഇപ്പോൾ കാമുകനും കാമുകിയും റിമാൻഡിൽ ആണ്, ഐശ്വര്യയെ ആട്ടക്കുളങ്ങര വനിത ജയിലിൽ ആണ് പാർപ്പിച്ചിരിക്കുന്നത്, സൻജിത്തിനെ കൊല്ലം കൊട്ടാരക്കര സബ് ജയിലിലുമാണ്, ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ആണ് ഉയരുന്നത്, എങ്ങനെ ആ കുട്ടികളെ ഉപേക്ഷിച്ച് സ്വന്തം സുഖത്തിന് വേണ്ടി എങ്ങനെ പോകാൻ സാധിച്ചു എന്നാണ് മിക്കവരുടെയും അഭിപ്രായം