അമൃതക്ക് 32’ആം പിറന്നാൾ, കിടിലൻ സർപ്രൈസുമായി ഗോപി സുന്ദർ ; ഗോപി സുന്ദർ കൊടുത്ത പിറന്നാൾ സമ്മാനം കണ്ടോ?

സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള വ്യക്തികളാണ് അമൃതയും, ഗോപിസുന്ദറും. തങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായും ഇരുവരും വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു എന്ന വാർത്തകൾ പുറത്തു വന്നതോടെ അത് ശരിയല്ലെന്ന തരത്തിൽ പ്രതികരിച്ച് ഗോപിസുന്ദർ രംഗത്തെത്തിയിരുന്നു. പ്രണയം വെളിപ്പെടുത്തി പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളും, പോസ്റ്റുകളും കൂടുതലായി ശ്രദ്ധ നേടാൻ തുടങ്ങി. പലപ്പോഴും സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും ഇരുവരും ഇരയാകാറുണ്ട്. എന്നാൽ അവയൊന്നും മുഖവിലയ്ക്ക് എടുക്കാതെ തങ്ങളുടെ സന്തോഷങ്ങളിൽ ജീവിക്കുകയാണ് അമൃതയും, ഗോപി സുന്ദറും.

“ഗോപിസുന്ദറുമായി ജീവിക്കാൻ തുടങ്ങിയപ്പോൾ താനൊരു സംഗീത കുടുംബത്തിലേയ്ക്ക് തിരിച്ചെത്തിയത് പോലെയാണ് തോനുന്നതെന്നും, പുതിയ ജീവിതത്തിൽ സമാധാനവും, സന്തോഷവും തോനുന്നുവെന്നാണ്” അമൃത മുൻപ് പറഞ്ഞത്. ഇപ്പോഴിതാ ഇരുവരെയും സംബന്ധിക്കുന്ന മറ്റൊരു വിശേഷമാണ് ശ്രദ്ധ നേടുന്നത്. ഇന്ന് അമൃതാ സുരേഷിന്റെ മുപ്പത്തിരണ്ടാം ജന്മദിനമാണ്. ഇരുവരും ഒന്നിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാൾ ആയതുകൊണ്ട് തന്നെ ഗോപി സുന്ദർ എന്തായിരിക്കും അമൃതക്കായി ഒരുക്കി വെച്ചിരിക്കുന്നത് എന്ന ആകാംഷയിലായിരുന്നു ഇരുവരുടേയും ആരാധകർ.

പിറന്നാൾ ദിനമായ ഇന്ന് അതിരാവിലെ തന്നെ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടു ഗോപി സുന്ദർ അമൃതക്ക് ജന്മദിനം ആശംസിച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം ആരാധകർ ഏറ്റെടുത്തത്. ‘ഹാപ്പി ബർത്ത് ഡേയ് മൈ ഡിയർ കൺമണി’ എന്ന അടിക്കുറിപ്പോടെയാണ്‌ ഗോപിസുന്ദർ അമൃതയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. കറുപ്പ് നിറത്തിലുള്ള ടീ ഷർട്ട് അണിഞ്ഞുകൊണ്ട് ഗോപിസുന്ദറിനെ കെട്ടിപിടിച്ച് കൊണ്ട് ക്യാമറയിലേയ്ക്ക് നോക്കി പോസ് ചെയ്യുന്ന അമൃതയെയാണ്ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമെന്റുകളുമായെത്തിയിരിക്കുന്നത്. ഇരുവരുടെയും ബന്ധത്തിൻ്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം എന്ന് തുടങ്ങി വ്യത്യസ്ത തരം കമെന്റുകളാണ് കാണാൻ സാധിക്കുന്നത്.

നിരവധി സെലിബ്രെറ്റികളും, സുഹൃത്തുക്കളും അമൃതയ്ക്ക് പിറന്നാളാശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമൃതയുടെ പ്രിയപ്പെട്ടവരെല്ലാം ‘അമ്മുവെന്ന അമൃതയ്ക്ക്‘ ആശംസ അറിയിക്കുന്ന തിരക്കിലാണ്. “എപ്പോഴും നിങ്ങളുടെ സന്തോഷം നില നിൽക്കട്ടെ, ഹാപ്പി ബർത്ത് ഡേയ് അമൃത” എന്നായിരുന്നു ഗായകൻ ‘ശശാങ്ക്’ പിറന്നാൾ ദിനത്തിൽ ദിനത്തിൽ അമൃതയ്‌ക്കായി പങ്കുവെച്ച പോസ്റ്റ്. “ജീവിതത്തിലെപ്പോഴും നല്ലതും സന്തോഷമുള്ളതുമായ കാര്യങ്ങളുണ്ടാവട്ടെ, നിൻറ്റെ ജീവിതത്തില്‍ നീയെപ്പോഴും പെര്‍ഫെക്റ്റാണ്. ഡയമണ്ടിനെപ്പോലെ തിളങ്ങട്ടെ” യെന്നായിരുന്നു നടി ‘ദീപ തോമസ്’ പങ്കുവെച്ച ആശംസ. ആശംസകൾ അറിയിച്ചവർക്കെല്ലാം ഗോപിസുന്ദറും, അമൃതയും നന്ദി അറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെയുള്ള അമൃതയുടെ ആദ്യത്തെ പിറന്നാളായതുകൊണ്ട് ഗോപിസുന്ദർ അമൃതയ്ക്ക് വലിയൊരു പിറന്നാൾ സർപ്രൈസ് തന്നെ ഒരുക്കാൻ സാധ്യതയുണ്ട്.

പിറന്നാൾ സന്തോഷത്തിന് പുറമേ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ മറ്റൊരു വിശേഷം കൂടെ അമൃതയും, ഗോപിസുന്ദറും പങ്കുവെച്ചിരിക്കുകയാണ്. നിരവധി ആളുകളിപ്പോൾ ഇൻസ്റ്റഗ്രാം മാധ്യമത്തിൽ ‘വൺ മിനുറ്റ് മ്യൂസിക്’ എന്ന പുതിയൊരു രീതി കൊണ്ടുവന്നിട്ടുണ്ടെന്നും അത്തരമൊരു പുതിയ പരീക്ഷണത്തിലേയ്ക്ക് തങ്ങളും കടക്കുകയാണെന്നും എല്ലാവരുടെയും പിന്തുണയും, സ്നേഹവും പ്രതീക്ഷിക്കുകയാണെന്നും തങ്ങളുടെ വൺ മിനുറ്റ് മ്യൂസിക് എല്ലാവരും കാണണമെന്നും സപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

x