മാരേജ് ചെയ്തിട്ടില്ല ബാക്കിയെല്ലാം ചെയ്തിട്ടുണ്ട്, അതുകൊണ്ട് ബാക്കിയുള്ള സിസ്റ്റത്തെ കുറിച്ച് നന്നായി അറിയാം;എനിക്ക് പ്രേമവും കാമവും ഉണ്ടായിരുന്നു; ദിയയുമായി ഇപ്പോഴും കോൺടാക്റ്റുണ്ട്: വൈഷ്ണവ്

അഭിനേതാവ്, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലയിൽ സുപരിചിതനായ കൃഷ്ണകുമാറിന്റെ മക്കളും ഭാര്യയും ഒക്കെ സോഷ്യൽ മീഡിയയ്ക്ക് എന്നും സുപരിചിതർ തന്നെയാണ്. കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് രണ്ടു മക്കൾ അഭിനയരംഗത്തേക്ക് കടന്നു വന്നപ്പോൾ ബാക്കിയുള്ളവർ യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയുണ്ടായി. ഇവരുടെ വീട്ടുവിശേഷങ്ങളും എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും നിറയാറുണ്ട്. ഇതിൽ ദിയ കൃഷ്ണയും വൈഷ്ണവും തമ്മിലുള്ള പ്രണയം വലിയതോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും വേർപിരിയുകയാണെന്ന് താരങ്ങൾ തന്നെ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ ദിയയുമായി ഉള്ള ബന്ധത്തെ പറ്റി വൈഷ്ണവ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

ഉടനെ ഡേറ്റിങ്ങും ഇല്ല മാരേജ് ഇല്ല എന്നാണ് ഇൻഫ്ലുവൻസറും നടനും ഡാൻസറും ഒക്കെയായ വൈഷ്ണവ് ഹരിചന്ദ്രൻ പറയുന്നത്.ദിയയുടെ അടുത്ത സുഹൃത്തായ വൈഷ്ണവുമായുള്ള നിരവധി റിയൽസ് വീഡിയോ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഡേറ്റിങ്ങിനോട് വിവാഹത്തോടും ഇപ്പോൾ താല്പര്യമില്ലെന്നാണ് വൈഷ്ണവ് പറയുന്നത്. സുഹൃത്തിൻറെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് വൈഷ്ണവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇപ്പോൾ ഡേറ്റിങ്ങും ഇല്ല, മാരേജുമില്ല. ഡേറ്റിംഗ് ആണോ സ്ട്രൈറ്റ് മാരേജ് ആണോ എന്നുള്ള കൺഫ്യൂഷനിലാണ് ഞാൻ. ലിവിങ് ടുഗതർ മാരേജ് കുഴപ്പമില്ല എന്ന് വൈഷ്ണവ് മറുപടി നൽകിയപ്പോൾ അതോ തിക്ക് ഫ്രണ്ട്സ് വിത്ത് മോർ ബെനിഫിറ്സ് ആണോ താല്പര്യമെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. എല്ലാത്തിനും ഒരു ലിമിറ്റ് വച്ചാൽ കൊള്ളാമെന്നാണ് വൈഷ്ണവിന്റെ അഭിപ്രായം. എല്ലാം അറിയാം മാര്യേജ് ചെയ്തിട്ടില്ല ബാക്കിയെല്ലാം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ബാക്കിയുള്ള സിസ്റ്റത്തെ കുറിച്ച് നന്നായി അറിയാം. എല്ലാ സിസ്റ്റവും അതിന്റേതായ രീതിയിൽ ഇഷ്ടമാണെന്നും ഡ്രസ്സിങ്ങിന്റെ കാര്യത്തിൽ മോഡേൺ വേഷമാണ് ഇഷ്ടമെന്ന് വൈഷ്ണവ് പറയുന്നു.

ഇന്ത്യയിൽ വന്ന സമയം മുതൽ സ്നാപ്പ് ചാറ്റ് ആണ് ഇഷ്ടമെന്നും സ്മോക്കിങ്ങും ഡ്രിങ്കിങ് താൻ ട്രൈ ചെയ്തിട്ടില്ല എന്ന് വൈഷ്ണവ് പറയുന്നുണ്ട്. പ്രേമമാണോ കാമമാണോ നല്ലതെന്ന് ചോദിക്കുമ്പോൾ രണ്ടും നല്ലതാണെന്നും തനിക്ക് രണ്ടും ഉണ്ടായിരുന്നു എന്നാണ് വൈഷ്ണവ് പറയുന്നത്. ഒരാളോട് രണ്ടും വരുന്നതാണ് നല്ലത്. രണ്ടും മാറി മാറി വന്നു കഴിഞ്ഞാൽ അത് നമ്മൾ സഹിക്കേണ്ടി വരുമെന്ന് വൈഷ്ണവ് പറയുന്നുണ്ട്. ദിയകൃഷ്ണനാണ് തന്നെ ഇൻഫ്ലുവൻസർ ആകാൻ സഹായിച്ചത്. കുറെ വീഡിയോസ് ഞങ്ങൾ ഒരുമിച്ച് ചെയ്തു. അങ്ങനെയാണ് ഇൻസ്റ്റയിൽ ഫോളോവേഴ്സ് ആകുന്നത്. കുറേ ഷോർട്ട് ഫിലിം വന്നിരുന്നു. ഇപ്പോൾ കൊളാപ്സ് ചെയ്യുന്നുണ്ട്. കുറെ കമന്റ്സ് ഇപ്പോൾ വരുന്നുണ്ട്. നടന്നത് എന്താണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് എനിക്കും അവർക്കും എനിക്കും കുഴപ്പമില്ലെങ്കിൽ പിന്നെ ആർക്കാണ് കുഴപ്പമെന്നും വൈഷ്ണവ് ചോദിക്കുന്നുണ്ട്.

Articles You May Like

x