അമ്മയാകാനുള്ള കൗണ്ട് ആരംഭിച്ചു കഴിഞ്ഞു, അതിനിടയിലാണ് ഇങ്ങനെയൊരു സംഭവം; ഇതിലും വലുതെന്തോ വരാനിരുന്നതാണ്, അതിങ്ങനെയങ്ങ് പോയെന്ന് കരുതുന്നു: ലിന്റു റോണി

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ലിൻറ്റു റോണി. ഇപ്പോൾ എട്ടു വർഷത്തിനുശേഷം തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. അടുത്തിടെ ബേബി ഷവറും വളപ്പും ഒക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും ബ്ലോഗിങ്ങിലൂടെ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറുണ്ട് യുകെയിൽ താമസം മാക്കിയിരിക്കുന്ന താരം തന്നെപ്പോലെ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്ന വീഡിയോകളാണ് നിലവിൽ അധികവും പങ്കുവയ്ക്കുന്നത്.യു കെ ജോലി സാധ്യതകളെപ്പറ്റിയും ഒക്കെ പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞ രംഗത്തെത്താറും ഉണ്ട്.

അമ്മയാകുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്ക് ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ പറ്റിയാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഇൻഷുറൻസ് പ്രശ്നം കാരണം തൻറെ വണ്ടി പോലീസ് കൊണ്ടുപോയതിനെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. ഒരാഴ്ചയോളം വണ്ടി പോലീസ് സ്റ്റേഷനിൽ ആയിരുന്നു. വൈ എന്നുള്ളത് വി എന്നായിരുന്നു പേപ്പറിൽ ഉണ്ടായത്. ഇങ്ങനെ ഒരു പ്രശ്നം വരുമെന്നും ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇൻഷുറൻസിൽ എന്നാണ് കൊടുത്തിരുന്നത് അതേപോലെ വണ്ടിയുടെ കളർ ബ്ലാക്ക് എന്നാണ് നൽകിയിരുന്നത്. എന്തോ വലിയ അപകടം സംഭവിക്കേണ്ടതായിരുന്നു. അത് ഇങ്ങനെ അങ്ങ് പോയി എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് റിന്റ്‌ പറയുന്നു.

നമ്മൾ ഒരു വണ്ടി എടുക്കുന്ന സമയത്ത് വണ്ടിയിലെയും ഇൻഷുറൻസ് പേപ്പറിലെയും നമ്പർ ഒത്തു നോക്കണം. ലൈസൻസ് എപ്പോഴും കയ്യിൽ കൊണ്ട് നടക്കുന്നതിലൊന്നും തെറ്റില്ല. ഫോണിൽ മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഇൻഷുറൻസ് തിരിച്ചറിയൽ കാർഡുകൾ ഒക്കെ കൊണ്ടുനടക്കുന്നത് എപ്പോഴും നല്ലതാണ്. പോലീസുകാർ വണ്ടി അങ്ങോട്ട് മാറ്റാൻ പറഞ്ഞാൽ മാറ്റുക. അല്ലാതെ അവരോട് തർക്കിക്കാൻ നിന്നിട്ട് ഒന്നും കാര്യമില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും സമയമില്ലായിരുന്നു പോയി എടുക്കാൻ. അങ്ങനെയാണ് ഒരാഴ്ച പിഴ അടക്കേണ്ട സാഹചര്യം വന്നത്. ഇനി ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാതെ ശ്രദ്ധിക്കും. ഒരു അനുഭവം വന്നപ്പോൾ നിങ്ങളോടത് പറഞ്ഞു. എപ്പോഴും ഹാപ്പി ആണല്ലോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എപ്പോഴും ഹാപ്പി ഒന്നുമല്ല ഇങ്ങനെയുള്ള അനുഭവങ്ങളുടെയും കടന്നുപോകുന്നുണ്ട്. ഇനി എന്ത് മേടിക്കുകയാണെങ്കിലും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Articles You May Like

x