കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന് പിന്നാലെ മറ്റൊരു അതിഥികൂടി , കുടുംബത്തിലെ പുതിയ സന്തോഷം വെളിപ്പെടുത്തി ബഷീർ ബാഷി , ആശംസകളുമായി ആരാധകർ

മലയാളി പ്രേഷകരുടെ ഇഷ്ട ഫാമിലിയാണ് ബിഗ് ബോസ് താരവും മോഡലുമായ ബഷീർ ബാഷിയുടേത് . വിമർശകർ എന്നും ഇവരുടെ കുടുംബത്തെ ചുറ്റിപറ്റി രംഗത്തുണ്ടെങ്കിലും അതൊന്നും മൈൻഡ് പോലും ചെയ്യാതെ രണ്ടു ഭാര്യമാരും ഒത്ത് സന്തോഷ ജീവിതം നയിക്കുന്ന താരമാണ് ബഷീർ ബാഷി . മോഡൽ രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് ബഷീർ ബാഷി ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലേക്ക് എത്തുന്നത് . ഇതോടെ ബഷീർ ബാഷി മലയാളി പ്രേഷകരുടെ ഇഷ്ട താരമായി മാറുകയും ജനപ്രീതി നേടുകയും ചെയ്തു . നിരവധി വിമർശകർ ബഷീർ ബാഷിയുടെ കുടുംബത്തിന്റെ പിന്നാലെ ഉണ്ടെങ്കിലും അതൊന്നും യഹോര് വിധത്തിലും തന്നെ ബാധിക്കില്ല എന്ന എന്ന നിലപാടിലാണ് ബഷീർ ബാഷി .

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ബഷീറും കുടുംബവും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് . വലിയ ആരാധക പിന്തുണയാണ് ബഷീർ ബാഷിക്കും കുടുംബത്തിനും സോഷ്യൽ മീഡിയയിൽ ഉള്ളത് . ബഷീർ ബാഷിയെ കൂടാതെ ഭാര്യമാരായ സുഹാനയ്ക്കും മാഷുറക്കും വരെ യൂട്യൂബ് ചാനലുകൾ ഉണ്ട് , അതിൽ നിന്നെല്ലാം മികച്ച സബ്സ്ക്രൈബേർസ് ഉം വരുമാനവും ഇവർക്ക് ലഭിക്കാറുണ്ട് . ഇക്കഴിഞ്ഞയിടക്കായിരുന്നു രണ്ടാം ഭാര്യയായ മാഷുറ ഒരു കുഞ്ഞിന് ജന്മം നൽകിയത് . ആശുപത്രി വാസവും കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചുകൊണ്ട് ഏവരും രംഗത്ത് എത്തിയിരുന്നു .

കുഞ്ഞു പിറന്നതിനു പിന്നാലെ തന്നെ കുഞ്ഞ് ബഷീർ സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആയി മാറുകയും ചെയ്തിരുന്നു . ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബഷീർ ബാഷിയും കുടുംബവും . മറ്റൊന്നുമല്ല മഷൂറയുടെ യൂട്യൂബ് ചാനൽ വൺ മില്യൺ സബ്സ്ക്രൈബേർസ് ന്റെ ഗോൾഡ് ബട്ടൺ നേടിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . പുതിയ അതിഥി എത്തിയതിന് പിന്നാലെ മറ്റൊരു സന്തോഷമായിട്ടാണ് 10 ലക്ഷം സബ്സ്ക്രൈബേർസ് ന്റെ ഗോൾഡ് ബട്ടൺ നേടിയിരിക്കുന്നത് .

ബഷീർ ബാഷിയുടെ യൂട്യൂബ് ചാനെലിലാണ് മാഷുറയുടെ 10 ലക്ഷം സബ്സ്ക്രൈബേർസ് ന്റെ ഗോൾഡ് ബട്ടൺ അൻബൊക്സ് ചെയ്യുന്നത് . എന്തായാലും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച താരകുടുംബത്തിന് അഭിനന്ദനവും ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്ത് വരുന്നത് . വിമർശകരെ എല്ലാം മൈൻഡ് ചെയ്യാതെ മുന്നോട്ട് പോവുകയാണ് ഈ താരകുടുംബം..

Articles You May Like

x