ഒടുവിൽ തൻ്റെ പ്രണയം വെളിപ്പെടുത്തി അഹാന കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യാറുള്ളത്. അതെല്ലാം ഇരുകൈയും നീട്ടിയാണ്
ആരാധകർ സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു അഭിമുഖത്തിനിടയിൽ ആഹാനയോട് അവതാരകം ചോദിച്ച ചോദ്യവും അതിന് അഹാന നൽകിയ മറുപടിയുമാണ്. സങ്കൽപ്പത്തിലുള്ള ആളെ എങ്ങനെ ഇരിക്കണം എന്നായിരുന്നു ചോദ്യം. ആ ചോദ്യം അഹാനയ്ക്ക് ഇഷ്ടമായില്ല.ഇതിന് അഹാന മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.”ഒറ്റ അടി വച്ച് തരും, ക്ലീഷേ പോലും ചവറ ചോദ്യം. എൻറെ ആഗ്രഹം എനിക്ക് എണീറ്റ് നടക്കാൻ കഴിയുന്നിടത്തോളം സിനിമയിൽ അഭിനയിക്കണം എന്നാണ്. ഞാൻ റിയൽ ആയിട്ടുള്ള ഒരാളാണ്. അതുകൊണ്ടുതന്നെ എൻറെ പാർട്ണറും റിയൽ ആകണമെന്നുണ്ട്.

വീട്ടിൽ വിവാഹത്തെക്കുറിച്ച് യാതൊരുവിധ സംസാരവും ഇല്ല. എൻറെ വീട്ടിൽ ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന് മൈൻഡ് സെറ്റ് ആണ്. അതുകൊണ്ടുതന്നെ പ്രണയം ഒരിക്കലും വീട്ടിൽ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല.”-ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ അഹാന പറഞ്ഞു. അതേസമയം ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന അടി എന്ന സിനിമയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രം. പ്രശോഭ വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 14നാണ് റിലീസിന് ഒരുങ്ങുന്നത്.

Articles You May Like

x