വലിയൊരു കല്ല് നെഞ്ചിൽ നിന്ന് ഇറക്കി വച്ച പോലെ, ഇനി നിങ്ങൾക്ക് ഞാന്‍ മികച്ച കണ്ടൻ്റുകൾ തരും; സബ്സ്ക്രൈബേഴ്സിന് നന്ദി പറഞ്ഞ് കാർത്തിക് സൂര്യ

വ്യത്യസ്തമായ ശൈലിയിലൂടെ സംസാരിച്ചും വ്ലോഗ് ചെയ്തും യൂട്യൂബിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായും മിനിസ്ക്രീനിൽ തിളങ്ങുകയാണ് കാർത്തിക് ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ‘ചിരി ഇരു ചിരി ബമ്പർ ചിരി’ എന്ന ഷോയുടെ അവതാരകനാണ് കാർത്തിക്.

താൻ വിവാഹിതനാവാൻ ഒരുങ്ങുന്നു എന്ന് കാർത്തിക് പ്രഖ്യാപിച്ചത് കഴിഞ്ഞ നവംബറിലാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത് എന്നും കാർത്തിക് പറഞ്ഞിരുന്നു. പെണ്ണുകാണൽ ചടങ്ങ്, വിവാ​ഹം ഉറപ്പിക്കുന്ന ചടങ്ങ് എന്നിവയുടെ വീഡിയോയും കാർത്തിക് ഷെയർ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ഏറെ ആഗ്രഹിച്ചു കാത്തിരുന്ന തന്റെ വിവാ​ഹം മുടങ്ങിയെന്ന വിവരം കാർത്തിക് യൂട്യൂബിലൂടെ അറിയിച്ചത്.

വിവാഹം മുടങ്ങിയത് തന്നെ വല്ലാതെ തളർത്തിയെന്നും ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നും മദ്യപാനം ആരംഭിച്ചിരുന്നുവെന്നുമാണ് വീഡിയോയിൽ കാർത്തിക് സൂര്യ പറയുന്നത്. ഇതിനു പിന്നാലെ നിരവധി പേരാണ് കാർത്തിക് സൂര്യക്ക് സപ്പോർട്ടുമായി എത്തിയത്. വീഡിയോക്ക് താഴെ കാർത്തികിന് സ്‌നേഹവും കൂടെയുണ്ടെന്നും സമാധാനമായിരിക്കൂ തുടങ്ങി ഒട്ടനവധി കമ്മെന്റ്സ് ആരാധകർ കമൻ്റ് ചെയ്തിട്ടുണ്ട്. വീഡിയോക്ക് രണ്ട മില്യൺ മുകളിലും കാഴ്ചക്കാരുണ്ട്. പന്ത്രണ്ടായിരത്തോളം പേരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

എന്നാലിപ്പോൾ സബ്സ്ക്രൈബേഴ്സിൻ്റെ സ്നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ. സുഹൃത്തിൻ്റെ എൻഗേജ്മെൻ്റ് വിഡിയോ വ്ലോഗിലാണ് സബ്സ്ക്രൈബേഴ്സിന് നന്ദി പറഞ്ഞത്. താങ്ക്യു സോ മച്ച്. നിങ്ങളുടെ സ്നേഹത്തിന് ഒരുപാട് നന്ദി. എന്നോട് കാണിച്ച ഈ സ്നേഹം നല്ല കണ്ടൻ്റുകൾ തന്ന് മാത്രമേ എനിക്ക് നിറവേറ്റാനാകു. ഇനി നിങ്ങൾക്ക് ഞാന്‍ മികച്ച കണ്ടന്റുകൾ തരും. എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം.– കാർത്തിക് സൂര്യ പറഞ്ഞു.

എല്ലാം നിങ്ങളോട് പറയാൻ ശ്രമിച്ചെങ്കിലും ക്യാമറ ഫേസ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് കഴിഞ്ഞ ദിവസം കാർത്തിക് സൂര്യ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ എല്ലാം നിങ്ങളോട് തുറന്നു പറഞ്ഞപ്പോൾ വലിയൊരു കല്ല് നെഞ്ചിൽ നിന്ന് ഇറക്കി വച്ച പോലെയാണ്. നമ്മൾ ഇപ്പോഴൊരു തുറന്ന പുസ്തകം പോലെയായി എന്നും കാർത്തിക് വിഡ‍ിയോയിൽ പറഞ്ഞു.

Articles You May Like

x