ഒരിക്കലും അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടില്ല, മക്കളെ വഴക്ക് പറഞ്ഞിട്ടില്ല ; നെടുമുടി വേണുവിന്റെ ഓർമ്മയിൽ ഭാര്യ സുശീല

മലയാള സിനിമയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മഹാ നടനാണ് നെടുമുടി വേണു. നിരവധി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് ഈ അതുല്യ പ്രതിഭ നൽകിയിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിലുടനീളം നെടുമുടി വേണു താര ജാടയൊന്നുമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ നെടുമുടിയെ ഇഷ്ടപ്പെടാത്ത മലയാളി പ്രേക്ഷകർ ഇല്ലെന്നു വേണം പറയാൻ. നാടകത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നു വന്നത്. 1972 ല്‍ പറത്തിറങ്ങിയ തോപ്പില്‍ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം നെടുമുടി വേണു തുടങ്ങിയത്. എന്നാൽ 1978 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്പി’ലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. പിന്നീട് ഭരതൻ സംവിധാനം ചെയ്ത ‘ആരവം എന്ന ചിത്രത്തിലും ‘തകര എന്ന ചിത്രത്തിലും മികച്ച അഭിനയ പ്രകടനം തന്നെ നെടുമുടി വേണു കാഴ്ച്ച വെച്ചു.

ഒരു സാധാരണ മനുഷ്യനായി കഴിയാനാണ് നെടുമുടി വേണു ആഗ്രഹിച്ചത്. ഒരു കുട്ടനാടൻ ഗ്രാമീണനായി കഴിയാൻ ഏറെ ഇഷ്ടപ്പെട്ടു. സംവിധായകൻ മാരൊക്കെ നെടുമുടിയുടെ അഭിനയത്തിൽ വീണുപ്പോയി എന്നു വേണം പറയാൻ. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളെ നെടുമുടിയുടെ കൈയിൽ ധൈര്യ പൂർവ്വം തന്നെ സംവിധായകൻമാർ കഥാപാത്രങ്ങളെ ഏൽപ്പിച്ചു എന്നു വേണം പറയാൻ.

ആരോഹണം, ചാമരം ,ചമയം, താരാട്ട്, ഒരിടത്തൊരു ഫയല്‍വാന്‍, തേനും വയമ്പും, കള്ളന്‍ പവിത്രന്‍, വിടപറയും മുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, ഹിസ് ഹൈനസ് അബ്ദുള്ള, ഒരു മിന്നാമിനുങ്ങിന്റ നുറുങ്ങുവെട്ടം തുടങ്ങി അഞ്ഞൂറോളം സിനിമകളിൽ നെടുമുടി നിറസാന്നിധ്യമായി. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം,തീര്‍ത്ഥം, അമ്പടേ ഞാനേ തുടങ്ങിയ സിനിമകളുടെ  രചന താരം നിർവഹിച്ചു. ‘പൂരം’ എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിലാണ് താരം ജനിച്ചത്. യഥാര്‍ഥ പേര് വേണു ഗോപാല്‍ എന്നാണ്.

പ്രണയിച്ചു വിവാഹം ചെയ്തതാണ് നെടുമുടി.ഇപ്പോഴിതാ അദ്ദേഹത്തിന്റെ വേർപാടിൽ നെടുമുടിയെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ
സുശീല. അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് നെടുമുടിയെ കൂടെയുള്ള ജീവിതം തുറന്നു പറഞ്ഞത്. വേണു ചേട്ടനെ വീട്ടില്‍  ശശി എന്നാണ് വിളിച്ചത്. ഞാന്‍ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വേണു ചേട്ടനെ ആദ്യമായി  കണ്ടത്‌. കുറച്ച്സമയം പഠിക്കുകയും പിന്നെ ബാക്കി സമയം അദ്ദേഹം ചെലവഴിച്ചത് റേഡിയോയില്‍ പാട്ടു കേള്‍ക്കുകയും അത് പാടി നടക്കുകയും ചെയ്തായിരുന്നു. ഞാനും അദ്ദേഹവും ഒരേ നാട്ടുകാരാണ്. അടുത്ത ബന്ധുക്കളും ആണ്. നാട്ടില്‍ ടൈഫോയ്ഡ് പടർന്ന സമയമായിടുന്നു അത്. എനിക്കും രോഗം വന്നു. അദ്ദേഹം എന്നെ കാണാൻ വീട്ടിൽ വന്നു. ആഹാരം ഒന്നും കഴിക്കുന്നില്ലെന്നു പറഞ്ഞു. ഇതുകേട്ട് ചേട്ടൻ എനിക്ക് കഞ്ഞി കഞ്ഞി കോരിത്തന്നു. അപ്പോഴാണ് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞത്.

അധിക സമയൊന്നും എന്റെയും മക്കളുടെയും കൂടെ ചെലവഴിച്ചില്ല. സിനിമ തിരക്കുകൾ ആയിരുന്നു കാരണം. എന്നാൽ   കൂടെയുള്ളപ്പോള്‍ ചിരിയും തമാശയും മാത്രം പറയും. ഒരിക്കലും അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടില്ല. മക്കളെ വഴക്ക് പറഞ്ഞിട്ടില്ല. കൊറോണ വന്നപ്പോൾ അദ്ദേഹം 3 വര്‍ഷത്തോളം ഞങ്ങളോടൊപ്പം ചെലവഴിച്ചു. മരിക്കുന്ന സമയത്ത് ആശുപത്രിയില്‍ പോലും നല്ല ആക്റ്റീവ് ആയിരുന്നു അദ്ദേഹം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് അദ്ദേഹം വിപറഞ്ഞത്. അദ്ദേഹത്തിന്റെ മരണ ശേഷം കണ്ണുനീർ അടക്കി പിടിച്ചാണ് ഞാൻ ജീവിക്കുന്നത്. – സുശീല പറയുന്നു.

Articles You May Like

x