ഞാനും ഒരു ശക്തയായ അമ്മയാണ്; വേർതിരിവുകൾ കാണിക്കാതെ അനിയത്തിയുടെ കുഞ്ഞിനെയും ചേർത്ത് പിടിച്ച് മൃദുല, അതീവ സുന്ദരിയെന്ന് ആരാധകർ

ഇന്നലെയായിരുന്നു ലോക മാതൃ ദിനം. സോഷ്യൽ മീഡിയ മുഴുവനും ഇന്നലെ അമ്മയോടുള്ള സ്‌നേഹം പ്രകടനങ്ങൾ കൊണ്ട് നിറയുകയായിരുന്നു. അമ്മയോടുള്ള സ്‌നേഹത്തെ കുറിച്ചും, അമ്മയായതിന്റെ സന്തോഷവും പല സെലിബ്രിറ്റികളും പങ്കുവച്ചു. അക്കൂട്ടത്തിലാണ് മൃദുല വിജയ് യും മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവച്ചത്.

മാതൃത്വം- എല്ലാ സ്‌നേഹവും തുടങ്ങുന്നതും അവസാനിക്കുന്നതും അവിടെയാണ് എന്ന് പറഞ്ഞുകൊണ്ടാണ് മൃദുല ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. എന്നെ ഒരു ശക്തമായ സ്ത്രീ മുന്നോട്ട് കൊണ്ടുവന്നതിനാൽ ഞാനും ഒരു ശക്തയായ അമ്മയാണ് എന്ന് മറ്റൊരു ഫോട്ടോയ്ക്ക് ക്യാപ്ഷനായി മൃദുല കുറിച്ചു. മമ്മി ആന്റ് മി ബൈ രേഷ്മയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. അൻസി സിയാദ് ആണ് മൃദുല ധരിച്ചിരിയ്ക്കുന്ന മനോഹരമായ പിങ്ക് ഗൗൺ ഡിസൈൻ ചെയ്തിരിയ്ക്കുന്നത്. പിങ്കിഷ് ഷേഡിലുള്ള ലൈറ്റ് മേക്കപ്പ് ആണ് ശിവാസ് മേക്കോവർ മൃദുലയ്ക്കും മകൾക്കും ചെയ്തിരിയ്ക്കുന്നത്.

മൃദുലയും മകൾ ധ്വനിയും മാത്രമല്ല, വേർതിരിവുകൾ കാണിക്കാതെ അനിയത്തിയുടെ കുഞ്ഞിനെയും ചേർത്ത് പിടിച്ചാണ് മൃദുല ഫോട്ടോഷൂട്ട് നടത്തിയത്. പാർവ്വതിയുടെ മകൾ ആത്മികയും ഒരു കൊച്ചു സുന്ദരിയായി ചിത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്നു. ചിത്രങ്ങളിൽ മൃദുല എത്രത്തോളം സുന്ദരിയാണ് എന്ന് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. അത്രയും ക്യൂട്ട് ആണെന്നാണ് കമന്റുകൾ. ബ്യൂട്ടിഫുൾ, സോ ്അഡോറബിൾ, സിംപിൾ ആന്റ് ഹംപിൾ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.

ധ്വിനി ബേബിയെ കുറിച്ചും ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. ധ്വിയ്ക്ക് അച്ഛൻ യുവയയുടെ അതേ മുഖഛായയാണെന്നാണ് കമന്റുകൾ. ധ്വിനി കൂടെ ഒരു ഉടുപ്പ് ഇട്ടിരുന്നെങ്കിൽ ചിത്രങ്ങൾ കുറച്ച് കൂടെ ഭംഗിയാകുമായിരുന്നു എന്ന് ചിലർ കമന്റ് ഇട്ടിട്ടുണ്ട്. പ്രസവത്തിന് വേണ്ടി അഭിനയത്തിൽ നിന്നും വിട്ടു നിന്ന മൃദുല ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിയ്ക്കുകയാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലാണ് നിലവിൽ നിട അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒപ്പം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്.

Articles You May Like

x